കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യമേഖലയിലെ ഗ്രാറ്റ്വിറ്റി പരിധി 20 ലക്ഷമായി ഉയര്‍ത്തി: നിങ്ങളറിയേണ്ട എട്ട് കാര്യങ്ങള്‍

സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് 20 ലക്ഷം രൂപ വരെ ഗ്രാറ്റിവിറ്റി ഫണ്ടില്‍ നിന്ന് പിന്‍വലിക്കാന്‍ അനുവദിക്കുന്നതാണ് പുതിയ പരിഷ്കാരം

Google Oneindia Malayalam News

ദില്ലി: സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ആശ്വാസമേകിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നീക്കം. സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് 20 ലക്ഷം രൂപ വരെ ഗ്രാറ്റിവിറ്റി ഫണ്ടില്‍ നിന്ന് പിന്‍വലിക്കാന്‍ അനുവദിക്കുന്നതാണ് പുതിയ പരിഷ്കാരം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഈ ആനുകൂല്യം സ്വകാര്യമേഖലയിലേയ്ക്ക് കൂടി വ്യാപിപ്പിക്കാനാണ് നീക്കം. ഇതിനായി കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതിയും കൊണ്ടുവരും. ചൊവ്വാഴ്ച കേന്ദ്ര മന്ത്രിസഭ ഭേദഗതി ബില്ലിന് അനുമതി നല്‍കുകയും ചെയ്തു. കേന്ദ്ര തൊഴില്‍ മന്ത്രാലയം വിളിച്ചുചേര്‍ത്ത തൊളിലാഴി യൂണിയന്‍ പ്രതിനിധികളുടെ യോഗത്തിലാണ് ഈ തീരുമാനം.

നേരത്തെ ഏഴാം ശമ്പള കമ്മീഷന്‍റെ ശുപാര്‍ശകള്‍ നടപ്പാക്കിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രാറ്റിവിറ്റി പരിധി 20 ലക്ഷമാക്കി ഉയര്‍ത്തിയിരുന്നു. രൂപയുടെ മൂല്യം വ ര്‍ധിക്കുന്നതിനനുസരിച്ച് ഗ്രാറ്റിവിറ്റി തുകയില്‍ കാലകാലങ്ങളില്‍ ഗ്രാറ്റിവിറ്റി തുകയില്‍ മാറ്റംവരുത്താമെന്ന വ്യവസ്ഥയും ഭേദഗതിയില്‍ ഉള്‍പ്പെടുത്തും.

ഏഴാം ശമ്പളകമ്മീഷനില്‍

ഏഴാം ശമ്പളകമ്മീഷനില്‍

നേരത്തെ ഏഴാം ശമ്പള കമ്മീഷന്‍റെ ശുപാര്‍ശകള്‍ നടപ്പാക്കിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രാറ്റിവിറ്റി പരിധി 20 ലക്ഷമാക്കി ഉയര്‍ത്തിയിരുന്നു. രൂപയുടെ മൂല്യം വ ര്‍ധിക്കുന്നതിനനുസരിച്ച് ഗ്രാറ്റിവിറ്റി തുകയില്‍ കാലകാലങ്ങളില്‍ ഗ്രാറ്റിവിറ്റി തുകയില്‍ മാറ്റംവരുത്താമെന്ന വ്യവസ്ഥയും ഭേദഗതിയില്‍ ഉള്‍പ്പെടുത്തും.

 എന്താണ് ഗ്രാറ്റ്വിറ്റി

എന്താണ് ഗ്രാറ്റ്വിറ്റി

ഒരു സംഘടനയ്ക്കോ കമ്പനിയ്ക്കോ വേണ്ടി ചെയ്യുന്ന ജീവനക്കാരന് ലഭിക്കുന്ന ആനുകൂല്യമാണ് ഗ്രാറ്റ്വിറ്റി. ഗാറ്റ്വിറ്റി ആക്ട് പ്രകാരം അഞ്ചോ അതിലധികമോ വര്‍ഷം സര്‍വീസില്‍ തുടരുന്ന ജീവനക്കാര്‍ക്കാണ് ഗ്രാറ്റ്വിറ്റി ലഭിക്കാന്‍ അര്‍ഹതയുള്ളത്.

 ഭേദഗതിയില്‍ എന്ത്

ഭേദഗതിയില്‍ എന്ത്

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവതും ഗ്രാറ്റ്വിറ്റി ലഭിക്കുന്നതിന് അര്‍ഹതയുമുള്ളവര്‍ക്ക് 20 ലക്ഷം വരെ ടാക്സ് ഫ്രീ ഗ്രാറ്റ്വിറ്റി ലഭിക്കുന്നതാണ് ഗ്രാറ്റ്വിറ്റി നിയമത്തിലെ ഭേദഗതി.

 നിയമത്തിന് കീഴില്‍ ആരെല്ലാം

നിയമത്തിന് കീഴില്‍ ആരെല്ലാം

പത്തിലധികം പേര്‍ ജോലി ചെയ്യുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗ്രാറ്റ്വിറ്റി നിയമം ബാധകമാണ്. എന്നാല്‍ പത്തില്‍ക്കുറവ് ജീവനക്കാരുള്ള കമ്പനികളിലും ഗ്രാറ്റ്വിറ്റി നടപ്പിലാക്കണമെന്നാണ് ബിഎംസ് ഉന്നയിക്കുന്ന ആവശ്യം.

 നികുതി നല്‍കണം!!

നികുതി നല്‍കണം!!

നിയമപ്രകാരമുള്ള ഗ്രാറ്റ്വിറ്റി ആദായനികുതിയുടെ പരിധിയില്‍ വരുന്നില്ല. എന്നാല്‍ തൊഴിലുടമ- തൊളിലാളി കരാറിന്‍റെ അടിസ്ഥാനത്തില്‍ നിയമത്തില്‍ പരാമര്‍ശിക്കുന്നതിനേക്കാള്‍ അധികം തുക നല്‍കിയിട്ടുണ്ടെങ്കില്‍ അതിന് നികുതി നല്‍കണമെന്നാണ് വ്യവസ്ഥ.

ഗ്രാറ്റ്വിറ്റി കണക്കാക്കുന്നത് എങ്ങനെ

ഗ്രാറ്റ്വിറ്റി കണക്കാക്കുന്നത് എങ്ങനെ

സേവനം പൂര്‍ത്തിയാക്കിയ ഒരു വര്‍ഷത്തിന് 15 ദിവസത്തെ ശമ്പളം അടിസ്ഥാനമാക്കിയാണ് നിലവില്‍ ഗ്രാറ്റ്വിറ്റി കണക്കാക്കുന്നത്. എന്നാല്‍ ചില മേഖലകളില്‍ ഇതില്‍ മാറ്റങ്ങള്‍ പ്രകടമാണ്. എല്ലാ മേഖലകളിലും 25 ദിവസമാക്കണെമന്ന ആവശ്യവും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 കുറയ്ക്കണമെന്ന് ആവശ്യം

കുറയ്ക്കണമെന്ന് ആവശ്യം

ഗ്രാറ്റ്വിറ്റി നല്‍കുന്നതിന് അഞ്ചുവര്‍ഷമെന്ന മാനദണ്ഡം ഒരു വര്‍ഷമായി കുറയ്ക്കണമെന്ന ആവശ്യം ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍ മുന്നോട്ടുവച്ചിരുന്നു. നിലവില്‍ അഞ്ച് വര്‍ഷമെന്ന മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണ് ജീവനക്കാര്‍ക്ക് ഗ്രാറ്റ്വിറ്റി നല്‍കിവരുന്നത്. പുതിയ ഭേദഗതിയ്ക്ക് 2016 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യം നല്‍കണമെന്നുമുള്ള ആവശ്യങ്ങളും യോഗത്തില്‍ തൊളിലാളി സംഘടനകള്‍ ഉന്നയിച്ചെങ്കിലും സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല.

 സാമൂഹിക സുരക്ഷ

സാമൂഹിക സുരക്ഷ

റിട്ടയര്‍മെന്‍റിന് ശേഷം ജീവനക്കാര്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് ഗ്രാറ്റ്വിറ്റി നല്‍കുന്നത്.

English summary
The government on Tuesday initiated the process to double the limit of gratuity for employees, in the private sector and in public sector undertakings to bring them at par with central government employees.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X