• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിങ്ങളുടെ പാന്‍ കാര്‍ഡ് വിവരങ്ങളില്‍ തെറ്റുണ്ടോ..? അനായാസമായി തിരുത്താം, എങ്ങനെ...?

  • By നിള

ആദായ നികുതി അടക്കുന്ന പൗരന്‍മാരുടെ വിവരങ്ങള്‍ രേഖപ്പെടുത്തി വെയ്ക്കുന്നതിനായി ആദായനികുതി വകുപ്പ് ആവിഷ്‌കരിച്ച മാര്‍ഗ്ഗമാണ് പാന്‍ കാര്‍ഡ് അഥവാ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍. ഇന്ത്യയിലെ ഓരോ നികുതി ദാതാവിന്റെയും ദേശീയ തിരിച്ചറിയല്‍ രേഖയാണത്. ഒരു പാന്‍ നമ്പറില്‍ ഒരു കാര്‍ഡ് മാത്രമേ രാജ്യത്ത് ഉണ്ടായിരിക്കൂ. ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് രാജ്യത്ത് പാന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.

ആധാര്‍ ബാങ്കുമായി ലിങ്ക് ചെയ്‌തോ..? അനായാസമായി അറിയാം.. എന്തു ചെയ്യണം..?

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ ഓണ്‍ലൈനായും പോസ്റ്റ് ഓഫീസ് വഴിയും തിരുത്താം.. എന്തു ചെയ്യണം..?

ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനും രാജ്യത്തിനകത്തുള്ള ഇന്‍വെസ്റ്റ്‌മെന്റ് ആവശ്യങ്ങള്‍ക്കുമെല്ലാം പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. എന്നാല്‍ പലരുടെയും പാന്‍ കാര്‍ഡില്‍ തെറ്റുകള്‍ കടന്നു കൂടിയിരിക്കാനിടയുണ്ട്. ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ആധാറിലെന്ന പോലെ തന്നെ പാന്‍ കാര്‍ഡിലെ തെറ്റുകളും അനായാസം തിരുത്താം. അതിന് എന്താണ് ചെയ്യേണ്ടത്...?

എത്രയും വേഗം..

എത്രയും വേഗം..

ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. എന്നാല്‍ പാന്‍ കാര്‍ഡിലോ ആധാര്‍ കാര്‍ഡിലോ തെറ്റുണ്ടെങ്കില്‍ ലിങ്ക് ചെയ്യാന്‍ സാധിക്കില്ല. അതിനാലാണ് ആധാറിലെയും പാന്‍ കാര്‍ഡിലെയും തെറ്റു തിരുത്തല്‍ പ്രധാനപ്പെട്ടതാകുന്നത്.

എങ്ങനെ തിരുത്താം..?

എങ്ങനെ തിരുത്താം..?

പാൻ കാർഡിലെ തെറ്റു തിരുത്താൻ എൻഎസ്ഡിഎല്ലിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനു ശേഷം online application for changes or correction in PAN data എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

അടുത്തതായി

അടുത്തതായി

അടുത്ത ഘട്ടത്തില്‍ ഓണ്‍ലൈന്‍ ആപ്ലക്കേഷനെക്കുറിച്ചും, പേമെന്റ് സംബന്ധിച്ചും വിവരങ്ങള്‍ നല്‍കുന്ന പുതിയ പേജ് നിങ്ങള്‍ക്കു മുന്നില്‍ ലോഡ് ആകും. പേജിനു താഴെ നിങ്ങളുടെ കാറ്റഗറി തിരഞ്ഞെടുത്ത് select ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

നാലാം ഘട്ടം

നാലാം ഘട്ടം

അടുത്ത പേജില്‍ Request For New PAN Card Or/And Changes Or Correction in PAN Data എന്ന ഓപ്ഷന്‍ കാണാം. ഇകില്‍ മാറ്റം വരുത്തേണ്ട കാര്യങ്ങള്‍ തിരുത്തുക. തെറ്റു കൂടാതെയാണ് തിരുത്തല്‍ നടത്തുന്നതെന്ന് ഉറപ്പാക്കണം. എല്ലാം തിരുത്തിയതിനു ശേഷം submti ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

