കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികളായ കോടീശ്വരന്‍മാര്‍, ഒന്നാമന്‍ യൂസഫലി...ബാക്കിയാര്?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: മലയാളികളില്‍ ഏറ്റവും സമ്പന്നന്‍ ആരെന്ന് ചോദിച്ചാല്‍ കുറച്ച് വര്‍ഷങ്ങളായി ഒറ്റ ഉത്തരമേ ഉള്ളൂ... അതാണ് എംഎ യൂസഫലി. എംകെ ഗ്രൂപ്പിന്റെ ചെയര്‍മാനായ യൂസഫ് അലി ഇന്ത്യയിലെ കോടീശ്വരന്‍മാരില്‍ 49-ാം സ്ഥാനക്കാരനാണ്.

ഷാങ്ഹായ് കേന്ദ്രമായുള്ള ഹുറുണ്‍ ഡോട്ട് നെറ്റ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് യൂസഫലി കേരളത്തിലെ ഏറ്റവും വലിയ പണക്കാരനായത്. ഈ പട്ടികയില്‍ കഴിഞ്ഞ തവണയും യൂസഫലി തന്നെയായിരുന്നു മുന്നില്‍.

ആര്‍പി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ രവി പിള്ളയാണ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരന്‍. മൂന്നാം സ്ഥാനം ജെംസ് എജ്യുക്കേഷന്റെ മേധാവി സണ്ണി വര്‍ക്കിയും. ഇതുകൊണ്ടൊന്നും ഈ പട്ടിക അവസാനിക്കുന്നില്ല. 18 പേരാണ് ശതകോടീശ്വരന്‍മാരുടെ പട്ടികയിലെ മലയാളികള്‍... അവരെ പരിചയപ്പെടാം...

എംഎ യൂസഫലി

എംഎ യൂസഫലി

ലുലു മാള്‍ എന്ന് പറഞ്ഞാലാണ് പലര്‍ക്കും എംഎ യൂസഫലിയെ അറിയുക. 11,500 കോടിരൂപയുടെ ആസ്തിയാണ് യൂസഫലിക്കുള്ളത്. സംഭവം മലയാളിയാണെങ്കിലും അബുദാബി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞ തലണത്തെ അപേക്ഷിച്ച് ദേശീയതലത്തിലെ സമ്പന്ന പട്ടികയില്‍ 20 റാങ്ക് താഴ്ന്നു യുസഫലി ഇത്തവണ.

രവി പിള്ള

രവി പിള്ള

ആര്‍പി ഗ്രൂപ്പ് മേധാവി രവി പിള്ളയാണ് മലയാളികളായ സമ്പന്നരില്‍ രണ്ടാമന്‍. 9,600 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 30 സ്ഥാനം പിറകോട്ട് പോയിരിക്കുന്നു രവി പിള്ള. ദുബായ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍.

സണ്ണി വര്‍ക്കി

സണ്ണി വര്‍ക്കി

യുഎഇയിലെ ജെംസ് എജ്യുക്കേഷന്‍ നെറ്റ് വര്‍ക്കിന്റെ സ്ഥാപകനായ സണ്ണി വര്‍ക്കിക്ക് 9,000 കോടി രൂപയുടെ ആസ്തിയുണ്ട്. ദുബായ് ആണ് ഇദ്ദേഹത്തിന്റേയും കേന്ദ്രം.

ക്രിസ് ഗോപാലകൃഷ്ണന്‍

ക്രിസ് ഗോപാലകൃഷ്ണന്‍

ഇന്‍ഫോസിസ് സ്ഥാപകരില്‍ ഒരാളായ ക്രിസ് ഗോപാലകൃഷ്ണനാണ് മലയാളി പണക്കാരിലെ നാലാമന്‍. 8,800 കോടി രൂപയുടെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. ബാംഗ്ലൂരാണ് കേന്ദ്രം.

