Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് ദിവസത്തിന് ശേഷം സ്വര്‍ണവിലയില്‍ വലിയ മാറ്റം; ഇന്ന് കുറഞ്ഞു, പവന്‍വില ഇത്ര

നാല് ദിവസമായി ഒരേ നിലയില്‍ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റം. മാര്‍ച്ച് 14 ന് ഒരു പവന് 200 വര്‍ധിച്ച ശേഷം 48480 രൂപയില്‍ ആയിരുന്നു ഇതുവരെ ഒരു പവന്‍ സ്വര്‍ണം വിറ്റിരുന്നത്. ഈ മാസം ഇതുവരെയുള്ള ദിവസങ്ങളില്‍ എല്ലാം ഇത്തരമൊരു പ്രവണതയായിരുന്നു സ്വര്‍ണവിലയില്‍ ഉണ്ടായിരുന്നത്. മാര്‍ച്ച് രണ്ട് മുതല്‍ മാര്‍ച്ച് നാല് വരെ പവന് 47000 രൂപയും മാര്‍ച്ച് ഒമ്പത് മുതല്‍ 12 വരെ 48600 രൂപയും ആയിരുന്നു സ്വര്‍ണവില.

ഇന്ന് മാസത്തെ രണ്ടാമത്തെ വിലക്കുറവാണ് സ്വര്‍ണത്തില്‍ ഉണ്ടായിരിക്കുന്നത്. പവന് 200 രൂപയും ഗ്രാമിന് 25 രൂപയും ആണ് സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 48280 രൂപയും ഗ്രാമിന് 6035 രൂപയും ആയി. എന്നാലും സാധാരണക്കാരെ സംബന്ധിച്ച് ആശ്വസിക്കാവുന്ന വിലയിടിവല്ല ഇത്. പ്രത്യേകിച്ച് കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിച്ചതിനാല്‍ ജ്വല്ലറിയില്‍ തിരക്ക് കൂടുന്ന സമയമാണ്.

GOLD PRICE

എന്നാല്‍ വിലയില്‍ കാര്യമായ ഇടിവുണ്ടായില്ലെങ്കില്‍ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകും. ഈ വിലയില്‍ സ്വര്‍ണം വാങ്ങാന്‍ തയ്യാറെടുത്തവരില്‍ ഭൂരിഭാഗവും അളവ് കുറച്ചായിരിക്കും സ്വര്‍ണം വാങ്ങുക. ഉദാഹരണത്തിന് 30-40 പവന്‍ വാങ്ങേണ്ടവര്‍ 15-25 പവനാക്കി ചുരുക്കം. വില കുറഞ്ഞാലെ ആളുകള്‍ കയറൂ എന്നതിനാല്‍ തന്നെ ജ്വല്ലറിക്കാര്‍ക്കും വില പിടിവിട്ട് ഉയരുന്നത് ആശാസ്യമല്ല.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് മാര്‍ച്ച് ഒന്നിന് രേഖപ്പെടുത്തിയ 46320 രൂപയായിരുന്നു. ഏറ്റവും കൂടുതല്‍ മാര്‍ച്ച് ഒമ്പതിന് രേഖപ്പെടുത്തിയ 48600 രൂപയും. ഈ വിലയില്‍ നാല് ദിവസമാണ് സ്വര്‍ണം വില്‍പന നടത്തിയത്. ഒന്നാം തിയതിയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തെ വിലയില്‍ 2000 രൂപക്ക് അടുത്തുള്ള വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് നിലവിലെ സാഹചര്യത്തില്‍ അരലക്ഷത്തിലേറെ രൂപ നല്‍കേണ്ടി വരും.

പവന്‍ വിലയിലെ മാറ്റം ആഭരണത്തിന്റെ പണിക്കൂലി, നികുതി എന്നിവയിലെല്ലാം പ്രതിഫലിക്കും. അതിനാല്‍ തന്നെ രണ്ട് ലക്ഷം രൂപയുണ്ടെങ്കില്‍ പോലും നാല് പവനോളം സ്വര്‍ണാഭരണമേ വാങ്ങിക്കാനാകൂ. അതേസമയം സ്വര്‍ണം നിക്ഷേപമായി കണ്ട് മുന്‍കാലങ്ങളില്‍ വാങ്ങി സൂക്ഷിച്ചവര്‍ക്ക് ഇപ്പോള്‍ കോളടിച്ചിരിക്കുകയാണ്. 2014 മാര്‍ച്ച് 31 ന് ഒരു പവന്‍ സ്വര്‍ണത്തിന് 21280 രൂപയായിരുന്നു വില.

അന്ന് സ്വര്‍ണം വാങ്ങി സൂക്ഷിച്ചവര്‍ക്ക് ഇപ്പോള്‍ സ്വര്‍ണം വിറ്റാല്‍ ഇരട്ടിയിലേറെ തുക കൈക്കാലാക്കാം. 2022 ന് ശേഷമാണ് സ്വര്‍ണവില 40000 ത്തിലേക്ക് കടന്നത്. പിന്നീട് ഓരോ മാസവും ക്രമാനുഗതമായി സ്വര്‍ണവില കുതിച്ചുയരുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+