കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ടെലികോം രംഗം പ്രതിസന്ധിയില്‍: ഒമ്പത് മാസത്തിനിടെ 80,000 പേര്‍ക്ക് ജോലി നഷ്ടമാകും!!

Google Oneindia Malayalam News

മുംബൈ: ഇന്ത്യയില്‍ തിളങ്ങിനില്‍ക്കുന്ന ടെലികോം രംഗത്ത് തൊഴില്‍ പ്രതിസന്ധിയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. അടുത്ത ഒമ്പത് മാസത്തിനിടെ ടെലികോം രംഗത്ത് ജോലി ചെയ്യുന്ന 80,000- 90,000 ഓളം പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ടെലികോം രംഗത്തെ മത്സരം വര്‍ധിച്ചതോടെ ടെലികോം മേഖല നേരിടുന്ന തിരിച്ചടിയാണ് ജോലി നഷ്ടമാകുന്നതിന് ഇടയാക്കുകയെന്നുമാണ് റിപ്പോര്‍ട്ട്. സിഐഇഎല്‍ എച്ച്ആറാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്.

<strong>വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ പീഡിപ്പിച്ച് കൊന്നു: 38കാരിയോട് കാമുകന്‍ ചെയ്തത്, കുറ്റവാളി വീട്ടിലെത്തിച്ചത് നഗ്ന മൃതദേഹം!!</strong>വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ പീഡിപ്പിച്ച് കൊന്നു: 38കാരിയോട് കാമുകന്‍ ചെയ്തത്, കുറ്റവാളി വീട്ടിലെത്തിച്ചത് നഗ്ന മൃതദേഹം!!

<strong>പ്രവീണ്‍ തൊഗാഡിയയെ കണ്ടെത്തിയത് അബോധാവസ്ഥയില്‍: പൊലീസിനെ പ്രതിക്കൂട്ടിലാക്കി വിഎച്ച്പി, ഒടുവില്‍ സത്യമറിഞ്ഞു!!</strong>പ്രവീണ്‍ തൊഗാഡിയയെ കണ്ടെത്തിയത് അബോധാവസ്ഥയില്‍: പൊലീസിനെ പ്രതിക്കൂട്ടിലാക്കി വിഎച്ച്പി, ഒടുവില്‍ സത്യമറിഞ്ഞു!!

രാജ്യത്തെ 65ഓളം ടെലികോം കമ്പനിയിലെ മുതിര്‍ന്നതും മധ്യനിരയില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് സിഐഇഎല്‍ എച്ച്ആര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്. സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരെ കേന്ദ്രീകരിച്ചാണ് സര്‍വേ സംഘടിപ്പിച്ചിട്ടുള്ളത്. റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ വര്‍ഷം മാത്രം ടെലികോം രംഗത്ത് 40,000 പേര്‍ക്ക് ജോലി നഷ്ടപ്പെട്ടുവെന്നും വരാനിരിക്കുന്ന ഒമ്പത് മാസത്തേയ്ക്ക് കൂടി ടെലികോം രംഗത്ത് ഈ ട്രെന്‍ഡ് തുടരുമെന്നുമാണ് കണക്കുകള്‍. ഒമ്പത് മാസത്തിനുള്ളില്‍ ഈ മേഖലയില്‍ നിന്ന് 80,000 ഓളം പേര്‍ക്ക് ജോലി നഷ്ടമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

 ടെലികോം രംഗത്ത് തിരിച്ചടി

ടെലികോം രംഗത്ത് തിരിച്ചടി


അടുത്ത മൂന്ന് പാദങ്ങളില്‍ ടെലികോം രംഗത്ത് ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം ഉയരുമെന്നാണ് ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സിഇഒ ആദിത്യ നാരായണ്‍ മിശ്രയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. തൊഴില്‍ രംഗത്തുള്ള പ്രതിസന്ധി ജീവനക്കാരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

 മൂന്ന് കാരണങ്ങള്‍

മൂന്ന് കാരണങ്ങള്‍


ടെലികോം വിപണിയില്‍ നിലനില്‍ക്കുന്ന കടുത്ത മത്സരം, ലയനം സംബന്ധിച്ചുള്ള അനിശ്ചിതത്വം, ലോണ്‍ സര്‍വീസിംഗിലുള്ള ഉയര്‍ന്ന നിരക്ക് എന്നിവ കാരണം ടെലികോം രംഗത്തുള്ള നിക്ഷേപത്തിന്റെ അഭാവമാണ് ടെലികോം രംഗത്ത് ആയിരക്കണക്കിന് പേരുടെ ജോലി നഷ്ടപ്പെടുന്നതിലേയ്ക്ക് നയിക്കുകയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

 ശമ്പള വര്‍ധനവില്ല!!

ശമ്പള വര്‍ധനവില്ല!!



മറ്റ് തൊഴില്‍ രംഗങ്ങളെ അപേക്ഷിച്ച് ടെലികോം രംഗത്ത് ശമ്പള വര്‍ധനവ് ഉണ്ടാകുന്നില്ല. ഈ മേഖലയില്‍ ജോലി ചെയ്യുന്ന 69 ശതമാനം പേര്‍ക്കും ഏഴ് ശതമാനം ശമ്പള വര്‍ധനവ് മാത്രമാണ് ഉണ്ടാകുന്നതെന്നും സിഐഇഎല്‍ എച്ച്ആര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മൂന്നിലൊരു ഭാഗം പേര്‍ക്കും അ‍ഞ്ച് ശതമാനം ശമ്പള വര്‍ധനവ് മാത്രമാണുണ്ടാകുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

 മറ്റ് മേഖലകളിലേയ്ക്ക്

മറ്റ് മേഖലകളിലേയ്ക്ക്

ടെലികോം രംഗത്തെ ജോലികള്‍ സുരക്ഷിതത്വം നല്‍കാതായതോടെ ഈ രംഗത്തുനിന്ന് ജോലി ഉപേക്ഷിച്ച് പലരും മറ്റ് മേഖലകളിലേയ്ക്ക് ചേക്കേറുകയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ടെലികോം രംഗത്ത് കൂടുതല്‍ തൊഴില്‍ റിക്രൂട്ട്മെന്റുുകള്‍ നടക്കുന്നില്ലെന്നും സിഐഇഎല്‍ എച്ച്ആര്‍ റിപ്പോര്‍ട്ട് പറയുന്നു. കഴിവുള്ളവരെ ഈ രംഗത്തേയ്ക്ക് എത്തുന്നതില്‍ നിലവിലെ ട്രെന്‍ഡ‍് പ്രതിരോധിക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഒഴിവുള്ള തസ്തികകളില്‍ ജീവനക്കാരെ നിയമിക്കപ്പെടുന്നില്ലെന്നും പുതിയതായി ഈ രംഗത്ത് ജോലി ചെയ്യാന്‍ ഉദ്യോഗാര്‍ത്ഥികള്‍ എത്തുന്നുമില്ല.

മോശം ട്രെന്‍ഡ്

മോശം ട്രെന്‍ഡ്


ടെലികോം രംഗത്ത് ജോലി ചെയ്യുന്നവരില്‍ 25 ശതമാനം പേരും മറ്റ് മേഖലകളില്‍ ജോലി ലഭിക്കാതെ തന്നെ ജോലി ഉപേക്ഷിച്ച് പോകുന്ന പ്രവണതയാണ് പ്രകടമാകുന്നതെന്നും സിഐഇഎല്‍ എച്ച്ആര്‍ റിപ്പോര്‍ട്ട് പറയുന്നു. തങ്ങള്‍ക്ക് മറ്റ് മേഖലകളില്‍ മികച്ച ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ജോലി ഉപേക്ഷിക്കുന്നവരാണ് ഇവരില്‍ 65 ശതമാനം പേരും. ഇത് കഴിവുള്ള ഉദ്യോഗാര്‍ത്ഥികള്‍ മറ്റ് മേഖലകളില്‍ ജോലി ചെയ്യുന്നതിന് ഇടയാക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

English summary
Faced with uncertainty, the once-sunshine telecom sector will continue to witness decline in headcounts for the next six-nine months taking the total number of job losses to 80,000-90,000, says a report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X