സ്ലിപ്

സ്ലിപ്

ഇത്രയും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ നിങ്ങള്‍ക്ക് ഒരു അക്‌നോളഡ്ജ്‌മെന്റ് സ്ലിപ് ലഭിക്കും. ഇതു ലഭിച്ചു കഴിഞ്ഞാല്‍ പേമെന്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഓണ്‍സലൈന്‍ ആയോ ഓഫ്‌ലൈന്‍ ആയോ പണമടക്കാം. ഇന്ത്യയിലുള്ളവര്‍ക്ക് 110 രൂപയും ഇന്ത്യക്ക് പുറത്തു നിന്നും അപേക്ഷിക്കുന്നവര്‍ക്ക് 102ദ രൂപയുമാണ് ഫീസ്.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക്..

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക്..

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പേമെന്റ് നടത്തുന്നവര്‍ക്ക് ബാങ്ക് 2 ശതമാനം ഫീസ് ഇനത്തില്‍ ഈടാക്കും. നെറ്റ് ബാങ്കിങ്ങ് വഴി പേമെന്റ് നടത്തുന്നവര്‍ക്ക് 4 ശതമാനവും ഫീസ് ഇനത്തില്‍ ഈടാക്കും. ഓഫ്‌ലൈന്‍ ആയി പണമടക്കുന്നവര്‍ എന്‍എസ്ഡിഎലിലേക്ക് ഡിഡി അയക്കുകയാണ് വേണ്ടത്.

അവസാന ഘട്ടം

അവസാന ഘട്ടം

എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കിയാല്‍ അക്‌നോളഡ്ജ്‌മെന്റ് സ്ലിപിന്റെ പ്രിന്റ് ഒട്ട് എടുക്കണം. ഇതിന്‍ നിങ്ങളുടെ ഫോട്ടോയും നിലവിലുള്ള പാന്‍ കാര്‍ഡും ഐഡന്റിന്റി പ്രൂഫും വിലാസവും ജനനത്തീയതിയും സഹിതം NSDL e-Governance Infrastructure Limited, 5th floor, Mantri Sterling, Plot No. 341, Survey No. 997/8, Model Colony, Near Deep Bungalow Chowk, Pune - 411016 എന്ന വിലാസത്തിലേക്ക് അയക്കുക.

റദ്ദാക്കിയോ

റദ്ദാക്കിയോ

പാന്‍ കാര്‍ഡും ചിലര്‍ വ്യാജ വിവരങ്ങള്‍ നല്‍കി എന്ന കണ്ടെത്തലിനെ തുടര്‍ന്ന് 11 ലക്ഷത്തോളം പാന്‍ കാര്‍ഡുകളും കേന്ദ്രസര്‍ക്കാര്‍ നേരത്തേ റദ്ദാക്കിയിരുന്നു. സാമ്പത്തിക ഇടപാടുകള്‍ക്ക് ചിലര്‍ ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍ പെട്ടിരുന്നു. നികുതി വെട്ടിക്കുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് 11 ലക്ഷം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയത്.

പാന്‍ കാര്‍ഡ് അസാധുവായോ എന്ന് എങ്ങനെ അറിയാം?

പാന്‍ കാര്‍ഡ് അസാധുവായോ എന്ന് എങ്ങനെ അറിയാം?

ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ്ങ് പോര്‍ട്ടലായ www.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റ് തുറക്കുക. തുടര്‍ന്ന് ഹോം പേജിലെ Know your Pan എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്നു വരുന്ന പേജില്‍ ചോദിച്ചിരിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ പൂരിപ്പിച്ചതിനു ശേഷം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇതേത്തുടര്‍ന്ന് ഒരു ഒടിപി ലഭിക്കും. ഇത് ടൈപ്പ് ചെയ്ത് ക്ലിക്ക് ചെയ്താല്‍ പാന്‍ കാര്‍ഡ് ആക്ടീവാണോ എന്നറിയാം.

