കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാറ്റ-സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് മെയ് മാസത്തില്‍

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ടാറ്റാ ഗ്രൂപ്പ് സിങ്കപ്പൂര്‍ എയര്‍ലൈനുമായി ചേര്‍ന്ന് സംയുക്തമായി ആരംഭിയ്ക്കുന്ന എയര്‍ലൈന്‍ സര്‍വ്വീസുകള്‍ക്ക് 2014 മെയ് മാസത്തോടെ തുടക്കമാകും. ടാറ്റാ-സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് ചെയര്‍മാന്‍ പ്രസാദ് മേനോനാണ് ഇക്കാര്യം പറഞ്ഞത്. സിവില്‍ വ്യോമയാന മന്ത്രി അജിത് സിംഗുമായി നടത്തിയ ചര്‍ച്ച വിജയിച്ച സാഹചര്യത്തിലാണ് പുതിയ വിമാന സര്‍വ്വീസ് ആരംഭിയ്ക്കുന്നത്.

ടാറ്റാ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയും സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് മേധാവി ഗോഹ് ചൂന്‍ പോങും ഒക്‌ടോബര്‍ 25 ന് അജിത് സിംഗുമായി ചര്‍ച്ച നടത്തിയിരുന്നു. നാല്‍പ്പത്തഞ്ച് മിനുട്ടോളം നീണ്ട് നിന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം ഉണ്ടായത്.

Plane

എയര്‍ലൈന്‍ സര്‍വ്വീസ് ആരംഭിയ്ക്കുന്നതിന് കമ്പനി ഹാജരാക്കിയ രേഖകളില്‍ തൃപ്തനാണെന്നും അതിനാലാണ് പദ്ധതിയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതെന്നും അജിത് സിംഗ് പറഞ്ഞു. കഴിഞ്ഞമാസം ഇരു കമ്പനികളും 100മില്ല്യണ്‍ ഡോളറിന്‍രെ കരാറില്‍ ഒപ്പുവച്ചിരുന്നു. അതിന് ശേഷമാണ് ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡ് (എഫ്‌ഐപിബി)യുടെ അനുമതി തേടിയത്. വ്യാഴാഴ്ച എഫ്‌ഐപിബി പദ്ധതിയ്ക്ക് അംഗീകാരം നല്‍കി. മലേഷ്യന്‍ കമ്പനിയുമായി ചേര്‍ന്ന് മറ്റൊരു വിമാന സര്‍വ്വീസിന് കൂടി ടാറ്റാ സണ്‍സ് കരാര്‍ ഒപ്പിട്ടിരുന്നു.

ഇത് മൂന്നാം തവണയാണ് സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് അതോറിറ്റിയുമായി ചേര്‍ന്ന് വിമാന സര്‍വ്വീസ് ആരംഭിയ്ക്കുന്നതിന ്ടാറ്റ ശ്രമിയ്ക്കുന്നത്. എയര്‍ ഇന്ത്യയുടെ സ്വകാര്യ വത്ക്കരണത്തെ ടാറ്റ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

English summary
The new passenger carrier of Tata Sons and Singapore Airlines should be operational by May next year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X