ടിഎസ് കല്യാണരാമന്‍(കല്യാണ്‍ ജ്വല്ലേഴ്‌സ്)

ടിഎസ് കല്യാണരാമന്‍(കല്യാണ്‍ ജ്വല്ലേഴ്‌സ്)

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ടിഎസ് കല്യാണരാമനും ആസ്തിക്കണക്കില്‍ പിറകിലല്ല. കേരളത്തിലെ സ്വര്‍ണ വ്യാപാരികള്‍ക്കിടയില്‍ ഒന്നാമന്‍ ഇദ്ദേഹം തന്നെ. 7,100 കോടിരൂപയുടെ ആസ്തിയാണുളളത്. പ്രവര്‍ത്തനം കേരളത്തില്‍ തന്നെ.

ജോയ് ആലുക്കാസ്

ജോയ് ആലുക്കാസ്

കല്യാണിന് തൊട്ടുപിറകില്‍ തന്നെയുണ്ട് ആലുക്കാസിന്റെ ജോയ് ആലുക്കാസും. 6,300 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. കൊച്ചിയാണ് പ്രവര്‍ത്തന കേന്ദ്രം.

എംജി ജോര്‍ജ്ജ് മുത്തൂറ്റ്

എംജി ജോര്‍ജ്ജ് മുത്തൂറ്റ്

മുത്തൂറ്റ് ഫിനാന്‍സിന്റെ എംജി ജോര്‍ജ്ജ് മുത്തൂറ്റ് ആണ് സാമ്പത്തിക മേഖലയില്‍ മികച്ച ആസ്തിയുള്ള മലയാളി. 6,100 കോടി രൂപയുടെ ആസ്തിയുണ്ട്. കഴിഞ്ഞ തവത്തെ അപേക്ഷിച്ച് ദേശീയ തലത്തില്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്താന്‍ മുത്തൂറ്റിന് കഴിഞ്ഞിട്ടുണ്ട്.

എസ്ഡി ഷിബുലാല്‍

എസ്ഡി ഷിബുലാല്‍

ഇന്‍ഫോസിസ് സ്ഥാപക സംഘത്തില്‍ ഉണ്ടായിരുന്ന മറ്റൊരു മലയാളിയായ എസ്ഡി ഷിബുലാലും അതിസമ്പന്നരുടെ പട്ടികയില്‍ ഉണ്ട്. 5,600 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ദേശീയ തലത്തില്‍ 43 സ്ഥാനം ആണ് ഷിബുലാല്‍ താഴേക്ക് പതിച്ചിട്ടുള്ളത്.

ബി ഗോവിന്ദന്‍(ഭീമ ജ്വല്ലേഴ്‌സ്)

ബി ഗോവിന്ദന്‍(ഭീമ ജ്വല്ലേഴ്‌സ്)

ഭീമ ജ്വല്ലേഴ്‌സിന്റെ ബി ഗോവിന്ദനാണ് സമ്പന്നരുടെ പട്ടികയില്‍ പുതിയതായി ഇടം നേടിയ വ്യക്തി. 42,00 കോടി രൂപയാണ് ഭീമയുടെ ആസ്തി.

സിവി ജേക്കബ്

സിവി ജേക്കബ്

സിന്തൈറ്റിന്റെ സിവി ജേക്കബ് ആണ് മറ്റൊരു പുതുമുഖം. കേരളം കണ്ട് പഠിക്കേണ്ട സംരംഭകന്‍ എന്നാണ് ഇദ്ദേഹത്തെ പലരും വിശേഷിപ്പിച്ചിട്ടുള്ളത്. ഇദ്ദേഹവും പട്ടികയിലെ പുതു മുഖം തന്നെ. ആസ്തി 4,200 കോടി.

കെഎം മാമന്‍ (എംആര്‍എഫ്)

കെഎം മാമന്‍ (എംആര്‍എഫ്)

എംആര്‍എഫ് ടയര്‍ കമ്പനി ഉടമകളായ കെഎം മാമന്‍ കുടുംബവും അതിസമ്പന്നരുടെ പട്ടികയിലുണ്ട്. ഇവരുടെ ആസ്തി 4,100 കോടി രൂപ.

