താഴാന്‍ മടിച്ച് സ്വര്‍ണ വില; കൈവിട്ട് പോയ മഞ്ഞലോഹം, നേരിയ കുറവിന് സാധ്യത, ഇന്നത്തെ വില
കൊച്ചി: എല്ലാ പരിധികളും മറികടന്ന് കുതിക്കുന്ന സ്വര്‍ണത്തെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ കണ്ടത്. 15 ദിവസത്തിനിടെ 2000ത്തിലധികം രൂപയുടെ വര്‍ധനവ്. ഇത്രയും വര്‍ധനവുണ്ടാകണമെങ്കില്‍ മുമ്പ് മാസങ്ങള്‍ വേണ്ടി വന്നിരുന്നു. എന്നാല്‍ ഓരോ ദിവസവും വലിയ മാറ്റമാണ് വിലയില്‍ ഇപ്പോള്‍ പ്രകടമാകുന്നത്. വലിയ കുതിപ്പ് നടത്തി കുറച്ച് ദിവസം വിശ്രമിച്ച് വീണ്ടും വലിയ കുതിപ്പ് നടത്തുകയാണ് സ്വര്‍ണം.
ഈ മാസം ഒന്നിന് 46320 രൂപയായിരുന്നു പവന്‍ വില. ഒമ്പത് ആയപ്പോള്‍ വില 48600 രൂപയിലെത്തി. നാല് ദിവസത്തിന് ശേഷം നേരിയ കുറവ് സംഭവിച്ചെങ്കിലും വീണ്ടും വില ഉയരുകയാണ്. ആഗോള വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയതാണ് കാരണം. സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറാന്‍ കാരണം വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ്. എന്നാല്‍ വരും ദിവസം നേരിയ വിലക്കുറവ് പ്രതീക്ഷിക്കുന്നു.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 48480 രൂപയാണ്. മൂന്നാം ദിവസമാണ് ഈ വിലയില്‍ തുടരുന്നത്. ഇനി തിങ്കളാഴ്ചയാണ് വിലയിലെ മാറ്റം രേഖപ്പെടുത്തുക. ഡോളര്‍ സൂചിക നേരിയ തോതില്‍ മുന്നേറി വരുന്നതിനാല്‍ സ്വര്‍ണവിലയില്‍ കുറവ് സംഭവിച്ചേക്കുമെന്ന് കരുതുന്നു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ട വില 6060 രൂപയാണ്.
വിവാഹ ആവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്കാണ് വലിയ തിരിച്ചടി ലഭിച്ചിരിക്കുന്നത്. ഈ മാസം ഇത്രയും വില കുതിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചിരിക്കില്ല. 2000 രൂപയുടെ വര്‍ധനവ് പവന്മേല്‍ സംഭവിക്കുമ്പോള്‍ പണിക്കൂലി, നികുതി എന്നിവയിലെല്ലാം ആനുപാതികമായ വര്‍ധനവ് വരും. ഇതോടെ ഒരു പവന്റെ ആഭരണ വിലയില്‍ വലിയ മാറ്റമാണുണ്ടാകുക.
സ്വര്‍ണാഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതാണ് എപ്പോഴും നല്ലത്. ജ്വല്ലറി ജീവനക്കാരില്‍ നിന്ന് വിശദമായി ചോദിച്ചറിഞ്ഞ ശേഷം മാത്രമേ അഡ്വാന്‍സ് ബുക്ക് ചെയ്യാവൂ. പണിക്കൂലി എത്ര വരും, നികുതി എങ്ങനെയാണ് കണക്കാക്കുക, ആഭരണം വാങ്ങുമ്പോള്‍ വിലയില്‍ എങ്ങനെ മാറ്റമുണ്ടാകും, തിരിച്ചു വില്‍ക്കുമ്പോള്‍ എന്ത് വില കിട്ടും എന്നിവ സംബന്ധിച്ചെല്ലാം വ്യക്തമായി മനസിലാക്കണം.
ഡോളര്‍ സൂചിക കരുത്ത് വര്‍ധിപ്പിക്കുന്നു എന്നതാണ് ആഗോള വിപണിയിലെ പ്രധാന മാറ്റം. 103.45 എന്ന നിരക്കിലാണ് സൂചിക. ഇനിയും മുന്നേറ്റമുണ്ടായാല്‍ സ്വര്‍ണവില കുറയും. അതേസമയം, ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 82.89 എന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം. എണ്ണവിലയിലെ കുതിപ്പാണ് വിപണിയെ അന്ധാളിപ്പിക്കുന്നത്.
ബ്രെന്റ് ക്രൂഡ് ബാരലിന് 85.34 ഡോളര്‍ ആണ് വില. മര്‍ബണ്‍ ക്രൂഡിന് 85.63 ഡോളര്‍, ഡബ്ല്യുടിഐ ക്രൂഡിന് 81.04 ഡോളര്‍ എന്നിങ്ങനെയാണ് വില. പണപ്പെരുപ്പത്തിന് ഇടയാക്കുന്നതാണ് എണ്ണവിലയിലെ വര്‍ധനവ്. ഇതോടെ വിപണിയിലെ സുസ്ഥിരത നഷ്ടപ്പെടും. അവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തിനും ഇത് കാരണമാകും. തുടര്‍ പ്രതിഫലനം സ്വര്‍ണ വിപണിയിലും പ്രകടമാകും.












Click it and Unblock the Notifications