സ്വര്‍ണത്തിന് തിരിച്ചടി.. വില കുത്തനെ കുറഞ്ഞു, ഇന്ന് തന്നെ വാങ്ങണോ?
എട്ട് ദിവസമായി റോക്കറ്റ് കണക്കെ കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്. നവംബര്‍ 17 ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 55480 എന്ന നിലയിലായിരുന്നു സ്വര്‍ണവില. അമേരിക്കയിലെ ഭരണമാറ്റം കാരണം നവംബറിലെ ആദ്യ രണ്ടാഴ്ചയിലും സ്വര്‍ണ വിലയില്‍ വലിയ കുറവാണ് ഉണ്ടായിരുന്നത്. എന്നാല്‍ അധികം വൈകാതെ തന്നെ സ്വര്‍ണം തിരിച്ചുകയറാന്‍ തുടങ്ങി.
നവംബര്‍ 18 മുതല്‍ ഇന്നലെ വരെ സ്വര്‍ണവിലയില്‍ 2920 രൂപയുടെ വര്‍നവാണ് ഉണ്ടായിരുന്നു. ഈ മാസത്തിലെ അവസാനത്തെ ആഴ്ചയുടെ തുടക്കമായ ഇന്നും സ്വര്‍ണവില കുതിച്ചേക്കും എന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ നിലയിലേക്കാണ് ഇന്ന് വിലയിടിഞ്ഞിരിക്കുന്നത്. ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍ അറിയാം...

ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 7300 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 58400 രൂപയും ആയിരുന്നു വില. ഇന്ന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 7200 രൂപയായി വില താഴ്ന്നു. ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ഇന്ന് കൊടുക്കേണ്ടത് 57600 രൂപയാണ്. എന്നാല്‍ ആഭരണം എന്ന നിലയ്ക്ക് സ്വര്‍ണം വാങ്ങുമ്പോള്‍ ഈ വില മതിയാകില്ല.
ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവയ്ക്ക് പുറമെ പണിക്കൂലി കൂടി ആഭരണം വാങ്ങുമ്പോള്‍ കൊടുക്കേണ്ടി വരും. വിവിധ ജ്വല്ലറികളില്‍ ഈടാക്കുന്ന പണിക്കൂലികള്‍ വ്യത്യസ്തമാണ്. എങ്കിലും ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാന്‍ ഇന്നത്തെ വിലയ്ക്ക് പരമാവധി 62000 രൂപയെങ്കിലും ചെലവാകും. സ്വര്‍ണവിലയെ സ്വാധീനിക്കുന്നത് പലതരത്തിലുള്ള ഘടകങ്ങളാണ്. അതിനാല്‍ തന്നെ വില സംബന്ധിച്ച് കൃത്യമായ പ്രവചനം അസാധ്യമാണ്.
ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, കാലാവസ്ഥാ, ഡോളര്‍, എണ്ണവില തുടങ്ങിയ ആഗോള സാഹചര്യങ്ങളെല്ലാം സ്വര്‍ണവിപണിയില്‍ പ്രതിഫലിക്കും. വിപണിയില്‍ അസ്ഥിരതയ്ക്ക് സാധ്യതയുണ്ടെങ്കില്‍ സ്വര്‍ണ വില കൂടുമെന്ന് കണക്കാക്കാം. സ്വര്‍ണം വാങ്ങിക്കാന്‍ ഇന്നത്തെ കാലത്ത് ഏറ്റവും നല്ല മാര്‍ഗം ജ്വല്ലറികളിലെ പ്രീ ബുക്കിംഗ് സംവിധാനവും മറ്റ് സ്‌കീമുകളും ഉപയോഗപ്പെടുത്തുക എന്നതാണ്.
ബുക്ക് ചെയ്യുന്ന സമയത്തെ വിലയ്ക്ക് സ്വര്‍ണം വാങ്ങാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്ന മാര്‍ഗമാണ് പ്രീ ബുക്കിംഗ് സംവിധാനം. ബുക്ക് ചെയ്തതിന് ശേഷം വില കൂടിയാലും ബുക്ക് ചെയ്യുന്ന സമയത്തെ വിലയ്ക്ക് സ്വര്‍ണം വാങ്ങിക്കാനാകും. ഇനി വില കുറഞ്ഞാല്‍ കുറഞ്ഞ വിലയ്ക്കും സ്വര്‍ണം വാങ്ങിക്കാനാകും. വിവാഹ ആവശ്യത്തിന് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് വലിയ ഉപയോഗപ്രദമാണ് ഇത്.












Click it and Unblock the Notifications