കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണുന്പോള്‍ 'അയ്യേ' എന്ന് പറയും പക്ഷേ ഈ മോഡലുകള്‍ വാങ്ങുന്ന പ്രതിഫലം കേട്ടാലോ 'അയ്യോ' എന്ന് പറയും

Google Oneindia Malayalam News

ഫാഷന്‍, മോഡലിംഗ് തുടങ്ങിയ മേഖലകളെ ഏറെ കൗതുകത്തോടെ നിരീക്ഷിയ്ക്കുന്ന ഒട്ടേറെപ്പേരുണ്ട്. മോഡലിംഗ് രംഗം മികച്ച വരുമാനം നല്‍കുന്ന ഒരു മേഖല കൂടിയാണ്. ലോകത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന മോഡലുകളെപ്പറ്റി കേട്ടാല്‍ നിങ്ങള്‍ ഞെട്ടിപ്പോകും.

ഒരു വര്‍ഷം മാത്രം ഇവര്‍ക്ക് ലഭിയ്ക്കുന്ന വരുമാനം കോടിക്കണക്കിന് രൂപയാണ്. 2015 ല്‍ ലോകത്ത് ഏറ്റവും അധികം പ്രതിഫലം നേടിയ മോഡലുകള്‍ ആരൊക്കെയാണെന്ന വിവരം ഫോബ്‌സ് മാഗസിന്‍ പുറത്ത് വിട്ടു. ഈ കൂട്ടത്തില്‍ ഇന്ത്യന്‍ വംശജയായ ഏതെങ്കിലും മോഡല്‍ ഉണ്ടോ എന്ന് അറിയാമോ?

ജിസേല്‍ ബഡ്‌ചെന്‍

ജിസേല്‍ ബഡ്‌ചെന്‍

ബ്രസീലിയന്‍ മോഡലായ ജിസേല്‍ ബഡ്‌ചെന്‍ ആണ് 2015 ല്‍ ലോകത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങി മോഡല്‍. 35 കാരിയായ ജിസേല്‍ 44 മില്യണ്‍ ഡോളര്‍ ആണ് 2015 ല്‍ പ്രതിഫലമായി വാങ്ങിയത്. ഭര്‍ത്താവായ ടോം ബ്രാഡിയെക്കാള്‍ ജിസേല്‍ വാങ്ങിയ പ്രതിഫലം വളരെ കൂടുതലാണ്. മാര്‍ച്ചില്‍ മോഡലിംഗ് രംഗത്ത് നിന്ന് വിരമിയ്ക്കല്‍ പ്രഖ്യാപിച്ചിരിയ്ക്കുകയാണ് താരം

കാര ഡെലവിഗ്നേ

കാര ഡെലവിഗ്നേ

23കാരിയായ ഇംഗ്ളീഷ് ഫാഷന്‍ മോഡല്‍ കാര ഫോബ്‌സ് മാഗസിന്‍ പുറത്ത് വിട്ട ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ്. ഒന്‍പത് മില്യണ്‍ ഡോളറാണ് കാരയ്ക്ക് 2015 ല്‍ പ്രതിഫലമായി ലഭിച്ച തുക.

ആഡ്രിയാന ലിമ

ആഡ്രിയാന ലിമ

പട്ടികയില്‍ രണ്ടാം സ്ഥാനത്ത് മറ്റൊരു മോഡല്‍ കൂടിയുണ്ട്. ആഡ്രിയാന ലിമ. 24കാരിയായ ഈ ബ്രസീലിയന്‍ മോഡലിനും 2015 ല്‍ ഇതുവരെ ലഭിച്ച പ്രതിഫലം 9 മില്യണ്‍ ഡോളര്‍ ആണ്

ഡൗട്ട്‌സെന്‍ ക്രോയിസ്

ഡൗട്ട്‌സെന്‍ ക്രോയിസ്

പട്ടികയില്‍ നാലാം സ്ഥാനത്ത് ഡച്ച് മോഡലായ ഡൗട്ടണ്‍ ആണ്. 7.5 മില്യണ്‍ ഡോളര്‍ ആണ് ഇവര്‍ക്ക് പ്രതിഫലമായി ലഭിച്ചത്. 30കാരിയാണ് ഡൗട്ട്‌സെന്‍

