നാലാം ദിവസവും ഇടിഞ്ഞ് സ്വർണ വില, ഇന്ന് പവന് 480 രൂപ കുറഞ്ഞു, തുടർക്കഥയായി വിലക്കുറവ്
ദില്ലി: തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. ഇന്ന് പവന് 480 രൂപയാണ് സ്വര്‍ണവിപണിയില്‍ വില കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന് സ്വര്‍ണ്ണത്തിന് വില 36,720 ആയി താഴ്ന്നു. ഗ്രാമിന് 4580 രൂപയാണ് വില. നാല് ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ ആയിരത്തി അഞ്ഞൂറോളം രൂപയാണ് കുറഞ്ഞിരിക്കുന്നത്.
ഉമ്മൻ ചാണ്ടി പിന്മാറിയേക്കും, പുതുപ്പളളിയിൽ നിന്ന് മത്സരിക്കുക മകൻ ചാണ്ടി ഉമ്മനെന്ന് സൂചന
'കുറച്ച് ദിവസങ്ങളായി താന്‍ പലതും കേള്‍ക്കുന്നു'; പ്രതികരണവുമായി ബിഗ് ബോസ്സ് താരം രജിത് കുമാര്‍
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വില വിപണിയില്‍ കുത്തനെ താഴോട്ടാണ്. സ്വര്‍ണ്ണത്തിനൊപ്പം വെള്ളിയുടെ വിലയും ഇടിഞ്ഞിട്ടുണ്ട്. എംസിഎക്സില്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ പത്ത് ഗ്രാമിന് .45 ശതമാനം ആണ് ഇടിഞ്ഞത്. ഇതോടെ നിരക്ക് 49,293ലെത്തി. വെള്ളി പത്ത് ഗ്രാമിന് 3 ശതമാനം ഇടിഞ്ഞ് 56710ലെത്തി. നാല് ദിവസത്തിനിടെ നിരക്ക് പത്ത് ഗ്രാമിന് 2500 രൂപയോളമാണ് ഇടിഞ്ഞത്.
ആഗോള വിപണിയില്‍ സ്വര്‍ണ വില തുടര്‍ച്ചയായി ഇടിഞ്ഞ് കൊണ്ടിരിക്കുകയാണ്. ആഗസ്റ്റിലാണ് സ്വര്‍ണ വില കുത്തനെ ഉയര്‍ന്നത്. ആഗസ്റ്റ് ആദ്യ ആഴ്ചയില്‍ സ്വര്‍ണ വില പവന് 42000 വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ അതിന് ശേഷം സ്വര്‍ണ വിലയില്‍ കാര്യമായ ഇടിവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുളള ആഗോള ഘടകങ്ങള്‍ ആണ് സ്വര്‍ണ വിലയെ ബാധിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തുന്നത്.
മകന്റെ കൈക്കൂലിയില്‍ കുരുങ്ങി യെഡിയൂരപ്പ, ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയം
ഈ മാസം ഇതുവരെ സ്വര്‍ണ വില ഏറ്റവും കൂടിയ നിരക്കില്‍ എത്തിയത് പവന് 38160 രൂപ ആയിരുന്നു. ഇന്നലെ പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് വില 37200 രൂപയായി. ചൊവ്വാഴ്ച രണ്ട് തവണയായി 760 രൂപയും കുറഞ്ഞു.
ജോസിന് പകരം പിസി ജോർജ്, തിരഞ്ഞെടുപ്പിന് മുൻപ് മുന്നണി മാറ്റം, ജനപക്ഷം യുഡിഎഫിലേക്കെന്ന് സൂചന
റാഫേല്‍ എത്തി, സാങ്കേതിക വിദ്യ ലഭിച്ചില്ല;പ്രതിരോധ മന്ത്രാലയ നയത്തെ വിമര്‍ശിച്ച് സിഎജി റിപ്പോര്‍ട്ട്
ദിലീപ് പരാതി നല്കി, ആഷിഖ് അബുവും പാര്‍വ്വതിയുമടക്കമുളളവര്‍ക്ക് കോടതിയുടെ നോട്ടീസ്
'പച്ചമുളക് തേച്ച കണ്ണിന് ഇപ്പോഴും തകരാർ', ബിഗ് ബോസ് താരം രജിത് കുമാറിനെതിരെ പരാതി നൽകി രേഷ്മ