കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്ത് ഏറ്റവും പണമുണ്ടാക്കാന്‍ പറ്റുന്ന 'പണികള്‍'

Google Oneindia Malayalam News

എന്തിനാണ് എല്ലാവരും ജോലി ചെയ്യുന്നത്..? ജീവിക്കാന്‍ വേണ്ടി എന്നായിരിക്കും ഒറ്റവാക്കില്‍ ഉത്തരം. എന്നാല്‍ ജീവിയ്ക്കാന്‍ വേണ്ടിയാണോ ജോലി ചെയ്യുന്നത്..., യഥാര്‍ത്ഥത്തില്‍ പണമുണ്ടാക്കാന്‍ വേണ്ടിയല്ലേ എല്ലാവരും ജോലി ചെയ്യുന്നത്.

എന്നാല്‍ ജോലികളില്‍ പണമുണ്ടാക്കാന്‍ പറ്റുന്ന ജോലികളും അല്ലാത്ത ജോലികളും ഉണ്ട്. രാവും പകലും കൃഷിയിടത്തില്‍ ജോലി ചെയ്യുന്ന കര്‍ഷകന് കിട്ടുന്ന വരുമാനമാണോ ഒരു സിനിമയില്‍ അഭിനയിക്കുന്ന നടന് കിട്ടുന്നത്. പലചരക്കുകട നടത്തുന്നവന് കിട്ടുന്ന വരുമാനമാണോ കഞ്ചാവ് വില്‍പനക്കാരന് കിട്ടുന്നത്.

പണം വാരിക്കോരിയെടുക്കാവുന്ന 'ബിസിനസ്സു'കളെ കുറിച്ച് ബിസിനസ് പണ്ഡിറ്റ് എന്ന വെബ്‌സൈറ്റില്‍ മുമ്പ് ഒരു ലേഖന വന്നിരുന്നു. അതില്‍ പറയുന്ന ബിസിനസ്സുകള്‍ ഒന്ന് നോക്കാം...

 ബാങ്കിംഗ്

ബാങ്കിംഗ്

ഏറ്റവും പണമുണ്ടാക്കാന്‍ പറ്റുന്ന ബിസിനസ് ബാങ്കിംഗ് ആണത്രെ. ലോകത്തെ ബാങ്കിംഗ് മേഖലയുടെ ആസ്തി എണ്ണൂറ് ട്രില്യണ്‍ അമേരിക്കന്‍ ഡോളറാണെന്നാണ് കണക്ക്. എണ്ണൂറ് ലക്ഷം കോടി ഡോളര്‍!

എണ്ണ

എണ്ണ

ബാങ്കിംഗ് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് എണ്ണയാണ്. വെളിച്ചെണ്ണയല്ല, കുഴിച്ചെടുക്കുന്ന എണ്ണ. രണ്ടര ലക്ഷം കോടി ഡോളറാണ് ഈ മേഖലയില്‍ ഉള്ളത്.

പ്രതിരോധം

പ്രതിരോധം

രാജ്യങ്ങള്‍ ഏറ്റവും അധികം പണം ചെലവഴിയ്ക്കുന്നത് പ്രതിരോധത്തിനായിരിയ്ക്കും. അപ്പോള്‍ പിന്നെ ആ മേഖലയിലെ സാധ്യത ഊഹിക്കാവുന്നതാണല്ലോ. 1.14 ലക്ഷം കോടി ഡോളറാണ് ഈ മേഖലയില്‍ ചെലവഴിയ്ക്കപ്പെടുന്നത്.

മയക്കുമരുന്ന്

മയക്കുമരുന്ന്

രോഗം വന്നാല്‍ മരുന്ന് കഴിച്ചേ പറ്റൂ. രോഗം ആര്‍ക്കും വരാതിരിയ്ക്കുകയും ഇല്ല. എന്നാല്‍ ആ മരുന്നിനെ കുറിച്ചല്ല ഇവിടെ പറയുന്നത്. അനധികൃത മരുന്ന് വ്യാപാരം(മയക്കുമരുന്ന് തന്നെ) ലോകത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ തന്നെ സ്വാധീനം ചെലുത്തുന്നുണ്ട്. മുപ്പതിനായരം കോടി ഡോളറാണ് ഈ മേഖലയിലെ ബിസിനസ്.

വേശ്യാവൃത്തി

വേശ്യാവൃത്തി

നമ്മുടെ നാട്ടില്‍ ഇപ്പോഴും വളരെ മോശം രീതിയിലാണ് ഇവരെ കാണുന്നത്. എന്നാല്‍ വിദേശങ്ങളില്‍ ഇവര്‍ സെക്‌സ് വര്‍ക്കേഴ്‌സ് ആണ്. പ്രതിവര്‍ഷം 10800 കോടി ഡോളറിന്റെ വ്യാപാരമാണത്രെ ഈ മേഖലയില്‍ നടക്കുന്നത്.

വ്യാജന്‍

വ്യാജന്‍

എന്തിനും ഏതിനും വ്യാജന്‍മാരെ സൃഷ്ടിയ്ക്കുന്ന ഒരു വിഭാഗമുണ്ട്. ഒരു പക്ഷേ യഥാര്‍ത്ഥ ഉത്പന്നത്തേക്കാള്‍ വിറ്റുപോവുക ഈ വ്യാജന്‍മാരായിരിക്കും. പണം ഉണ്ടാക്കാന്‍ പറ്റുന്ന മേഖല.

സ്‌പോര്‍ട്‌സ്

സ്‌പോര്‍ട്‌സ്

ലോകത്ത് ഏറ്റവും അധികം പ്രതിഫലം പറ്റുന്നവരുടെ കൂട്ടത്തില്‍ കായിക താരങ്ങള്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്. മൂവായിരത്തി നാനൂറ് കോടി ഡോളറാണത്രെ സ്‌പോര്‍ട്‌സ് താരങ്ങള്‍ പ്രതിഫലമായി പറ്റുന്നത്.

ചൂതാട്ടം

ചൂതാട്ടം

നമ്മുടെ നാട്ടില്‍ ചൂതാട്ടം നിയമ വിരുദ്ധമാണ്. എന്നാല്‍ പലയിടത്തും നിയമ വിധേയവും ആണ്. കോടികള്‍ മറയുന്ന മേഖല.

മദ്യം

മദ്യം

പണമുണ്ടാക്കാന്‍ പറ്റിയ വ്യവസായങ്ങളില്‍ ഒന്നാണ് മദ്യ വ്യവസായം. അനധികൃത വാറ്റും നല്ല വ്യവസായം തന്നെ!

അശ്ലീല സിനിമ

അശ്ലീല സിനിമ

ലോകം കടുത്ത സാമ്പത്തിക മാന്ദ്യം അനുഭവിച്ച കാലത്ത് അമേരിക്കയില്‍ ഏറെ പ്രതിസന്ധി നേരിട്ട വ്യവസായമായിരുന്നു അശ്ലീല സിനിമ നിര്‍മാണം. നമ്മുടെ നാട്ടില്‍ ഇത് നിയമവിരുദ്ധമാണ്, എങ്കിലും പണം ഉണ്ടാക്കാന്‍ ഇവിടേയും ഈ പണി ചെയ്യുന്നവരുണ്ട്.

മരുന്ന്

മരുന്ന്

മരുന്ന് വ്യവസായമാണ് പണം ഉണ്ടാക്കാന്‍ പറ്റിയ മറ്റൊരു വ്യവസായ മേഖല. എഴുപതിനായിരം കോടി രൂപയില്‍ അധികം വരും ഈ മേഖലയിലെ ഇടപാടുകള്‍.

വിനോദ വ്യവസായം

വിനോദ വ്യവസായം

സിനിമ ഉള്‍പ്പെടുന്ന വിനോദ വ്യവസായവും ശതകോടികള്‍ മറിയുന്ന സംഭവമാണ്. ലക്ഷക്കണക്കിന് കോടികളാണ് ഈ മേഖലയില്‍ ഒഴുകുന്നത്. അതിനനുസരിച്ചുള്ള ലാഭവും ഉണ്ട്.

മനുഷ്യക്കടത്ത്

മനുഷ്യക്കടത്ത്

മനുഷ്യക്കടത്തിനെ ഒരു ജോലിയോ ബിസിനസോ ആയി കാണാന്‍ നമുക്ക് കഴിയില്ല. പക്ഷേ അതൊരു തൊഴിലായി എടുത്ത മാഫിയകളും ഉണ്ട്. മൂവായിരത്തി ഇരുനൂറ് കോടി ഡോളറാണത്രെ ഈ മേഖലയിലെ ഇടപാടുകള്‍.

English summary
The Most Money Making Business In The World.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X