ആധാറും പാന്‍ കാര്‍ഡും എങ്ങനെ ബന്ധിപ്പിക്കാം..?

ആധാറും പാന്‍ കാര്‍ഡും എങ്ങനെ ബന്ധിപ്പിക്കാം..?

ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഇ-ഫയലിങ്ങ് പോര്‍ട്ടലായ http://incometaxindiaefiling.gov.in എന്ന വെബ്സൈറ്റിലെത്തി രജിസ്റ്റര്‍ ചെയ്യുക. ലോഗിന്‍ ഐഡിയും പാസ്വേര്‍ഡും ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യുക. ഇതിനു ശേഷം ആധാറിനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള പോപ്പ് അപ്പ് വിന്‍ഡോ പ്രത്യക്ഷപ്പെടും.

പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍..

പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍..

പോപ്പ് അപ്പ് വിന്‍ഡോ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ പ്രൊഫൈല്‍ സെറ്റിങ്ങ്സില്‍ ചെന്ന് link aadhaar എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്നു വരുന്ന വിവരങ്ങള്‍ verify ചെയ്യുക. അതിനു ശേഷം link aadhaar എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ലിങ്ക് ആകുന്നില്ലെങ്കില്‍..?

ലിങ്ക് ആകുന്നില്ലെങ്കില്‍..?

ഇത്രയും ചെയ്തതിനു ശേഷം നിങ്ങളുടെ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ലിങ്ക് ആകുന്നില്ലെങ്കില്‍ ആധാറിലെയും പാന്‍ കാര്‍ഡിലെയും വിവരങ്ങള്‍ തമ്മില്‍ യോജിക്കുന്നില്ല എന്നാണ് അര്‍ത്ഥം. വിവരങ്ങള്‍ തെറ്റു കൂടാതെ രേഖപ്പെടുത്തിയോ എന്നും പരിശോധിണം. ആധാറിലെയോ പാന്‍ കാര്‍ഡിലെയോ വിവരങ്ങള്‍ പുതുക്കാതെ ഇവര്‍ക്ക് ബന്ധിപ്പിക്കാനാകില്ല.

ആധാര്‍ നമ്പര്‍ അസാധുവായോ എന്നറിയാന്‍

ആധാര്‍ നമ്പര്‍ അസാധുവായോ എന്നറിയാന്‍

ആധാര്‍ കാര്‍ഡുകള്‍ നല്‍കുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ വെബ്‌സൈറ്റായ https://uidai.gov.in തുറക്കുക. അതിനു ശേഷം Aadhaar Services എന്ന ടാബിന് കീഴിലുള്ള Verify Aadhaar numbers എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങളുടെ ആധാര്‍ നമ്പര്‍ റദ്ദാക്കിയോ അല്ലെങ്കില്‍ ഇപ്പോഴും പ്രാബല്യത്തിലുണ്ടോ എന്നറിയാം.

ആദ്യം പറഞ്ഞത്..

ആദ്യം പറഞ്ഞത്..

ജൂണ്‍ 30നകം പാന്‍ കാര്‍ഡിനെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ഇതിനായി ഓണ്‍ലൈന്‍, എസ്എംഎസ് സൗകര്യങ്ങളും ഒരുക്കിയിരുന്നു. എന്നാല്‍ പലര്‍ക്കും ഇത് സാധിക്കാതെ വന്നതോടെയാണ് ലിങ്ക് ചെയ്യാനുള്ള തിയതി മുന്നോട്ട് നീക്കുകയും നേരിട്ട് ബന്ധിപ്പിക്കാന്‍ സാധിക്കുന്ന ഒരു പേജുള്ള ഫോം ആദായ നികുതി വകുപ്പ് പുറത്തിറക്കുകയും ചെയ്തത്.

English summary
These 7 steps will help you rectify the errors in PAN
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X