സ്വര്‍ണവില കുതിച്ചുയര്‍ന്നു; വിപണിയില്‍ ഞെട്ടല്‍... ഇനിയും വര്‍ധിക്കുമെന്ന് വിവരം, പവന്‍ വില അറിയാം
കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ മുേേന്നറ്റം. അന്തര്‍ദേശീയ വിപണിയിലും കേരളത്തിലും വില കൂടി. വരും ദിവസങ്ങളിലും വില കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമായും രണ്ട് കാരണങ്ങളാണ് വില വര്‍ധിക്കാന്‍ ഇടയാക്കിയത്. ഇന്ത്യന്‍ രൂപ വീണ്ടും ഇടിഞ്ഞു. ക്രൂഡ് ഓയില്‍ വിലയില്‍ കാര്യമായ മാറ്റമില്ല. ബിറ്റ് കോയിന്‍ വിലയും നേരിയ ഇടിവ് കാണിക്കുന്നുണ്ട്.
സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് നിരാശയുണ്ടാക്കുന്ന ദിനമാണിന്ന്. വില കുറയുമെന്ന് കാത്തിരുന്നവര്‍ക്കും തിരിച്ചടിയാണ്. അടുത്ത വര്‍ഷം മുതല്‍ വലിയ വര്‍ധനവ് സ്വര്‍ണവിലയിലുണ്ടാകുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ പ്രവചനം. ഇതെല്ലാം ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്കുള്ള വ്യക്തമായ സൂചനയാണ്. അറിയാം പുതിയ പവന്‍, ഗ്രാം വില സംബന്ധിച്ച്...

കേരളത്തില്‍ ഇന്ന് 600 രൂപയാണ് പവന് വര്‍ധിച്ചിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണം പവന് 57640 രൂപയാണ് വില. ഗ്രാമിന് 75 രൂപ കൂടി 7205 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ വര്‍ധിച്ച് 5950 രൂപയിലെത്തി. വെള്ളിയുടെ വിലയിലും വലിയ വര്‍ധനവാണ് പ്രകടമായിട്ടുള്ളത്. ഗ്രാമിന് മൂന്ന് രൂപ വര്‍ധിച്ച് 101 രൂപയിലെത്തി. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2670 ഡോളറാണ് പുതിയ വില. വ്യാപാരം നടക്കുന്നതിനാല്‍ ഇതില്‍ നേരിയ മാറ്റങ്ങള്‍ സംഭവിക്കും.
സ്വര്‍ണവില വര്‍ധിക്കാന്‍ കാരണം
രണ്ട് കാരണങ്ങളാണ് പ്രധാനമായും വിപണി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ചൈന വീണ്ടും സ്വര്‍ണം വാങ്ങാന്‍ ആരംഭിച്ചു എന്നതാണ് പ്രധാനപ്പെട്ടത്. മറ്റൊന്ന് പലിശ നിരക്കില്‍ വൈകാതെ കുറവ് വന്നേക്കുമെന്ന പ്രചാരണമാണ്. ചൈന കുറച്ച് മാസങ്ങളായി സ്വര്‍ണം വിട്ട്, ഓഹരി വിപണികളിലും നിര്‍മാണ രംഗത്തുമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇതില്‍ മാറ്റം വന്നത് സ്വര്‍ണവില കുതിക്കുമെന്ന സൂചന നല്‍കുന്നു.
പലിശ നിരക്കില്‍ കുറവ് വരുത്താന്‍ അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് തയ്യാറായാല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയും. ഇതും സ്വര്‍ണവില വര്‍ധിക്കാന്‍ ഇടയാക്കും. അതേസമയം, രൂപയുടെ കരുത്ത് ചോരുന്നതും സ്വര്‍ണ വില കൂടാന്‍ കാരണമാണ്. ഡോളര്‍-രൂപ മൂല്യം കൂടി പരിഗണിച്ചാണ് ഓരോ ദിവസവും ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നത്.
ഡോളര്‍ സൂചിക 106.14 എന്ന നിരക്കിലാണുള്ളത്. ഇന്ത്യന്‍ രൂപ 84.80 എന്ന സര്‍വകാല റെക്കോര്‍ഡിലേക്ക് ഇടിഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കള്‍ക്കും ഉയര്‍ന്ന വില നല്‍കേണ്ടി വരും. അവ വിപണിയിലെത്തുമ്പോള്‍ അമിത വില നല്‍കി വാങ്ങേണ്ട സാഹചര്യവും വരും. ഇതെല്ലാം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് കോട്ടം തട്ടിക്കും.
ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പവന്‍ വിലയാണ് ഇന്ന്. ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 62000ത്തിന് മുകളില്‍ ചെലവ് വരും. കഴിഞ്ഞ ദിവസം കത്തിക്കയറിയ ബിറ്റ് കോയിന്‍ വില അല്‍പ്പം ഇടിഞ്ഞിട്ടുണ്ട്. ഒരു ബിറ്റ് കോയിന് 97000 ഡോളറിന് താഴെയെത്തി. നേരത്തെ ഒരു ലക്ഷം കടന്ന് കുതിച്ചിരുന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 72 ഡോളറില്‍ താഴെയാണ് ഇന്നത്തെ വില.












Click it and Unblock the Notifications