നദാലിന വൊഡിയാനോവ

നദാലിന വൊഡിയാനോവ

റഷ്യന്‍ മോഡലായ നദാലിന വൊഡിയാനോവയാണ് അഞ്ചാം സ്ഥാനത്ത്. 7 മില്യണ്‍ ഡോളറാണ് 2015 ല്‍ ഇതുവരെ പ്രതിഫലമായി മോഡല്‍ നേടിയത്

കെന്‍ഡാല്‍ ജെന്നര്‍

കെന്‍ഡാല്‍ ജെന്നര്‍

പുതുമുഖമായ കെന്‍ഡാല്‍ ജെന്നര്‍ ഫോബ്‌സ് പ്ട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. കിം കര്‍ദഷിയാന്റെ സഹോദരിയായ ഈ 19കാരി 4 മില്യണ്‍ ഡോളറാണ് പ്രതഫലമായി നേടിയത്.

മിരാന്‍ഡ കെര്‍

മിരാന്‍ഡ കെര്‍

വിക്ടോറിയയുടെ സീക്രട്ട് ഏയ്ഞ്ചല്‍ ആയ മിറാന്‍ഡ കെര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 5.5 മില്യണ്‍ ഡോളറാണ് ഇവര്‍ പ്രതിഫലമായി നേടിയത്. കഴിഞ്ഞ വര്‍ഷം 7 മില്യണ്‍ ഡോളര്‍ പ്രതിഫലമായി ലഭിച്ച ഈ 32കാരി അന്ന് പ്ട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്നു

ജോന്‍ സ്മാള്‍സ്

ജോന്‍ സ്മാള്‍സ്

5.5 മില്യണ്‍ ആണ് ഈ ബ്ളാക്ക് മോഡലിന്റെ പ്രതിഫലം. വോഗ് മാഗസിനില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യ കറുത്തവര്‍ഗക്കാരിയായ മോഡല്‍ കൂടിയാണ് ജോന്‍. കഴിഞ്ഞ വര്‍ഷം മൂന്ന് മില്യണ്‍ ഡോളറായിരുന്നു ഇവരുടെ പ്രതിഫലം

അലസാന്‍ഡ്ര അംബ്രോസിയോ

അലസാന്‍ഡ്ര അംബ്രോസിയോ

34കാരിയായ ഈ ബ്രസീലിയന്‍ മോഡലിന്റെ പ്രതിഫലം 2015ല്‍ അഞ്ച് മില്യണ്‍ ഡോളര്‍ ആണ്. കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്തായിരുന്ന അലസാന്‍ഡ്ര ഇത്തവണ ആറാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു

ലാറ സ്റ്റോണ്‍

ലാറ സ്റ്റോണ്‍

ഡച്ച് മോഡലായ ലാറ സ്‌റ്റോണ്‍ കഴിഞ്ഞ വര്‍ഷം പട്ടികയില്‍ ഇടം നേടിയിരുന്നില്ല. ഇത്തവണ അഞ്ച് മില്യണ്‍ ഡോളറാണ് മോഡല്‍ പ്രതിഫലമായി നേടി ആറാം സ്ഥാനത്ത് എത്തിയത്

കാന്‍ഡിസ് സ്വാനപോള്‍

കാന്‍ഡിസ് സ്വാനപോള്‍

അഞ്ച് മില്യണ്‍ ഡോളറാണ് സൗത്ത് ആഫ്രിക്കന്‍ മോഡലായ കാന്‍ഡീസും നേടിയത്. 2014 ല്‍ മൂന്ന് മില്യണ്‍ ഡോളറായിരുന്നു പ്രതിഫലമായി ഇവര്‍ക്ക് ആകെ ലഭിച്ചത്

കാര്‍ലി ക്‌ളോസ്

കാര്‍ലി ക്‌ളോസ്

23കാരിയായ കാര്‍ലി ക്‌ളോസും 5 മില്യണ്‍ ഡോളറാണ് പ്രതിഫലമായി നേടിയത്

കേയ്റ്റ് മോസ്

കേയ്റ്റ് മോസ്

ബ്രിട്ടീഷ് സൂപ്പര്‍ മോഡലും 41കാരിയുമായ കേയ്റ്റ് മോസ് ഇതുവരെ നേടിയത് 4.5 മില്യണ്‍ ഡോളറാണ്.

English summary
The world's highest paid models 2015.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X