ആകാശം നോക്കി സ്വര്‍ണം; ഇന്നും വില കൂടി... ഒരാഴ്ചയ്ക്കിടെ വര്‍ധിച്ചത് 1900 രൂപ, ഇന്നത്തെ പവന്‍ വില
കൊച്ചി: സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഒരാഴ്ച്ചയ്ക്കിടെ വര്‍ധിച്ചത് 1900 രൂപ. ആഗോള വിപണിയില്‍ സ്വര്‍ണവില കൂടാനുള്ള സാഹചര്യം നിലനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ വില ഇനിയും വര്‍ധിച്ചേക്കും. ഇങ്ങനെ വര്‍ധിച്ചാല്‍ വ്യാപാരം കുറയുമെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു. 48000 കടന്ന് പവന്‍ വില കുതിച്ചതോടെ വ്യാപാരികളും ആശങ്കയിലാണ്.
ഈ മാസം ഒന്നിന് 46320 രൂപയായിരുന്നു പവന്‍ വില. പിന്നീട് ഓരോ ദിവസവും വലിയ കുതിപ്പാണ് നടത്തിയത്. നേരത്തെ അഡ്വാന്‍സ് ബുക്ക് ചെയ്തവര്‍ക്ക് ആശ്വാസമാണ്. അവര്‍ക്ക് ബുക്ക് ചെയ്യുന്ന സമയത്തെ വിലയില്‍ സ്വര്‍ണം കിട്ടും. മാസാദ്യ ദിനത്തില്‍ നിന്ന് 2000 രൂപയോളം വര്‍ധിച്ചത് ഉപഭോക്താക്കളെ ഞെട്ടിച്ചിട്ടുണ്ട്. ഇന്നത്തെ പവന്‍-ഗ്രാം വില വിശദീകരിക്കാം...

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 48200 രൂപയാണ് വില. പവന് 120 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 6025 രൂപയായി. ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് 52000 രൂപയിലധികം നല്‍കേണ്ടി വരും. പണിക്കൂലിയും ജിഎസ്ടിയും ചേരുമ്പാണ് ഈ തുകയിലേക്ക് എത്തുക. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് ഒരു പവന് 47000 രൂപ ലഭിച്ചേക്കും.
ഡോളര്‍ സൂചിക ഇടിയുന്നതാണ് സ്വര്‍ണവില വര്‍ധിക്കാന്‍ പ്രധാന കാരണങ്ങളിലൊന്ന്. ആഴ്ചകള്‍ക്ക് മുമ്പ് 104ലായിരുന്ന സൂചിക ഇപ്പോള്‍ 102.78 എന്ന നിരക്കിലാണ്. ഡോളറുമായി മല്‍സരിക്കുന്ന പ്രധാന കറന്‍സികള്‍ക്ക് ഇതോടെ മൂല്യം വര്‍ധിക്കുകയും അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ അധികരിക്കുകയും ചെയ്യും. ഇതാണ് സ്വര്‍ണവില വര്‍ധിക്കാന്‍ വഴിയൊരുക്കുന്നത്.
ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 82.70ലാണ് നില്‍ക്കുന്നത്. രൂപ കരുത്ത് വര്‍ധിപ്പിക്കുന്നത് ആഭ്യന്തര വിപണിയില്‍ നേട്ടമാകുമെങ്കിലും പ്രവാസികള്‍ക്ക് സങ്കടമുണ്ടാക്കുന്ന കാര്യമാണ്. രൂപ മൂല്യം കുറയുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ പണം ലഭിക്കുമെന്നതാണ് കാരണം. അതേസമയം, എണ്ണ വില കുതിക്കുന്നതാണ് വിപണിക്ക് മറ്റൊരു വെല്ലുവിളി.
ഒപെക് പ്ലസ് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കുന്നത് തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍ വരെ ഉല്‍പ്പാദനം കുറയ്ക്കും. ഈ പ്രഖ്യാപനം വന്ന പിന്നാലെ നേരിയ തോതില്‍ എണ്ണ വില ഉയരുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 83.35 ഡോളറാണ് പുതിയ വില. ഡബ്ല്യുടിഐ ക്രൂഡ് 79.41 ഡോളര്‍, മര്‍ബണ്‍ ക്രൂഡ് 83.64 ഡോളര്‍ എന്നിങ്ങനെയാണ് ഏറ്റവും പുതിയ നിരക്ക്. വരും ദിവസങ്ങളിലും ഇതില്‍ മാറ്റം പ്രതീക്ഷിക്കാം.












Click it and Unblock the Notifications