സവാള വില വർധിക്കുന്നു, തക്കാളിക്കും വില കൂടും ; സാധാരണക്കാർ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
രാജ്യത്ത് സവാള വില വീണ്ടും വർധിച്ചു. ഇന്ത്യയിൽ ഒരാഴ്ച്ചയ്ക്കിടെ സവാളയുടെ ചില്ലറ വില 2 ഇരട്ടിയാണ് വർധിച്ചത്. അതേ സമയം ഇനിയും സവാള വില ഉയരാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദ ഗ്ദരുൾപ്പെടെ പറയുന്നത്. സവാള വില നിയന്ത്രണത്തിലാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാ ഗമായി വരുന്ന ഡിസംബർ 31 വരെ ഇന്ത്യയിൽ നിന്നുള്ള പച്ചക്കറി കയറ്റുമതി വിലയ്ക്ക് തറവില നിശ്ചയിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് നിന്നുള്ള കയറ്റുമതി കുറയുമെന്നും വിലക്കയറ്റത്തെ പിടിച്ചു നിർത്താനാകുമെന്നുമാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്.
കേരളത്തിലെ പല വ്യാപാര സ്ഥാപനങ്ങളിലും 80 രൂപയിൽ കൂടുതൽ വിലയ്ക്കാണ് സവാള വിൽപന നടത്തുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഒറ്റ ദിവസം കൊണ്ട് ഡൽഹിയിലെ ഉള്ളി വില ഇരട്ടിയോളം വർധിച്ചത്. സപ്ലൈയിലുണ്ടായ കുറവാണ് സവാള വില വർധിക്കാൻ കാരണമായതെന്നാണ് കർഷകരുടെ വാദം. നവരാത്രി ആഘോഷങ്ങൾക്കു ശേഷമാണ് ഇത്രയും വില വർധിക്കാൻ കാരണമായത്. ഉത്സവ സീസണിൽ വടക്കൻ സംസ്ഥാനങ്ങളിൽ സവാള ധാരാളമായി ഉപയോ ഗിച്ചു വരുന്ന ഒന്നാണ്.

ഒരാഴ്ച്ച മുൻപ് വരെ രാജ്യത്ത് സവാള കിലോയ്ക്ക് 25-30 രൂപ വരെയായിരുന്നു വില. എന്നാൽ പെട്ടെന്ന് വില വർധിച്ചു . 3 ദിവസം കൊണ്ട് സവാള വില 55- 60 രൂപയിലേക്കെത്തി. പിന്നെയും വർധിച്ച് ഇപ്പോൾ 70- 80 രൂപയ്ക്കാണ് വിൽപന നടത്തുന്നത് എന്നാണ് റിപ്പോർട്ടുകൾസൂചിപ്പിക്കുന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ സവാള കൃഷി ചെയ്യുന്നത്. നവരാത്രി ആഘോഷങ്ങളിലെ അടുപ്പിച്ചുള്ള അവധിയെത്തുടർന്ന് ഇവിടങ്ങളിൽ നിന്ന് സവാള മറ്റു സംസ്ഥാനങ്ങളിലേക്കെത്താൻ കാല താമസം നേരിട്ടു. ഇതും സപ്ലൈ കുറയാൻ കാരണമായി.
ഇങ്ങനെ പോയാൽ സവാളയുടെ വില കിലോയ്ക്ക് 100 രൂപ കടക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. എന്നാൽ സവാള വിലയ്ക്കൊപ്പം തന്നെ തക്കാളി വിലയും വർധിക്കുന്നത് സാധാരണക്കാരെ സംബന്ധിച്ച് ആശങ്ക പടർത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ച്ച കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന സവാള വില ഇപ്പോൾ 40- 45 രൂപയിലെത്തി നിൽക്കുകയാണ്. സപ്ലൈയിലെ കുറവ് തക്കാളി വിലയും വർധിപ്പിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.












Click it and Unblock the Notifications