നോട്ട് നിരോധനത്തിന് ശേഷം തിരിച്ചെത്തുന്ന ഒരു രൂപ നോട്ട്, ഈ പ്രത്യേകതകള്‍ അറിയണം
ഒരു രൂപ നോട്ടുകള്‍ തിരിച്ചെത്തുന്നു. 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു രൂപ നോട്ട് തിരിച്ചെത്തുന്നത്. നോട്ട് നിരോധനത്തിന് ശേഷം പുറത്തിറക്കിയ പുതിയ 500, 2000 നോട്ടുകള്‍ക്ക് പിന്നാലെയാണ് ഒരു രൂപ നോട്ട് ...
ദില്ലി: ഒരു രൂപ നോട്ടുകള്‍ തിരിച്ചെത്തുന്നു. 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു രൂപ നോട്ട് തിരിച്ചെത്തുന്നത്. നോട്ട് നിരോധനത്തിന് ശേഷം പുറത്തിറക്കിയ പുതിയ 500, 2000 നോട്ടുകള്‍ക്ക് പിന്നാലെയാണ് ഒരു രൂപ നോട്ട് പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
1994ലാണ് ഒരു രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിയത്. ഇപ്പോള്‍ പുതിയ രൂപത്തില്‍ ഒരു രൂപ നോട്ടുകള്‍ വീണ്ടും പുറത്തിറക്കാനാണ് ആര്‍ബിഐയുടെ തീരുമാനം. പുതിയ നോട്ടുകള്‍ക്കൊപ്പം നിലവിലുള്ള നാണായവും തുടരുമെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്.

പിങ്ക്, പച്ച നിറത്തില്‍
പിങ്ക്, പച്ച നിറങ്ങളിലാകും പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നത്. ഒരു രൂപ നാണയത്തിന്റെ ചിത്രവും നോട്ടിലുണ്ടാകും.

ശക്തികാന്ത ദാസ് ഒപ്പിടും
പുതിയ ഒരു രൂപ നോട്ടില്‍ കേന്ദ്ര ധനകാര്യ സെക്രട്ടി ശക്തികാന്ത ദാസ് ഒപ്പിടും. സാഗര്‍ സമ്രാട്ട് എണ്ണകിണറിന്റെ ചിത്രം ആലേഖനം ചെയ്തതാകും പുതിയ നോട്ടെന്നാണ് അറിയുന്നത്.

15 ഭാഷകളില്‍
15 ഭാഷകളില്‍ മൂല്യം രേഖപ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒരു രൂപ നോട്ട്
ഭാരത സര്‍ക്കാര്‍ നേരിട്ട് അച്ചടിച്ച് വിതരണം ചെയ്ത ഏക കറന്‍സി നോട്ടാണ് ഒരു രൂപ നോട്ട്. ഇന്ത്യയിലെ മറ്റ് കറന്‍സികള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പുറത്തിറക്കുമ്പോള്‍ ഒരു രൂപ നോട്ടിനുള്ള അധികാരം സര്‍ക്കാരിനായിരുന്നു.












Click it and Unblock the Notifications