Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോ പ്രൈമിനെതിരെ ടെലികോം യുദ്ധം; ജിയോക്കെതിരെ എയര്‍ടെല്‍- വോഡഫോണ്‍- ഐഡിയ പോരാട്ടം!!

റിലയന്‍സ് ജിയോയുടെ പ്രൈം മെമ്പര്‍ഷിപ്പിന് പിന്നാലെയാണ് ടെലികോം രംഗത്തെ മുഖ്യ എതിരാളികളുടെ പോരാട്ടം

ദില്ലി: റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ജിയോ പ്രൈം പ്രഖ്യാപനത്തോടെ ഇന്ത്യന്‍ ടെലികോം വിപണിയിലെ പോരാട്ടം ശക്തമായി. സെപ്തംബര്‍ മുതല്‍ റിലയന്‍സ് ജിയോയുടെ അണ്‍ലിമിറ്റഡ് സൗജന്യ ഓഫറുകളോട് കിടപിടിക്കാനുള്ള ശ്രമമാണ് ടെലികോം കമ്പനികള്‍ നടത്തിവരുന്നത്. മാര്‍ച്ചില്‍ അവസാനിക്കേണ്ട റിലയന്‍സ് ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ 2018 മാര്‍ച്ച് വരെ നീട്ടി നല്‍കിയ റിലയന്‍സ് ജിയോയുടെ പ്രൈം മെമ്പര്‍ഷിപ്പിന് പിന്നാലെയാണ് ടെലികോം രംഗത്തെ മുഖ്യ എതിരാളികളുടെ പോരാട്ടം.

അണ്‍ലിമിറ്റഡ് വോയ്‌സ്‌കോള്‍- ഡാറ്റാ പാക്കുമായി റിലയന്‍സ് ജിയോ ഇന്ത്യന്‍ ടെലികോം വിപണിയിലെത്തിയതിന് പിന്നാലെയാണ് 4ജി സേവനത്തില്‍ ഉപയോക്താക്കള്‍ക്ക് മികച്ച ഓഫറുകളുമായി വിപണിയിലെ എതിരാളികള്‍ രംഗത്തെത്തുന്നത്. ജിയോ അവതരിപ്പിച്ച പ്രമോഷണല്‍ ഓഫറിന് പുറമേ ഹാപ്പി ന്യൂ ഇയര്‍ കൂടി അവതരിപ്പിച്ചത് ഇന്ത്യന്‍ ടെലികോം വിപണിയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു.

റിലയന്‍സ് ജിയോ

റിലയന്‍സ് ജിയോ

റിലയന്‍സ് ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ 2017 മാര്‍ച്ച് 31ന് അവസാനിക്കാനിരിക്കെയാണ് കമ്പനി ജിയോ പ്രൈം ഓഫര്‍ അവതരിപ്പിച്ചത്. മാര്‍ച്ച് ഒന്നിനും 31നും ഇടയില്‍ 99 രൂപ റീച്ചാര്‍ജില്‍ പ്രൈം അംഗത്വമെടുക്കുന്നവര്‍ക്ക് പ്രതിമാസം 303 രൂപയുടെ റീച്ചാര്‍ജ്ജിലാണ് ഹാപ്പി ന്യൂ ഇയര്‍ ഓഫറില്‍ ലഭിച്ചുകൊണ്ടിരുന്ന സേവനങ്ങള്‍ ലഭിയ്ക്കുക. 303 രൂപയുടെ റീച്ചാര്‍ജില്‍ 28 ദിവസത്തേയ്ക്ക് 28ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും എസ്എംഎസുമാണ് ലഭിയ്ക്കുക. പ്രതിദിനം ഒരു ജിബിയാണ് ഉപയോഗിക്കാന്‍ കഴിയുക. ഇതിന് പുറമേ പ്രതിദിനം 2ജിബി വീതം ഉപയോഗിക്കാന്‍ കഴിയുന്ന 499 രൂപയുടെ ഓഫറും ജിയോ നല്‍കുന്നു. മാര്‍ച്ച് 31ന് മുമ്പ് ജിയോ പ്രൈമില്‍ അംഗത്വമെടുക്കുന്നവര്‍ക്ക് പ്രതിമാസം അഞ്ച് ജിബി ഡാറ്റയും ലഭിയ്ക്കും.

ഭാരതി എയര്‍ടെല്‍

ഭാരതി എയര്‍ടെല്‍

രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്‍ 345 രൂപയുടെ പ്രതിമാസ പ്ലാനില്‍ 28 ജിബി ഡാറ്റയാണ് എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. മാര്‍ച്ച് 31ന് മുമ്പ് പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് അടുത്ത 11 മാസത്തേയ്ക്ക് ഓഫര്‍ ആനുകൂല്യം ലഭിയ്ക്കും. പകല്‍ സമയത്ത് 500 എംബിയും രാത്രി 500 എംബിയുമാണ് ഉപയോക്താക്കള്‍ക്ക് ലഭിയ്ക്കുക.

വോഡഫോണ്‍ ഇന്ത്യ

വോഡഫോണ്‍ ഇന്ത്യ

342 രൂപ, 346 രൂപ എന്നിങ്ങനെ രണ്ട് പ്ലാനുകളാണ് ടെലികോം യുദ്ധത്തിന് മൂര്‍ച്ച കൂട്ടുന്നതിനായി വോഡഫോണ്‍ അവതരിപ്പിച്ചിട്ടുള്ളത്. 28 ജിബി ഡാറ്റയാണ് 342 രൂപയുടെ ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്നതോടെ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. രണ്ടാമത്തെ ഓഫറില്‍ 346 രൂപയ്ക്ക് 10 ജിബി ഡാറ്റയും 300 മിനിറ്റ് സൗജന്യ വോയ്‌സ് കോളുമാണുള്ളത്. എന്നാല്‍ മാര്‍ച്ച് 15ന് മുമ്പ് മൈ വോഡഫോണ്‍ ആപ്പ് വഴി സൈന്‍ ഇന്‍ ചെയ്യുന്നവര്‍ക്കായിരിക്കും ഓഫര്‍ ലഭിയ്ക്കുക.

ഐഡിയ സെല്ലുലാര്‍

ഐഡിയ സെല്ലുലാര്‍

348 രൂപയുടെ ഓഫറാണ് ഐഡിയ ഒടുവില്‍ പുറത്തിറക്കിയിട്ടുള്ളത്. 500 എംബി 4ജി ഡാറ്റയാണ് ഈ സ്‌കീമില്‍ ഐഡിയ ഉപയോക്താക്കള്‍ക്ക് ലഭിയ്ക്കുക. ഇതിന് പുറമേ ഏത് നെറ്റ് വര്‍ക്കിലേയ്ക്കും അണ്‍ലിമിറ്റഡ് വോയ്‌സ്‌കോളും ഓഫറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മറ്റ് ടെലികോം കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ ഡാറ്റയാണ് ഐഡിയ ഓഫറിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+