Get Updates
Get notified of breaking news, exclusive insights, and must-see stories!

കുതിക്കാനുറച്ച് സ്വര്‍ണം... ഇന്നും കൂടി; ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് കൊടുക്കേണ്ടത് ഇത്ര..!

സ്വര്‍ണം ഒരു സുരക്ഷിത നിക്ഷേപ മാര്‍ഗമായാണ് ഇന്നത്തെ കാലത്ത് എല്ലാവരും നോക്കി കാണുന്നത്. അതിനാല്‍ തന്നെ സ്വര്‍ണ വിലയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ എല്ലാവരും വലിയ ആകാംക്ഷയോടെയാണ് നിരീക്ഷിക്കുന്നത്. കഴിഞ്ഞ കുറെ നാളുകളായി സ്വര്‍ണവില സാധാരണക്കാരന് അപ്രാപ്യമായ നിലയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ വിവാഹ സീസണ്‍ അടുത്തിരിക്കുന്നതിനാല്‍ സാധാരണക്കാര്‍ക്ക് നെഞ്ചില്‍ തീയാണ്.

ഈ ആഴ്ച സ്വര്‍ണ വില താഴോട്ട് വീഴുന്നതിന്റെ പ്രവണതയാണ് കാണിച്ച് കൊണ്ടിരുന്നത്. എന്നാല്‍ ഇന്നലെ ഇതിന് വിപരീതമായി സ്വര്‍ണ വില വര്‍ധിച്ചിരുന്നു. ഇന്നും സ്വര്‍ണ വില കൂടിയിരിക്കുകയാണ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് പത്ത് രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഗ്രാമിന് 5780 എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. ഒരു പവന് 80 രൂപയാണ് കൂടിയിരിക്കുന്നത്.

GOLD PRICE

ഇതോടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ഇന്ന് 46240 രൂപ കൊടുക്കണം. ഈ മാസം ഇതുവരെ ഭൂരിഭാഗം ദിവസങ്ങളിലും 46000 എന്ന നിലയിലാണ് സ്വര്‍ണം വ്യാപാരം നടത്തിയിരിക്കുന്നത്. ഒരു തവണ 47000 കടന്നതും ഒരു തവണ 45000 രൂപയിലേക്ക് എത്തിയതും ആണ് ഇതിനൊരപവാദം. ഇതാകട്ടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും ഏറ്റവും കുറഞ്ഞ നിരക്കുമാണ്. ജനുവരി രണ്ടിനാണ് സ്വര്‍ണം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 47000 ത്തില്‍ എത്തിയത്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ജനുവരി 18 ന് രേഖപ്പെടുത്തിയ 45920 ആണ്. ഈ വര്‍ഷവും സ്വര്‍ണവിലയില്‍ പ്രതീകക്ഷിക്കാവുന്ന ഇടിവ് ഉണ്ടായേക്കില്ല എന്നാണ് വിപണിയില്‍ നിന്നുള്ളവര്‍ പറയുന്നത്. വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കുന്നതിനാല്‍ സ്വര്‍ണത്തിന് ഡിമാന്റ് കുറയാന്‍ സാധ്യതയില്ല. എന്നാല്‍ സ്വര്‍ണം വാങ്ങുന്നതിന്റെ അളവ് നന്നായി കുറയും എന്നാണം് ജ്വല്ലരി വ്യാപാരികള്‍ പറയുന്നത്.

30 പവന്‍ സ്വര്‍ണം വാങ്ങുന്നവര്‍ 15-20 ലേക്ക് അത് ചുരുക്കാനാണ് സാധ്യത. അതേസമയം ആഭരണം വില്‍ക്കാനെത്തുന്നവരുടെ എണ്ണം കൂടാനാണ് സാധ്യത. ഒരു പത്ത് വര്‍ഷം മുന്‍പ് സ്വര്‍ണം വാങ്ങി നിക്ഷേപമായി സൂക്ഷിച്ചവര്‍ക്കൊക്കെ ഇപ്പോള്‍ ഇരട്ടി വിലയ്ക്ക് വില്‍ക്കാന്‍ സാധിക്കും. സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നവരുടെ എണ്ണം സമീപകാലത്തായി കൂടുന്നത് പോലെ തന്നെ ഈ സമയം സ്വര്‍ണം വില്‍ക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+