കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടി പോര്‍ട്ടലില്‍ സാങ്കേതിക തകരാര്‍!! ആരോപണവുമായി തെലങ്കാന ഉദ്യോഗസ്ഥര്‍, സത്യം ഇതാണ്

രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനുമാണ് പ്രശ്നങ്ങളുള്ളത്

Google Oneindia Malayalam News

ഹൈദരാബാദ്: ജൂലൈ ഒന്നുമുതല്‍ രാജ്യത്ത് ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വന്നതോടെ ജിഎസ്ട‍ി പോര്‍ട്ടലിനെതിരെ പരാതി. ആദ്യദിനത്തില്‍ തന്നെ ജിഎസ്ടി പോര്‍ട്ടലില്‍ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നാണ് തെലങ്കാന അധികൃതര്‍ അവകാശപ്പെടുന്നത്. ഏപ്രില്‍ മുതല്‍ തന്നെ വെബ്സൈറ്റില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇത് പരിഹരിക്കപ്പെട്ടിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിവും റിസര്‍വ് ബാങ്ക് അധികൃതര്‍, ആദായനികുതി വകുപ്പ് എന്നിവര്‍ തമ്മിലുമുള്ള വിവര വിനിമയത്തെ ബാധിക്കുമെന്നുമാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്.

അമിത ട്രാഫിക് കാരണം ജിഎ​സ്ടി നെറ്റ് വര്‍ക്കിന്‍റെയും ജിഎസ്ടി വെബ്സൈറ്റിന്‍റെയും പ്രവര്‍ത്തനം താളം തെറ്റിയെന്നും ജി​എസ്ടിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എക്സല്‍ ടെംപ്ലേറ്റ് ഡൗണ്‍ലോഡ് ചെയ്യാനും ജിഎസ്ടി പോര്‍ട്ടലില്‍ സെയില്‍സ് ഡാറ്റ അപ് ലോഡ് ചെയ്യാനും കഴിഞ്ഞില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു.

gst-6

നിലവില്‍ 65 ലക്ഷം വ്യാപാരികളാണ് ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ വ്യാപാരികള്‍ക്ക് വെബ്സൈറ്റിനെ ബാധിച്ച സാങ്കേതിക തകരാര്‍ പ്രശ്നം സൃഷ്ടിച്ചുവെന്നാണ് തെലങ്കാന അധികൃതരുടെ അവകാശവാദം. വ്യാപാരികളില്‍ പലര്‍ക്കും വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാനോ വിവരം ശേഖരിക്കാനോ കഴിഞ്ഞില്ലെന്നും പല തവണ ശ്രമിച്ചുവെന്നും നീക്കങ്ങള്‍ പരാജയപ്പെടുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു.

ആദ്യ ദിവസം വെബ്സൈറ്റ് ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ച സംസ്ഥാന സര്‍ക്കാര്‍, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഇതേ പ്രശ്നങ്ങളാണ് ശനിയാഴ്ച നേരിടേണ്ടിവന്നിട്ടുള്ളത്. പലര്‍ക്കും രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും കഴിഞ്ഞില്ല. എന്നാല്‍ ജിഎസ്ടി നെറ്റ് വര്‍ക്ക് വഴി മാത്രേ ജിഎസ്ടി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുകയൂള്ളൂ എന്നതാണ് രജിസ്ട്രേഷന് തിരിച്ചടിയായിട്ടുള്ളത്. എന്നാല്‍ ഏപ്രില്‍ മുതല്‍ തന്നെ വെബ്സൈറ്റിന് സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇത് പരിഹരിക്കപ്പെട്ടിരുന്നില്ലെന്നുമാണ് ഇപ്പോള്‍ ഉയരുന്ന മറ്റ് പ്രശ്നങ്ങള്‍. മെയ് കുറച്ച് ദിവസം നിര്‍ത്തിവെച്ച രജിസ്ട്രേഷന്‍ പിന്നീ
ട് ജൂണിലാണ് പുനഃരാരംഭിച്ചത്. പ്രതിദിന ഇടപാടുകള്‍ കൃത്യമായി പരിശോധിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ട്രഷറികള്‍, കമേഴ്സ്യല്‍ നികുതി വകുപ്പ്, റിസര്‍വ് ബാങ്ക് എന്നിവയെ ജിഎസ്ടി നെറ്റ് വര്‍ക്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

English summary
The rollout of GST on Saturday was marred by technical glitches in the GST Network (GSTN) on Day-1, the IT infrastructure and service backbone of the new tax regime which enables capture, processing and exchange of data between Centre, States, RBI and tax officials.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X