ഡിജിറ്റല്‍ ബാങ്കിങ്ങ് നടത്തുന്നവര്‍ അറിയാന്‍.. ഇക്കാര്യങ്ങള്‍ അറിയണം, ഇല്ലെങ്കില്‍ പണി കിട്ടും...
ഡിജിറ്റല്‍ ബാങ്കിങ്ങ് ഏറെ ജനകീയമായതോടെ നമ്മളില്‍ പലരും അതിന്റെ സേവനം ഉപയോഗപ്പെടുത്തുന്നവരാണ്. പല ഡിജിറ്റല്‍ ബാങ്കിങ്ങ് ആപ്പുകളും ഞൊടിയിട കൊണ്ട് പണം കൈമാറ്റം ചെയ്യുന്നതിനും ബില്‍ പേമെന്റ്, മൊബൈല്‍ റീചാര്‍ജ് തുടങ്ങി പല സേവനങ്ങള്‍ക്കും ഉപയോഗപ്പെടുത്താറുണ്ട്. എന്നാല്‍ പലപ്പോഴും സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ പലപ്പോഴും പണം നഷ്ടപ്പെടാനും സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യത ഉണ്ട്.
ഫിഷിങ്ങ്, വിഷിങ്ങ്, മാല്‍വെയര്‍ തുടങ്ങി പല സുരക്ഷാ പ്രശ്നങ്ങളും ഡിജിറ്റല്‍ ബാങ്കിങ്ങ് നേരിടുന്നുണ്ട്. ഡിജിറ്റല്‍ ബാങ്കിങ്ങ് നടത്തുന്നവര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇതാ..

പാസ്വേര്ഡ്
നിങ്ങളുടെ കമ്പ്യൂട്ടറോ മൊബൈല്‍ ഫോണോ നിങ്ങളുടെ അറിവു കൂടാതെ മറ്റാരും തുറക്കാന്‍ ഇടയാകരുത്. ഇതിനായി നിങ്ങളുടെ സിസ്റ്റത്തില്‍ പവര്‍ ഓണ്‍ പാസ്വേര്ഡ് ഉള്‍പ്പെടുത്തുക. ഇതിനും പുറമേ സ്ക്രീന്‍ സേവര്‍ പാസ്വേര്ഡും ഉള്‍പ്പെടുത്തണം.

കഴിഞ്ഞാലുടനെ ലോഗ് ഔട്ട് ചെയ്യുക
ഡിജിറ്റല്‍ ബാങ്കിങ്ങ് വഴി പണമിടപാട് നടന്നു കഴിഞ്ഞാലുടനെ ലോഗ് ഔട്ട് ചെയ്യാന്‍ ശ്രദ്ധിക്കുക. ലോഗ് ഔട്ട് ചെയ്തതിനു ശേഷമാണ് വിന്‍ഡോ ക്ലോസ് ചെയ്തതെന്ന് ഉറപ്പാക്കുക. വൈഫൈ ഉപയോഗിച്ച് ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ അവ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.

സൂക്ഷിക്കുക
നിങ്ങളുടെ ഡിജിറ്റല്‍ ബാങ്കിങ്ങ് പാസ്വേര്ഡുകള് സുരക്ഷിതമായി സൂക്ഷിക്കുക.മൊബൈല്‍ ബാങ്കിങ്ങ് ലോഗിന്‍, പാസ്വേര്ഡ് എന്നിവ ഒരിക്കലും ഫോണില്‍ സേവ് ചെയ്യരുത്. ഇവ ലോഗിന്‍ ചെയ്തു വെയ്ക്കുകയും ചെയ്യരുത്. ഫോണ്‍ എപ്പോഴും ലോക്ക് ചെയ്തു സൂക്ഷിക്കുകയും വേണം. ഏതെങ്കലും കാരണവശാല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉടന്‍ ബാങ്കിനെ വിവരമറിയിക്കുക.

ആപ്പുകള്‍
ഡിജിറ്റല്‍ മൊബൈല്‍ ബാങ്കിങ്ങിന് ഉപയോഗിക്കുന്ന ആപ്പുകള്‍ സുരക്ഷിത സ്ഥലത്തു നിന്നും ഡൗണ്‍ലോഡ് ചെയ്തതാണെന്ന് ഉറപ്പു വരുത്തുക. ബാങ്കിന്റെ വെബ്സൈറ്റ് വഴിയോ മറ്റ് സുരക്ഷിത സ്ഥലത്തു നിന്നോ ആയിരിക്കണം ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകള്‍ എല്ലാം സുരക്ഷിതമല്ല, സുരക്ഷിതമല്ലാത്ത ആപ്പുകള്‍ക്ക് നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താനാകും.

അപ്ഡേറ്റ് ചെയ്യുക
ഡിജിറ്റല്‍ ബാങ്കിങ്ങ് സംബന്ധിച്ച് നിങ്ങളുടെ ഫോണിലുള്ള ആപ്പുകളെല്ലാം സമയാസമയം അപ്ഡേറ്റ് ചെയ്യണം. ഏറ്റവും പുതിയ വേര്‍ഷനാണ് നിങ്ങളുടെ മൊബൈല്‍ ഫോണിലുള്ളതെന്ന് ഉറപ്പാക്കുക. ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങളോടെയായിരിക്കും അപ്ഡേഷനുകള്‍ അവതരിപ്പിക്കുന്നത്. അതിനാല്‍ തന്നെ ഡിജിറ്റല്‍ ബാങ്കിങ്ങ് ആപ്പുകള്‍ അപ്ഡേറ്റ് ചെയ്യാന്‍ വിട്ടുപോകരുത്. ഓട്ടോമാറ്റിക് അപ്ഡേഷന് ഓണ്‍ ആക്കി വെയ്ക്കുന്നതും നല്ലതാണ്.

ഓട്ടോമാറ്റിക് ലോഗിന്‍ ഒഴിവാക്കുക
ഓട്ടോമാറ്റിക് ലോഗിന്‍ സംബന്ധിച്ചോ പാസ്വേര്ഡ് ഓട്ടോസേവ് ചെയ്യുന്നതു സംബന്ധിച്ചോ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കുകയാണെങ്കില്‍ അങ്ങനെ ചെയ്യരുത്. ഓട്ടോ ലോഗിന്‍ കൊടുക്കുകയാണെങ്കില്‍ മറ്റുള്ളവര്‍ക്ക് അത് എളുപ്പം ദുരുപയോഗം ചെയ്യാന്‍ സാധിക്കും. ഓരോ തവണ ലോഗിന്‍ ചെയ്യുമ്പോള്‍ മാത്രം യൂസര്‍ ഐഡിയും പാസ്വേര്ഡും നല്‍കുക.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications