Get Updates
Get notified of breaking news, exclusive insights, and must-see stories!

ജ്വല്ലറിയിലേക്ക് ഓടാന്‍ വരട്ടെ.. വീണിടത്ത് നിന്ന് തിരിച്ചുകയറി സ്വര്‍ണവില; ഇന്നത്തെ നിരക്ക് അറിയാം

ആഭരണം എന്നതിനേക്കാളുപരി ഒരു സുരക്ഷിത നിക്ഷേപ മാര്‍ഗമായാണ് സ്വര്‍ണത്തെ എല്ലാവരും കണക്കാക്കുന്നത്. അതിനാല്‍ തന്നെ സ്വര്‍ണ വിലയിലെ മാറ്റങ്ങളെ സാകൂതം വീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അടുത്ത കാലത്തായി സാധാരണക്കാരെ സംബന്ധിച്ച് അത്ര നല്ല വാര്‍ത്തയല്ല സ്വര്‍ണ വിപണിയില്‍ നിന്ന് കേള്‍ക്കുന്നത്. ദിനംപ്രതി പുതിയ റെക്കോഡുകള്‍ തേടി കുതിക്കുകയാണ് സ്വര്‍ണത്തിന്റെ വില.

നിലവില്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ദൂരത്തിലാണ് സ്വര്‍ണവില. ഉത്സവ, വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഇത്. എന്നാല്‍ നേരെ മറിച്ച് നേരത്തെ സ്വര്‍ണം വാങ്ങി സൂക്ഷിച്ചവരെ സംബന്ധിച്ച് ഇപ്പോള്‍ വിറ്റാല്‍ രണ്ടിരട്ടിയോളം ലാഭമാണ് ലഭിക്കുക. അതിനാല്‍ തന്നെ ഇത്തരക്കാര്‍ക്ക് സ്വര്‍ണ വില വര്‍ധിക്കുന്നത് സന്തോഷം പകരുന്നതാണ്.

Gold Rate In Kerala

തുടര്‍ച്ചയായ വില വര്‍ധനവിന് പിന്നാലെ സ്വര്‍ണ വിലയില്‍ ഇടിവ് കണ്ട ദിനമായിരുന്നു ഇന്നലെ. മിനിയാന്ന് 58720 രൂപയായിരുന്ന പവന്‍വില ഇന്നലെ 58280 യിലേക്ക് എത്തിയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും തിരിച്ചുകയറിയിരിക്കുകയാണ് സ്വര്‍ണവില. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയും വര്‍ധിച്ചിട്ടുണ്ട്. ഇതോടെ ഇന്ന് ഒരു ഗ്രാം പൊന്ന് വാങ്ങാന്‍ 7295 രൂപ കൊടുക്കണം.

ഒരു പവന്‍ സ്വര്‍ണത്തിന് 58360 ആണ് ഇന്നത്തെ വില. എന്നാല്‍ ആഭരണമായി പൊന്ന് വാങ്ങുമ്പോള്‍ ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവയ്ക്ക് പുറമെ പണിക്കൂലി കൂടി കൊടുക്കേണ്ടി വരും. പല ജ്വല്ലറികളും പലതരത്തിലാണ് പണിക്കൂലി ഈടാക്കുന്നത്. അതിനാല്‍ ഇന്നത്തെ വിലയ്ക്ക് ഒരു പവന്റെ ആഭരണം വാങ്ങാന്‍ ഏറ്റവും കുറഞ്ഞത് 64000-65000 രൂപയെങ്കിലും ചെലവായേക്കും.

ഈ മാസം പിടിവിട്ട തരത്തിലാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നത്. 56400 ല്‍ ആയിരുന്നു ഈ മാസം ഒന്നാം തിയതി സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. എന്നാല്‍ വെറും മൂന്നാഴ്ചയില്‍ തന്നെ സര്‍വകാല റെക്കോഡിലേക്ക് സ്വര്‍ണം കുതിച്ച് കയറി. ഈ മാസം മാത്രം ഏഴോളം തവണയാണ് സ്വര്‍ണം പുതിയ റെക്കോഡ് സൃഷ്ടിച്ചത്. ഒക്ടോബര്‍ 23 ന് രേഖപ്പെടുത്തിയ 58720 ആണ് ഈ മാസത്തേയും ചരിത്രത്തിലെ തന്നേയും ഏറ്റവും ഉയര്‍ന്ന പവന്‍വില.

ഒക്ടോബര്‍ 10 ന് രേഖപ്പെടുത്തിയ 56200 ആണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില. നിലവിലെ പ്രവണത അനുസരിച്ച് അടുത്ത കാലത്തൊന്നും സ്വര്‍ണ വിലയില്‍ കാര്യമായ ഇടിവ് പ്രതീക്ഷിക്കേണ്ട എന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഈ മാസം കഴിയാന്‍ ഇനിയും ഒരാഴ്ചയോളമുണ്ട് എന്നതിനാല്‍ തന്നെ 60000 എന്ന മാന്ത്രികസംഖ്യയിലേക്ക് സ്വര്‍ണം എത്തിയാലും അതിശയിക്കേണ്ടതില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+