എംപി രാമചന്ദ്രന്‍ (ഉജാല-ജ്യോതി ലബോറട്ടറീസ്)

എംപി രാമചന്ദ്രന്‍ (ഉജാല-ജ്യോതി ലബോറട്ടറീസ്)

ഉജാല എന്ന പേര് കേള്‍ക്കാത്തവര്‍ ഉണ്ടാകില്ല. ജ്യോതി ലബോറട്ടറീസിന്റെ എംപി രാമചന്ദ്രനും അതി സമ്പന്നരുടെ പട്ടികയിലുണ്ട്. കുന്നംകുളത്തുകാരനെങ്കിലും പ്രവര്‍ത്തനം മുംബൈ കേന്ദ്രീകരിച്ചാണ്. ആസ്തി 3,400 കോടി രൂ.

പിഎന്‍സി മേനോന്‍(ശോഭ ഡെവലപ്പേഴ്‌സ്)

പിഎന്‍സി മേനോന്‍(ശോഭ ഡെവലപ്പേഴ്‌സ്)

റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ വമ്പനായ പിഎന്‍സി മേനോന്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചത് പട്ടികയില്‍ ഒരുപാട് താഴെയാണ്. 2,900 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി.

പോള്‍ പി ജോണ്‍

പോള്‍ പി ജോണ്‍

മലയാളിയാണെങ്കിലും അമേരിക്ക കേന്ദ്രീകരിച്ചാണ് പോള്‍ പി ജോണിന്റെ പ്രവര്‍ത്തനം. ജോണ്‍ ഡിസ്റ്റിലറീസ് ആണ് ഇദ്ദേഹത്തിന്റെ പേര് കേട്ട സ്ഥാപനം. ആസ്തി 2,800 കോടി രൂപ.

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

വ്യവസായി എന്ന് കേള്‍ക്കുമ്പോള്‍ മലയാളിക്ക് ആദ്യം ഓര്‍മ വരിക കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ്. ഇത്തവണ അദ്ദേഹവും ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 2,700 കോടിരൂപയാണ് ആസ്തി.

ആസാദ് മൂപ്പന്‍

ആസാദ് മൂപ്പന്‍

ആശുപത്രി മേഖലയില്‍ ശക്തമായ സാന്നിധ്യമാണ് ഡോ ആസാദ് മൂപ്പന്‍. ദുബായ് കേന്ദ്രീകരിച്ചാണ് ഇദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. 2,400 കോടി രൂപയാണ് ആസ്തി.

ഗള്‍ഫാര്‍ മുഹമ്മദ് അലി

ഗള്‍ഫാര്‍ മുഹമ്മദ് അലി

കേസില്‍ പെട്ട് അറസ്റ്റിലായെങ്കിലും ആസ്തിയുടെ കാര്യത്തില്‍ ഗള്‍ഫാര്‍ മുഹമ്മദലി ഇപ്പോളും അത്ര പിന്നിലൊന്നും അല്ല. മസ്‌കറ്റിലെ അദ്ദേഹത്തിന്റെ വ്യവസായ സാമ്രാജ്യത്തിന് ഇപ്പോഴും 2,400 കോടിരൂപയുടെ ആസ്തിയുണ്ട്. പക്ഷേ ഒറ്റ വര്‍ഷം കൊണ്ട് അദ്ദേഹത്തിന്റെ സ്ഥാനം 75 പടിയാണ് താഴേക്ക് പോയത്.

പിഎ ജോസ്(ജോസ്‌കോ)

പിഎ ജോസ്(ജോസ്‌കോ)

ജോസ്‌കോ ജ്വല്ലറിയുടെ പിഎ ജോസും ഇത്തവണ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 2,000 കോടി രൂപയാണ് ആസ്തി.

English summary
Top 18 multi-millionaires of Kerala according to Hurun Indian Rich List 2014
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X