കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദായ നികുതി അടയ്ക്കാനും പാന്‍ കാര്‍ഡിനും ആപ്പ്:വകുപ്പ് പുത്തനാവുന്നു,ആപ്പില്‍ കിടിലന്‍ ഫീച്ചറുകള്‍!

'Aaykar Setu' എന്ന പേരില്‍ പുറത്തിറക്കിയ ആപ്പ് അരുണ്‍ ജെയ്റ്റ്ലിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്

Google Oneindia Malayalam News

ദില്ലി: ആദായനികുതി സമര്‍പ്പിക്കുന്നതിനും പാന്‍കാര്‍ഡിന് അപേക്ഷിക്കാനും ആപ്പ് വരുന്നു. ഇതിന് പുറമേ ടിഡിഎസ് ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഉള്‍പ്പെട്ടതായിരിക്കും 'Aaykar Setu' എന്ന പേരില്‍ പുറത്തിറക്കുന്ന ആപ്പ്. സെന്‍ട്രല്‍ ബോര്‍ഡ‍് ഓഫ് ഡയറക്ട് ടാക്സസ് പുറത്തിറക്കിയ ആപ്പ് വഴിയാണ് ഇക്കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനാവുക. ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ആപ്പിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ആദായനികുതി വകുപ്പിന്‍റെ സേവനങ്ങള്‍ ജനങ്ങളിലേയ്ക്കെത്തിക്കുന്നതിന് വേണ്ടിയാണ് ആപ്പ് പുറത്തിറക്കിയിട്ടുള്ളത്. 7306525252 എന്ന നമ്പറിലേയ്ക്ക് മിസ് കോളടിയ്ക്കുന്നതോടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലഭിക്കും. ആദായനികുതി സമര്‍പ്പിക്കുന്നതിനുള്ള സംവിധാനവും ആപ്പ് വഴി ഉടന്‍ ഒരുങ്ങും. നേരത്തെ ആദായനികുതി വകുപ്പിന്‍റെ വെബ്ബ്സൈറ്റ് വഴി ഒരുക്കിയിരുന്ന ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കാനുള്ള സംവിധാനം ഇനി ആപ്പിലും പ്രാബല്യത്തില്‍ വരും.

-mobile-copy-

ടിഡിഎസ് സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിന് പുറമേ, റീഫണ്ട് സ്റ്റാറ്റസ്, നികുതി സമര്‍പ്പിച്ചതിന്‍റെ വിവരങ്ങളും ആപ്പ് വഴി പരിശോധിക്കാന്‍ സാധിക്കും. ഇതിനെല്ലാം പുറമേ ആദായനികുതി വകുപ്പിലെ വിദഗ്ദരോട് ലൈവ് ചാറ്റ് വഴി സംശയങ്ങള്‍ ദൂരീകരിക്കാനും സാധിക്കും. നിലവില്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ ലഭിക്കുന്ന ആപ്പ് ഡെസ്ക്ടോപ്പിലും ലഭ്യമാക്കാനുള്ള നീക്കങ്ങള്‍ സിബിഡിറ്റി നടത്തിവരുന്നുണ്ട്. നികുതിദായകര്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായാണിത്.

English summary
The Income Tax Department has introduced a mobile app, named 'Aaykar Setu' which aims to facilitate taxpayers with solutions to a range of tax-related issues. The app which was formally launched by Finance Minister Arun Jaitley on Monday, will also let people link their PAN with the 12-digit unique identification number, Aadhaar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X