• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒപ്പോ എഫ്9 പ്രോ... ആദ്യ വില്‍പന ബെംഗളൂരുവില്‍!

ഒരു സ്മാര്‍ട്ട് ഫോണില്‍ നിങ്ങള്‍ ആദ്യം നോക്കുക എന്തായിരിക്കും? സ്‌പെസിഫിക്കേഷന്‍, ടെക്‌നോളജി, ക്യാമറ... അല്ലേ? ചിലപ്പോഴെല്ലാം നാം നമ്മുടെ ചില കാര്യങ്ങളില്‍ പ്രത്യേകം താത്പര്യം എടുക്കുകയും മറ്റുള്ളവയില്‍ വിട്ടുവീഴ്ച ചെയ്യുകയും ചെയ്യും. നിങ്ങളാഗ്രഹിക്കുന്ന എല്ലാ ഫീച്ചേഴ്‌സും ഉള്‍ക്കൊള്ളുന്ന ഒരു പരമമായ സ്മാര്‍ട്ട് ഫോണ്‍ ഉണ്ടെന്ന് ഞങ്ങള്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് എന്ത് തോന്നും?

ഒരു പ്രീമിയം ബ്രാന്‍ഡ് സ്മാര്‍ട്ട് ഫോണിനെ പോലും നാണിപ്പിക്കാന്‍ പ്രാപ്തമായ ഒപ്പോ സ്മാര്‍ട്ട് ഫോണുകളുടെ അത്ഭുത ലോകത്തിലേക്ക് സ്വാഗതം!

ഒപ്പോയെ വെല്ലുന്ന സ്മാര്‍ട്ട് ഫോണുകള്‍ വേറെയില്ല. മറ്റൊരു കിടലന്‍ സ്മാര്‍ട്ട് ഫോണുമായാണ് ഒപ്പോ ഇപ്പോള്‍ എത്തുന്നത്. ഒപ്പോ എഫ്9 പ്രോ നിങ്ങളിലെ ടെക് സാവിയേയും ആന്തരിക സൗന്ദര്യത്തേയും തൃപ്തിപ്പെടുത്തുന്ന ഒന്നായിരിക്കും.

ഒപ്പോ എഫ് 9 പ്രോയുടെ ആദ്യ വില്‍പന നടന്നത്. ബെംഗളൂരു ചര്‍ച്ച് സ്ട്രീറ്റിലെ ഒപ്പോ ഫ്‌ലാഗ്ഷിപ്പ് ഷോറൂമില്‍ ആയിരുന്നു. ആഘോഷഭരിതമായിരുന്നു ചടങ്ങ്. ഭംഗിയിലും സാങ്കേതിക മികവിലും മികച്ച നിലവാരും പുലര്‍ത്തുന്ന ഫോണ്‍ പ്രായഭേദമന്യെ ഉപയോക്താക്കളെ നേടിക്കഴിഞ്ഞു. കാജള്‍ അഗര്‍വാളിന്റെ സാന്നിധ്യം ആയിരുന്നു പരിപാടിയുടെ ആകര്‍ഷണങ്ങളില്‍ ഒന്ന്.

ഒപ്പോ എഫ് 9 പ്രോയെ കുറിച്ച് ചോദിച്ചപ്പോള്‍ കാജള്‍ അഗര്‍വാളിന് ഏറെ പറയാനുണ്ടായിരുന്നു. ഫോണിന്റെ പുതുമയും സാങ്കേതിക തികവും തന്നെ അത്ഭുതപ്പെടുത്തി എന്നാണ് കാജള്‍ പറഞ്ഞത്. വിഒഒസി ചാര്‍ജ്ജിങ് ടെക്‌നോളജിയെ കുറിച്ചും ഏറെ പറയാനുണ്ടായിരുന്നു. യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാണിത്. അഞ്ച് മിനിട്ട് ചാര്‍ജ്ജ് ചെയ്താല്‍ രണ്ട് മണിക്കൂര്‍ വരെ ഈ സാങ്കേതികവിദ്യ പ്രകാരം ടോക് ടൈം ലഭിക്കും. ഫോണിന്റെ വ്യത്യസ്ത കളറുകളെ കുറിച്ചും സ്‌റ്റൈലിനെ കുറിച്ചും എല്ലാം കാജള്‍ ഏറെ പറഞ്ഞു.

സി4എടെക്ക് പൗണ്ടര്‍ അശ്വിന്‍ ഗണേഷും ആദ്യ വില്‍പന ചടങ്ങില്‍ പങ്കെടുത്തിരുന്നു. വാട്ടര്‍ ഡ്രോപ്പ് സ്‌ക്രീനിനെ കുറിച്ചും വിഒഒസി ടെക്‌നോളജിയെ കുറിച്ചും ആയിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്.

ഒപ്പോ എഫ് 9 പ്രോ ഒരു വന്‍ വിജയമാണെന്ന് എങ്ങനെ പറയാന്‍ കഴിയും? ഫോണ്‍ വാങ്ങിയവര്‍ തന്നെയാണ് അത് പറയേണ്ടത്....

സന്തുഷ്ടരായ ഒരുപാട് കസ്റ്റമേഴ്‌സ് ആണ് ഉണ്ടായിരുന്നത്. അതില്‍ സെല്‍ഫി പ്രിയരും ഫാഷന്‍ ഭ്രമക്കാരും എല്ലാം ഉണ്ടായിരുന്നു. പരിപാടിയില്‍ പങ്കെടുത്തവരില്‍ വലിയൊരു വിഭാഗം യുവാക്കള്‍ ആയിരുന്നു- അല്ലെങ്കില്‍ സെല്‍ഫി ക്ലിക്കിങ് തലമുറ! കൗമാരക്കാരും കുറവായിരുന്നില്ല. എല്ലാ പ്രായക്കാരിലും ഒപ്പോ എഫ് 9 പ്രോ ഹിറ്റ് ആകാന്‍ എന്താണ് കാരണം? സത്യത്തില്‍ അത് സംബന്ധിച്ച് ഞങ്ങളുടെ കൈവശം ഒരു ലിസ്റ്റ് തന്നെയുണ്ട്...

ഒപ്പോ എഫ് 9 പ്രോയെ കുറിച്ച് നിങ്ങള്‍ക്ക് അറിയേണ്ട എല്ലാ കാര്യങ്ങളും ഇവിടെയുണ്ട്...

കനംകുറഞ്ഞ 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ ആണ് ഒപ്പോ എഫ് 9 പ്രോയ്ക്കുള്ളത്. സുരക്ഷയ്ക്ക് ഏറ്റവും മികവുറ്റ ഫിംഗര്‍ പ്രിന്റ് സെന്‍സറും ഉണ്ട്. 64 ജിബി ആണ് ഇന്റേണല്‍ സ്റ്റോറേജ് കപ്പാസിറ്റി. ചുരുക്കിപ്പറഞ്ഞാല്‍, നിങ്ങള്‍ക്ക് പഴയ ഫോട്ടോകളും വീഡിയോകളും ഒന്നും ഇടയ്ക്കിടെ ഡിലീറ്റ് ചെയ്യേണ്ടി വരില്ലെന്ന് സാരം!

സെല്‍ഫ് പ്രിയര്‍ക്ക് പകരം വയ്ക്കാന്‍ പറ്റാത്ത ഒന്നാണ് ഒപ്പോ എഫ് 9 പ്രോ. 25 മെഗാ പിക്‌സല്‍ ക്യാമറയാണ് ഫോണില്‍ സജ്ജമാക്കിയിട്ടുള്ളത്. ഫില്‍ട്ടറുകള്‍ ഒന്ന് പോലും ഉപയോഗിക്കാതെ തന്നെ ഇന്‍സ്റ്റാംഗ്രാം ക്വാളിറ്റിയുള്ള ചിത്രങ്ങളാണ് നിങ്ങള്‍ക്ക് ലഭിക്കുക. വെറും 8 മില്ലീമീറ്റര്‍ മാത്രമാണ് ഫോണിന്റെ കട്ടി. ശരിക്കും സൂപ്പര്‍ സ്ലീക്ക് എന്ന് തന്നെ വിശേഷിപ്പിക്കാം. ഗ്രേഡിയന്റ് ഡിസൈനില്‍ മൂന്ന് കളറുകളിലാണ് ഫോണുകള്‍ വിപണിയില്‍ എത്തിക്കുന്നത്.

ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്. തൊട്ടടുത്തുള്ള ഒപ്പോ ഫ്‌ലാഗ്ഷിപ്പ് ഷോറൂമിലേക്ക് ചെല്ലൂ... ഒപ്പോ എഫ്9 പ്രോ സ്വന്തമാക്കൂ....

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X