കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കിലെ 'കമ്മികള്‍' പറയുമ്പോലെ അല്ലേ? ജിഎസ്ടി കേരളത്തെ കരകയറ്റുമെന്ന് തോമസ് ഐസക്ക്!

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: ജിഎസ്ടി നടപ്പിലാക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയിലെ ഇടത് വിശ്വാസികള്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. സംഘികള്‍, കമ്മികള്‍, കൊങ്ങികള്‍ എന്നിങ്ങനെ ആവിടെ പോര് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

എന്നാല്‍ ജിഎസ്ടി നടപ്പിലാക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക് പറഞ്ഞത മറ്റൊന്നാണ്. ചരക്ക് സേവന നികുതി കേരളത്തെ കരകയറ്റും എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

Thomas Isaac

കേരളത്തിന്റെ സമ്പദ് ഘടനയില്‍ ശുഭകരമായ മാറ്റങ്ങളായിരിക്കും ചരക്ക് സേവന നികുതി വരുത്തുക എന്നാണ് ഐസക്ക് പ്രതീക്ഷിക്കുന്നത്. കേരളത്തിന്‍ഖെ നികുതി വരുമാനത്തില്‍ പ്രതിവര്‍ഷം 20 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഐസക് പ്രതീക്ഷിക്കുന്നത്. നാല് വര്‍ഷമെങ്കിലും ഈ വര്‍ദ്ധന തുടര്‍ന്നാല്‍ കേരളത്തിന്റെ സാമ്പത്തിക കമ്മി മറികടക്കാനാകുമെന്നും ഐസക് പറഞ്ഞു.

ചരക്കുകള്ളക്കടത്തിന് അവസാനം കാണാനും ജിഎസ്ടി സഹായകമാകുമെന്ന് ഐസക് വ്യക്തമാക്കി. വാറ്റ് നടപ്പിലാക്കിയെങ്കിലും നികുതിയ്ക്ക് മേല്‍ നികുതി എന്ന അവസ്ഥ മാറിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ നികുതി കുറയുന്നതുകൊണ്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വരുമാന നഷ്ടം സംഭവിക്കുകയില്ലെന്നും ഐസക്ക് പറഞ്ഞു

കേരളത്തില്‍ ഏറ്റവും അധികം ആവശ്യവസ്തുക്കളില്‍ 85 ശതമാനത്തോളം സാധനങ്ങള്‍ക്കും ജിഎസ്ടിയില്‍ നികുതി കുറവാണെന്നും ഐസക് പറയുന്നു. പക്ഷേ ഇതുകൊണ്ട് സംസ്ഥാനത്തിന്റെ നികുതി വരുമാനം കുറയില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
State Finance Minister Dr TM Thomas Isaac inaugurates GST in Keraka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X