Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില മാറിയോ? ഇന്നത്തെ പവന്‍, ഗ്രാം വില അറിയാം... ഡിസംബറിലെ ഉയര്‍ന്ന വിലയില്‍ സ്വര്‍ണം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്നും ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ തുടരുന്നു. വലിയ കുതിപ്പ് നടത്തുമെന്ന പ്രചാരണമുണ്ടെങ്കിലും അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് സംബന്ധിച്ച് എന്തു തീരുമാനം എടുക്കും എന്നത് പ്രധാനമാണ്. പലിശ നിരക്ക് കുറയ്ക്കുമെന്നാണ് ഇതുവരെ വിപണി നിരീക്ഷകര്‍ പങ്കുവയ്ക്കുന്ന വിവരം. അതേസമയം, ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില വീണ്ടും ഒരു ലക്ഷം ഡോളര്‍ കടന്നു.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 58280 രൂപയാണ് വില. എന്നാല്‍ ആഗോള വിപണിയില്‍ ഔണ്‍സ് വില 2708 ഡോളറിലാണ്. കഴിഞ്ഞ ദിവസം വ്യാപാരം പുരോഗമിക്കവെ വില 2721 വരെ കുതിച്ച ശേഷം താഴുകയായിരുന്നു. ഡോളര്‍ മൂല്യത്തില്‍ വലിയ വ്യത്യാസമില്ല. ചൈനയില്‍ നിന്ന് ആവശ്യം ശക്തമാകുന്നതിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില നേരിയ തോതില്‍ മുന്നേറുകയാണ്...

goldprice-december12

കേരളത്തില്‍ ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ പവന്‍ വില 57200 രൂപയായിരുന്നു. ശേഷം 56720 രൂപയിലേക്ക് കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഇതായിരുന്നു. പിന്നീട് ഘട്ടങ്ങളായി കുതിച്ചാണ് ഇന്നത്തെ 58280 രൂപയിലെത്തിയത്. 22 കാരറ്റ് ഗ്രാമിന് 7285 രൂപയാണ് ഇന്ന് നല്‍കേണ്ടത്. എല്ലാ ദിവസവും എങ്ങനെയാണ് സ്വര്‍ണവില നിശ്ചയിക്കുക എന്ന് അറിയാമോ...

അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണവില, മുംബൈ സ്വര്‍ണ വിപണിയിലെ വില, രൂപ-ഡോളര്‍ മൂല്യം എന്നിവ പരിശോധിച്ചാണ് ഓരോ ദിവസവും വ്യാപാരികള്‍ വില നിശ്ചയിക്കുക. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലെ വില പരിശോധിച്ചാല്‍ നേരിയ വ്യത്യാസം പ്രകടകമാകും. എങ്കിലും താരതമ്യേന കുറഞ്ഞ വില കേരളത്തിലാണ്.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6015 രൂപയാണ് ഇന്ന് നല്‍കേണ്ടത്. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 101 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. ഡോളര്‍ മൂല്യത്തില്‍ ഇന്ന് വലിയ മാറ്റം പ്രകടമല്ല. ഡോളര്‍ മൂല്യം കൂടുമ്പോള്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്താറുണ്ട്. ഇന്ന് ഡോളര്‍ സൂചിക 106.55 എന്ന നിരക്കിലാണ്. എന്നാല്‍ ഇന്ത്യന്‍ രൂപ ഇടിവ് തുടരുന്നു.

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 84.86 എന്ന നിരക്കിലെത്തിയിട്ടുണ്ട്. രൂപയുടെ കരുത്ത് വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്വീകരിക്കുമെന്നാണ് കരുതുന്നത്. രൂപ പരിധി വിട്ട് മൂല്യമിടിഞ്ഞാല്‍ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാകും. കാരണം ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കള്‍ക്കും വലിയ വില നല്‍കേണ്ടി വരും.

ഇന്ത്യ ഇറക്കുമതി ചെയ്യുന്ന പ്രധാന വസ്തു ക്രൂഡ് ഓയിലാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 73.59 ഡോളറാണ് ഇന്നത്തെ വില. എണ്ണ വില കൂടി വരുന്നത് എല്ലാ വസ്തുക്കളുടെയും വില വര്‍ധിക്കാന്‍ കാരണമാകും. മാത്രമല്ല, ചരക്കുകടത്ത് കൂലി കൂടാനും വഴിയൊരുക്കും. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ 101037 ഡോളര്‍ എന്ന നിരക്കിലാണ് ഇന്നുള്ളത്. ഇന്ത്യന്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ നിയമവിധേയമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+