സ്വര്‍ണത്തെ നോക്കേണ്ട.. ഒറ്റയടിക്ക് 500 ലേറെ രൂപ കൂടി, പുതിയ റെക്കോഡില്‍ പവന്‍വില
സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധന. ഇന്നലെ നേരിയ വര്‍ധനവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത് ഇന്ന് പവന്‍ വിലയില്‍ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ എക്കാലത്തേയും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണം എത്തുകയും ചെയ്തു. സമീപകാലത്തൊന്നും ഇല്ലാത്ത തരത്തിലാണ് ഒക്ടോബര്‍ മാസത്തില്‍ സ്വര്‍ണ വില ഉയര്‍ന്നത്. അതിനാല്‍ തന്നെ വിവാഹ ആവശ്യങ്ങള്‍ക്ക് സ്വര്‍ണം എടുക്കാനിരിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് ഇത്.
ഉത്സവ സീസണ്‍ ആയതിനാല്‍ സ്വര്‍ണ വില വര്‍ധിക്കും എന്ന് നേരത്തെ തന്നെ വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എങ്കിലും ഇത്തരത്തില്‍ ഒരു കുതിപ്പ് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം. കന്നി മാസം കഴിഞ്ഞതോടെ ഹിന്ദു കുടുംബങ്ങളില്‍ വിവാഹങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ സ്വര്‍ണത്തിനും ആഭരണത്തിനും ഡിമാന്‍ഡ് കൂടി നില്‍ക്കുന്ന സമയമാണ് ഇത്.

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്‍ മേല്‍ 65 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം പൊന്ന് വാങ്ങാന്‍ ഇന്നത്തെ വില അനുസരിച്ച് 7360 രൂപ കൊടുക്കണം. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 520 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില എക്കാലത്തേയും ഉയര്‍ന്ന നിരക്കായ 58880 ല്‍ എത്തിയിരിക്കുകയാണ്. എന്നാല്‍ ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ ഈ വില മതിയാകില്ല.
ജി എസ് ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവയ്ക്ക് പുറമെ പണിക്കൂലി കൂടി അടിസ്ഥാനമാക്കിയാണ് ആഭരണത്തിന്റെ വില നിശ്ചയിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒരു പവന്‍ പൊന്നിന്റെ ആഭരണത്തിന് 65000 രൂപയെങ്കിലും ഇന്നത്തെ വിലയ്ക്ക് കൊടുക്കേണ്ടി വരും. വിവാഹ പാര്‍ട്ടിക്കാരെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഇത്. എന്നാല്‍ മുന്‍കാലങ്ങളില്‍ സ്വര്‍ണം വാങ്ങിയവരെ സംബന്ധിച്ച് ഇരട്ടിയിലേറെ ലാഭമാണ് ഇപ്പോള്‍ കാത്തിരിക്കുന്നത്.
പത്ത് കൊല്ലം മുന്‍പ് സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇന്ന് വിറ്റാല്‍ 40000 ത്തോളം രൂപയാണ് ലാഭമായി കൈയില്‍ കിട്ടുക. കഴിഞ്ഞ വര്‍ഷം സ്വര്‍ണം വാങ്ങിയവര്‍ക്ക് പോലും 15000 ത്തിലേറെ രൂപ അധികം കിട്ടുന്ന തരത്തിലാണ് സ്വര്‍ണം കുതിപ്പ് നടത്തിയിരിക്കുന്നത്. ഒക്ടോബര്‍ പത്തിന് രേഖപ്പെടുത്തിയ 56200 ആണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. ഒന്നാം തിയതിയിലെ വില വെച്ച് നോക്കുമ്പോള്‍ 2500 രൂപയോളമാണ് വര്‍ധിച്ചിരിക്കുന്നത്.
യുഎസ് ഫെഡ് നിരക്കിലെ മാറ്റങ്ങളെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കൊപ്പം മിഡില്‍ ഈസ്റ്റില്‍ വര്‍ധിച്ച് വരുന്ന യുദ്ധത്തെ കുറിച്ചുള്ള ആശങ്കകളും സ്വര്‍ണ വിലയിലെ വന്‍ കുതിപ്പിന് കാരണമാണ്. അടുത്ത കാലത്തൊന്നും സ്വര്‍ണ വിലയില്‍ ഇടിവുണ്ടാകില്ല എന്ന് തന്നെയാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications