ലഗ്ഗേജില്ലെങ്കില്‍ ടിക്കറ്റ് നിരക്ക് കുറയും! അത്യപൂര്‍വ്വ ഓഫറുമായി ഇന്‍ഡിഗോ, അധികമായാലും ചാര്‍ജ്!
കോര്‍പ്പറേറ്റ് യാത്രക്കാരെയും കുറഞ്ഞ ലഗ്ഗേജുമായി യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരെയും ലക്ഷ്യമിട്ടാണ് ഇന്‍ഡിഗോയുടെ ഓഫര്‍
ദില്ലി: കുറഞ്ഞ ലഗ്ഗേജുമായി യാത്ര ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ളള ഓഫറുമായി രാജ്യത്തെ സ്വകാര്യ വിമാനകമ്പനി. കോര്‍പ്പറേറ്റ് യാത്രക്കാരെയും കുറഞ്ഞ ലഗ്ഗേജുമായി യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരെയും ലക്ഷ്യമിട്ടാണ് ഇന്‍റര്‍ഗ്ലോബ് ഏവിയേഷന്‍റെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ലൈറ്റ് ഫെയര്‍ എന്ന പേരില്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഹാനഡ് ബാഗ് മാത്രമായി വിമാനയാത്രയ്ക്ക് ഒരുങ്ങുന്നവര്‍ക്കായിരിക്കും ഓഫര്‍ ഏറ്റവുമധികം ഉപകാരപ്പെടുക. എന്നാല്‍ 15 കിലോയില്‍ അധികം ലഗ്ഗേജുമായി എത്തുന്ന യാത്രക്കാരില്‍ നിന്ന് വിമാനത്താവളത്തില്‍ വച്ച് 200 രൂപ അധിക ചാര്‍ജ്ജായി ഈടാക്കുകയും ചെയ്യും.
ലഗ്ഗേജില്ലാതെ ദിവസേന വിമാനയാത്രകളെ ആശ്രയിക്കുന്ന കോര്‍പ്പറേറ്റ് ഉപഭോക്താക്കളെ ലക്ഷ്യം വച്ചാണ് ഇന്‍ഡിഗോ ലൈറ്റ് ഫെയര്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ 15 ദിവസം മുമ്പ് ബുക്ക് ചെയ്യുന്ന യാത്രകള്‍ക്കാണ് ഈ ഓഫറുകള്‍ ലഭിക്കുകയെന്നതാണ് മറ്റൊരു പ്രത്യേകതയെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ബുക്ക് ചെയ്ത വിമാനത്തിന്‍റെ സമയത്തിനും വളരെ നേരത്തെ വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് അധികം 1000 രൂപ നല്‍കിയാല്‍ നേരത്തെയുള്ള വിമാനത്തില്‍ സഞ്ചരിക്കാനുള്ള സൗകര്യവും ഇന്‍ഡിഗോ നേരത്തെ ഒരുക്കിയിരുന്നു. ഇന്‍ഡിഗോ ഏര്‍ളി എന്ന പേരിലായിരുന്നു ഇന്‍ഡിഗോ ഓഫര്‍ അവതരിപ്പിച്ചത്. രാജ്യത്തിനകത്ത് ഇന്‍ഡിഗോ എയര്‍ലൈനില്‍ യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും ഈ ഓഫര്‍ ലഭ്യമാകുകയും ചെയ്യും.












Click it and Unblock the Notifications