ഏറ്റവും സുരക്ഷിതമായ 5 അന്തര്‍ദേശീയ വിമാനകമ്പനികള്‍ പരിചയപ്പെടൂ, അടുത്ത അവധിക്കാലം ഇവര്‍ക്കൊപ്പം..
പ്രവാസികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഏറ്റവും പ്രിയപ്പെട്ട മാസമാണ് ജൂണ്‍, ജൂലായ്. വേനലവധി മാസത്തില്‍ നാട്ടിലേക്ക് എത്തുന്നവരുടെ സന്തോഷത്തില്‍ വിമാനകമ്പനികള്ക്കളും പ്രത്യേക പങ്കുവഹിക്കുന്നു. അവധിക്കാലത്തെ മുതലെടുത്ത് സര്‍വ്വീസ് നടത്തുന്ന വിമാനകമ്പനികള്‍ ഏറെയാണ്. ന്യായമായ തുകയ്ക്ക് ഗുണനിലവാരമുള്ള സുരക്ഷിതമായ സര്‍വ്വീസ് നടത്തുന്ന അഞ്ച് അന്തര്‍ദേശീയ വിമാനകമ്പനികളെ പരിച്ചയപ്പെടാം...
യാത്ര വിജയകരമായി പൂര്‍ത്തിയാക്കണമെങ്കില്‍ യാത്ര ചെയ്യാന്‍ തിരഞ്ഞെടുക്കുന്ന രീതിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. യാത്രാ സുരക്ഷയെ മാറ്റി നിര്‍ത്തി ടിക്കറ്റ് തുക മാത്രം കണക്കാക്കുന്നവര്‍ക്ക് യാത്ര വേണ്ടത്ര ആസ്വദിക്കാന്‍ സാധിക്കാതെ പോകുന്നു. എന്നാല്‍ യാത്രയുടെ ചിലവും സുരക്ഷിതത്വവും ഒരു പോലെ പ്രധാനം ചെയ്യുന്ന വിമാന സര്‍വ്വീസുകള്‍ ഇവയാണ്.

കാതേ പസഫിക് എയര്‍വേയ്സ്
ലോകത്തിലെ ഏറ്റവും ബെസ്റ്റ് എയര്‍ സര്‍വ്വീസില്‍ ഒന്നാണ് കാതേ പസഫിക്എയര്വേയ്സ്. യാത്രക്കാരുടെ സുരക്ഷയും ആനന്ദവും മാത്രമാണ് കമ്പനി മുന്‍തൂക്കം നല്‍കുന്നത്. വിവിധ രാജ്യങ്ങളിലായി 190 ലക്ഷ്യസ്ഥാനങ്ങളുണ്ട് എയര്‍വേയ്സിന്. വിമാനത്തിലെ ആതിഥേയത്വവും വിനോദപരിപാടികളും എടുത്ത് പറയേണ്ടതാണ്. നിരവധി അന്തര്‍ദേശീയ ട്രാവല്‍ ഓര്‍ഗനൈസേഷന്റെ അവര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

എമിറേറ്റ്സ്
രണ്ടു ദശകങ്ങളായി കോടി കണക്കിന് യാത്രക്കാര്‍ തിരഞ്ഞെടുക്കുന്ന എയര്‍ സര്‍വ്വീസാണ് എമിറേറ്റ്സ്. സര്‍വ്വീസില്‍ മാത്രമല്ല യാത്രക്കാരുടെ സുരക്ഷയിലും പേരുകേട്ട സര്‍വ്വീസാണ് എമിറേറ്റ്സിന്റേത്. അപകടങ്ങള്‍ തീരെ കുറവ് മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന എയര്സര്വ്വീസാണ് എമിറേറ്റ്സ്.

ഇത്തിഹാദ് എയര്‍വേയ്സ്
സ്ഥിരമായി എയര്‍സര്‍വ്വീസ് നടത്തുന്നവര്‍ തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച എയര്‍സര്‍വ്വീസ് ആണ് ഇത്തിഹാദ് എയര്‍സര്‍വ്വീസ്. സുരക്ഷയില്‍ ഏഴു സ്റ്റാറും കരസ്ഥമാക്കിയ എയര്‍ സര്‍വ്വീസ് ആണ് ഇത്തിഹാദ്. ഫ്ളൈറ്റില്‍ കുട്ടികള്‍ക്കായി പ്രത്യേക സംരക്ഷണം നല്‍കുന്നുണ്ട്.

ലഫ്താന്സാ
മികച്ച അഞ്ചു എയര്‍ സര്‍വ്വീസുകളില്‍ ഒന്നാണ് ലഫ്താന്സാ. മികച്ച ഭക്ഷണം, വിനോദം, സുരക്ഷിതമായ യാത്ര, ആതിഥേയത്വം എന്നിവയില്‍ മുന്നിലാണ് ലഫ്താന്സാ.

സിംഗപ്പൂര്‍ എയര്‍ലൈന്‍സ്
രാജകീയമായ യാത്രയ്ക്ക് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് തന്നെ തിരഞ്ഞെടുക്കണം. ലോകത്തിലെ ഏറ്റവും ആനന്ദപ്രദമായ യാത്രയാണ് സിംഗപ്പൂര്‍ എയര്ലൈന്സിന്റേതെന്ന് തര്‍ക്കമില്ലാത്ത കാര്യമാണ്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications