ബജറ്റിന് തൊട്ടുമുന്‍പ് സ്വര്‍ണവിലയില്‍ മാറ്റമോ? ഇന്നത്തെ വിലയറിയാം...
കേവലം ആഭരണം എന്നതിലുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയിലാണ് ഇന്ന് ഭൂരിഭാഗം പേരും സ്വര്‍ണത്തെ കാണുന്നത്. അതിനാല്‍ തന്നെ സ്വര്‍ണത്തിന്റെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ താല്‍പര്യത്തോടേയും അതിലേറെ ആകാംക്ഷയോടെയുമാണ് ആളുകള്‍ നോക്കി കാണുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന് ഒരു ദിവസം മാത്രമാണ് ഇനി അവശേഷിക്കുന്നത്.
സ്വര്‍ണത്തിനും സ്വര്‍ണം കൊണ്ടുള്ള ആഭരണങ്ങള്‍ക്കും പുതിയ നികുതി ഘടനയും മറ്റും വരുമോ എന്ന ആശങ്കയിലാണ് സാധാരണക്കാര്‍. അങ്ങനെയാണെങ്കില്‍ സ്വര്‍ണത്തിന് നിലവിലുള്ള വിലയില്‍ നിന്നും ഇനിയും ഉയരും. ഏതായാലും ബജറ്റിന്റേ തലേദിവസമായ ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമൊന്നുമില്ല. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 46400 രൂപയായിരുന്നു വില. ഇന്നും അതേ വിലയിലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്.

ഒരു ഗ്രാം സ്വര്‍ണത്തിന് 5800 രൂപയാണ് കൊടുക്കേണ്ടത്. മിനിയാന്ന് 5780 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇത് തിങ്കളാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടിയാണ് ഇന്നത്തെ വിലയില്‍ എത്തിയിരിക്കുന്നത്. ജനുവരി ഒന്നിന് 46840 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജനുവരി രണ്ടിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം വ്യാപാരം നടത്തിയത്.
47000 ആയിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഈ വിലയിലേക്ക് പിന്നീട് സ്വര്‍ണം ഈ മാസം എത്തിയിരുന്നില്ല. അതിനിടെ ജനുവരി 18 ന് 45920 രൂപയായതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും രേഖപ്പെടുത്തി. 46000 എന്ന റേഞ്ചിലാണ് ബാക്കി എല്ലാ ദിവസങ്ങളിലും സ്വര്‍ണം വ്യാപാരം നടത്തിയത്. അതേസമയം നാളത്തെ ബജറ്റിനെ സ്വര്‍ണ വ്യാപാരികള്‍ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കണം എന്ന് ജ്വല്ലറി ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാണിജ്യ മന്ത്രാലയവും ഇതിനെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ധനമന്ത്രാലയം എന്ത് തീരുമാനമെടുക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അനുകൂലമായ പ്രഖ്യാപനം ഉണ്ടായാല്‍ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകും. വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ സ്വര്‍ണ വില കുറയുന്നത് സാധാരണക്കാര്‍ക്ക് ആശ്വാസമാകും.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ 50000 രൂപയെങ്കിലും വേണം. പവന്റെ വിലക്ക് പുറമെ പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയെല്ലാം ഒരു സ്വര്‍ണാഭരണം വാങ്ങാന്‍ നല്‍കണം.












Click it and Unblock the Notifications