കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെലികോം മേഖല കടുത്ത പ്രതിസന്ധിയില്‍!! ഇടക്കാല ആശ്വാസം തേടി രവിശങ്കര്‍ പ്രസാദ്

ടെലികോം മേഖല കടുത്ത പ്രതിസന്ധിയില്‍!! ഇടക്കാല ആശ്വാസം തേടി രവിശങ്കര്‍ പ്രസാദ്

Google Oneindia Malayalam News

ദില്ലി: ജിഎസ്ടിയും ലൈസന്‍സ് ഫീസും വെട്ടിക്കുറക്കാന്‍ ആവശ്യപ്പെട്ട് ടെലികോം മന്ത്രി. ടെലികോം രംഗം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ആശ്വാസമെന്നോണം ജിഎസ്ടിയും ഇടക്കാല ആശ്വാസത്തിനായി ലൈസന്‍സ് ഫീസും വെട്ടിക്കുറക്കാന്‍ മന്ത്രി രവിശങ്കര്‍ പ്രസാദ് ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

ഉണര്‍വ്വ് വീണ്ടെടുത്ത് ഓഹരി വിപിണി; സെന്‍സെക്‌സ് 228 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തുഉണര്‍വ്വ് വീണ്ടെടുത്ത് ഓഹരി വിപിണി; സെന്‍സെക്‌സ് 228 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

'ടെലികോം കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുമായി കൂടിക്കാഴ്ച നടത്തി. ടെലികോം സെക്ടറിന്റെ സ്ഥിരതക്കും വളര്‍ച്ചക്കും വേണ്ടി എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് ചര്‍ച്ച ചെയ്തു'. ആഗസ്റ്റ് 22ന് ധനകാര്യമന്ത്രി നിര്‍മല സീതാരാമന് രവിശങ്കര്‍ പ്രസാദ് അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

{im

 ചര്‍ച്ച ടെലികോം കമ്പനി തലവന്മാരുമായി

ചര്‍ച്ച ടെലികോം കമ്പനി തലവന്മാരുമായി

വോഡഫോണ്‍ ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള, പുതിയ സിഇഒ രവീന്ദ്രര്‍ ഥക്കര്‍ എന്നിവരുമായി ആഗസ്റ്റ് 2൦നാണ് ടെലികോം വകുപ്പ് മന്ത്രി കൂടിക്കാഴ്ച നടത്തിയത്. ടെലികോം ഉപകരങ്ങള്‍ക്ക് ഊടാക്കുന്ന ജിഎസ്ടിയില്‍ അടിയന്തരമായി കുറവുവരുത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്. ആദ്യം 12% ശതമാനവും പിന്നീട് അതില്‍ താഴെയും കുറയ്ക്കാനാണ് നിര്‍ദേശിക്കുന്നത്. നിലവില്‍ 18 ശതമാനമാണ് ജിഎസ്ടി. ടെലികോം ശൃംഖലകള്‍ രാജ്യത്തിന്റെ അത്യാവശ്യമായ അടിസ്ഥാന വികസനത്തിന്റെ ഭാഗമാണെന്നും മറ്റ് സര്‍വീസുകളുടെ നട്ടെല്ലാണെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ക്കുന്നു.

വരുമാനം ചുരുങ്ങി

വരുമാനം ചുരുങ്ങി


ഈ സാമ്പത്തിക വര്‍ഷത്തില്‍ 1.39 കോടിയായിരുന്ന അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ മൂന്നില്‍ ഒന്നായി ചുരുങ്ങിയിട്ടുണ്ട്. 2017 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1.85 കോടിയായിരുന്നു. ടെലികോം മേഖലയിലെ മാത്രം കടം എട്ട് ലക്ഷം കോടിയാണ്. ഭാരതി എയര്‍ടെല്‍ 1.16 ലക്ഷം കോടി, വോഡഫോണ്‍- 99 കോടി, എന്നിങ്ങനെയാണ് ജൂണിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 നേട്ടം ജിയോയ്ക്ക് മാത്രം

നേട്ടം ജിയോയ്ക്ക് മാത്രം

ടെലികോം വിപണിയിലെ താരിഫ് പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ റിലയന്‍സ് ജിയോ മാത്രമാണ് വരുമാനമുണ്ടാക്കിയ കമ്പനി. എയര്‍സെല്ലും, റിലയന്‍സ് കമ്മ്യൂണിക്കേഷനും നഷ്ടത്തിന്റെ പാതയില്‍ തന്നെയാണ്. ജിയോ വിപണിയില്‍ വരുന്നതിന് ടെലികോം കമ്പനികള്‍ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനായി കാര്യമായ നിക്ഷേപങ്ങള്‍ നടത്തിയിരുന്നില്ലെന്ന് കമ്പനികളോട് മന്ത്രി പറഞ്ഞതായി ടെലികോം വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 ജിഎസ്ടിയും ലൈസന്‍സ് ഫീസും

ജിഎസ്ടിയും ലൈസന്‍സ് ഫീസും

ജിഎസ്ടിക്ക് പുറമേ വാര്‍ഷിക ലൈസന്‍സ്ഫീസ്, സ്പെക്ട്രം യൂസേജ് ചാര്‍ജ് എന്നിവയില്‍ കുറവ് വരുത്താനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ടെലികോം രംഗത്തുനിന്ന് 50,519.0 കോടി രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇത് പ്രധാനമായും ടെലികോം ഉപയോക്താക്കളില്‍ നിന്നുള്ള ലൈസന്‍സ് ഫീസ്, ജിഎസ്ടിക്കെതിരെയുള്ള ടാക്സ് ക്രെഡിറ്റ് എന്നിങ്ങനെയാണ്. യൂണിവേഴ്സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ലെവിയില്‍ മൂന്ന് ശതമാനത്തിന്റെയും നിലവിലെ നിരക്കായ 5% ല്‍ നിന്ന് ചാര്‍ജ് 3% ശതമാനമായി കുറക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ലൈസന്‍സ് ഫീസ് എട്ട് ശതമാനത്തില്‍ നിന്ന് ആറ് ശതമാനമാക്കി കുറക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.


English summary
Telecom sector under stress: Ravi Shankar prasad seeks to cut license fee and GSt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X