കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ 55 ലക്ഷം തൊഴിൽ അവസരങ്ങളോ.. എല്ലാം ഫേക്ക്.. കൊട്ടിഘോഷിച്ച ആ റിസർച്ച് ഫലത്തിന് പിന്നിൽ!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നത് സംബന്ധിച്ച് പുറത്തുവന്നത് തെറ്റായ വിവരങ്ങളെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പ്രതിവര്‍ഷം 55 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സ‍ൃഷ്ടിക്കപ്പെടുന്നുണ്ടെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഗവേഷണ പ്രബന്ധത്തില്‍ അവകാശപ്പെടുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡ്വൈസറുടെ നേതൃത്വത്തിലാണ് " ടുവേര്‍ഡ്സ് എ പേറോള്‍ റിപ്പോര്‍ട്ടിംഗ് ഇന്ത്യ" എന്ന പേരിലുള്ള ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത്. രാജ്യത്തെ ശമ്പളപ്പട്ടിക സംവിധാനത്തെക്കുറിച്ച് ഒരു പഠനം നടത്തി പ്രശ്നങ്ങള്‍ കണ്ടെത്തുകയായിരുന്നു ഗവേഷണ പ്രബന്ധത്തിന്റെ പ്രധാന ഉദ്ദേശ്യം. ബെംഗളൂരു ഐഐഎമ്മിലെ പ്രൊഫസര്‍ കൂടിയാണ് ഇദ്ദേഹം.

<strong>സ്ത്രീകളുടെ നീതി ഒഴിവ്കഴിവ് മാത്രം: മോദി സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത് ശരിഅത്ത് നിയമങ്ങള്‍</strong>സ്ത്രീകളുടെ നീതി ഒഴിവ്കഴിവ് മാത്രം: മോദി സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത് ശരിഅത്ത് നിയമങ്ങള്‍

<strong>കുഞ്ഞിന്റെ ജനനരാശി എല്ലാം പറയും: മകരം രാശിക്കാര്‍ സംഗീതത്തില്‍ കഴിവുള്ളവര്‍, നിങ്ങളിയേണ്ടത് </strong>കുഞ്ഞിന്റെ ജനനരാശി എല്ലാം പറയും: മകരം രാശിക്കാര്‍ സംഗീതത്തില്‍ കഴിവുള്ളവര്‍, നിങ്ങളിയേണ്ടത്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും മാധ്യമങ്ങളുടേയും ശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു " ടുവേര്‍ഡ്സ് എ പേറോള്‍ റിപ്പോര്‍ട്ടിംഗ് ഇന്ത്യ" എന്ന പേരില്‍ പുറത്തിറങ്ങിയ ഗവേഷണ റിപ്പോര്‍ട്ട്. രാജ്യത്ത് പ്രതിവര്‍ഷം 55 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന ഗവേഷണത്തിലെ കണ്ടെത്തലിനെ ഉയര്‍ത്തിക്കാണിച്ച മോദി പേറോള്‍ സംവിധാനം സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഒഴിവാക്കുകയായിരുന്നു. മോദി സര്‍ക്കാര്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി മഹത്തായി പ്രയത്നിക്കുന്നുണ്ടെന്ന മോദിയുടെയും അവകാശവാദങ്ങള്‍ക്കിടെയാണ് ഈ ഗവേഷണറിപ്പോര്‍ട്ടും ചര്‍ച്ചയാവുന്നത്.

 സര്‍വേ ഫലം എങ്ങനെ

സര്‍വേ ഫലം എങ്ങനെ

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ രജിസ്റ്റര്‍ ചെയ്ത ജീവനക്കാരുടെ വിവരങ്ങള്‍ അനുസരിച്ചാണ് സര്‍വേ ഫലം പുറത്തുവിട്ടിട്ടുള്ളത്. പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യങ്ങള്‍ ലഭിക്കുന്നവരുടെ കണക്കും ഒത്തുനോക്കിയാണ് സര്‍വേയിലെ പരാമര്‍ശം. 2017 നവംബര്‍ വരെ രാജ്യത്ത് 36.8 ലക്ഷം പുതിയ ജീവനക്കാരാണ് ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 18നും 25നും ഇടയില്‍ പ്രായമുള്ളവരാണുള്ളത്. ഇതില്‍ നിന്നും 18 വയസ്സിനും 25നും ഇടയിലുള്ള എല്ലാ ജീവനക്കാര്‍ക്കും പുതിയതായി ജോലി ലഭിച്ചതാണെന്ന നിഗമനത്തിലാണ് സര്‍വേ ഫലമെന്നാണ് സൂചന. 2017 നവംബറിലെ ഈ കണക്കുകള്‍ മുഴുവന്‍ സാമ്പത്തിക വര്‍ഷത്തേയ്ക്ക് കണക്കുകൂട്ടിയാണ് 2018 സാമ്പത്തിക വര്‍ഷത്തില്‍ 55 ലക്ഷം തൊഴിലവസരങ്ങള്‍ പുതിയതായി സൃഷ്ടിക്കപ്പെടുമെന്നും സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

 18നും 25 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍

18നും 25 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍

ഇപിഎഫില്‍ അംഗത്വമെടുത്തവരില്‍ 18നും 25 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ പുതുതായി ജോലിയില്‍ പ്രവേശിച്ചതാണെന്ന് കരുതാകാനാവില്ല. ഒരു അനൗപചാരിക ജോലിയില്‍ നിന്ന് ഔപചാരിക ജോലിയിലേയ്ക്ക് മാറുമ്പോള്‍ ഇപിഎഫ്ഒ രജിസ്ട്രേഷന്‍ പുതിയതാണെങ്കില്‍ പുതുതായി സൃഷ്ടിക്കപ്പെടുന്നതെന്ന് പറയാന്‍ കഴിയില്ല. രാജ്യത്ത് നോട്ട് നിരോധനത്തിനും ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വന്നതിനും ശേഷം കാലഘട്ടത്തിലാണ് ഇത് സംബന്ധിച്ച് ചില തെറ്റിദ്ധാരണകള്‍ ഉടലെടുക്കുന്നത്.

 ജിഎസ്ടിയും നോട്ട് നിരോധനവും

ജിഎസ്ടിയും നോട്ട് നിരോധനവും

2017 സാമ്പത്തിക വര്‍ഷത്തില്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനവും 2018 സാമ്പത്തിക വര്‍ഷത്തില്‍ ചരക്കുസേവന നികുതിയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ നിയമാനുരൂപമായ മാറ്റങ്ങള്‍ വരുത്തിയ രണ്ട് ഘടകങ്ങളാണ്. നോട്ട് നിരോധനത്തോടെ രാജ്യത്ത് രാജ്യത്തെ ഔപചാരിക തൊഴിലിടങ്ങളുടെ ഭാഗമായിട്ടുണ്ട്. ശമ്പളം പണമായി നല്‍കുന്നതിനൊപ്പം അവശേഷിക്കുന്ന ജീവനക്കാര്‍ക്ക് ഇപിഎഫില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും വഴിയൊരുക്കിയെന്നാണ് അടുത്ത കാലത്ത് പുറത്തുവന്ന പല സര്‍വേ ഫലങ്ങളും സൂചിപ്പിക്കുന്നത്. നോട്ട് നിരോധനത്തിന് ശേഷം 2017 സാമ്പത്തിക വര്‍ഷത്തിലാണ് ഇത് സംബന്ധിച്ച മാറ്റങ്ങള്‍ പ്രകടമാകുന്നതെന്നും സര്‍വേകള്‍ സൂചിപ്പിക്കുന്നു.

 ജിഎസ്ടിയും ഇപിഎഫും

ജിഎസ്ടിയും ഇപിഎഫും

രാജ്യത്ത് ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിന് ശേഷം അനൗപചാരിക ജോലി ചെയ്യുന്നവരില്‍ അഞ്ചില്‍ നാല് പേര്‍ക്ക് വീതം ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ നാലില്‍ ഒരാള്‍ക്ക് മാത്രമാണ് ഔപചാരിക ജോലി ലഭിച്ചിട്ടുള്ളത്. ഈ പ്രവണതകള്‍ നേരത്തെ തന്നെ പ്രകടമാണെന്നും സര്‍വേകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇപിഎഫിഒയില്‍ അംഗമായിട്ടുള്ള ഒരു ജീവനക്കാരനോ ജീവനക്കാരിയ്ക്കോ ജോലി നഷ്ടമാകുകയോ ജോലി ചെയ്യുന്നത് അവസാനിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍‌ സ്വഭാവികമായി തന്നെ ഇപിഎഫ് ഡാറ്റാ ബേസില്‍ നിന്ന് ഈ വ്യക്തിയെ നീക്കം ചെയ്യും. അതിനാല്‍ രാജ്യത്ത് പ്രതിവര്‍ഷം 55 ലക്ഷം പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് പറയുമ്പോഴും എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടമാകുന്നുണ്ട് എന്ന കാര്യം പരാമര്‍ശിക്കപ്പെടുന്നില്ല.

 ബാങ്കുകളുടെ കരുതല്‍ നിക്ഷേപത്തില്‍

ബാങ്കുകളുടെ കരുതല്‍ നിക്ഷേപത്തില്‍


സമ്പദ് വ്യവസ്ഥയിലെ വളര്‍ച്ച അളക്കാനുള്ള സൂചിക ബാങ്കുകളിലെ കരുതല്‍ നിക്ഷേപമാണ്. 2016 സാമ്പത്തിക വര്‍ഷത്തില്‍ 6.22 ലക്ഷം കോടി രൂപയാണ് ബാങ്കുകളില്‍ കരുതല്‍ നിക്ഷേപമായി നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ 2൦17ന്റെ അവസാനത്തോടെ ഇത് 11 ലക്ഷം കോടിയായി ഉയരുകയും ചെയ്തിട്ടുണ്ട്. 4.8 ലക്ഷത്തിന്റെ വളര്‍ച്ചയാണ് ഈ കാലഘട്ടത്തില്‍ ഉണ്ടായിട്ടുള്ളത്.

English summary
A recent research report titled “Towards a Payroll Reporting in India” authored by the Group Chief Economic Adviser of the State Bank of India and a professor from the Indian Institute of Management, Bangalore has caught the media’s and the Prime Minister’s attention.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X