ഐഡിയയില്‍ നിര്‍വാണ, എയര്‍ടെല്ലില്‍ ഇന്‍ഫിനിറ്റി: മികച്ച പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ ഏതെല്ലാം
ദില്ലി: റിലയന്‍സ് ജിയോയ്ക്ക് വെല്ലുവിളിയുയര്‍ത്തി പുതിയ പോസ്റ്റ് പെയ്ഡ് ഓഫറുമായി പ്രമുഖ ടെലികോം കമ്പനികള്‍. ഏറ്റവുമൊടുവില്‍ ഐഡിയയാണ് നിര്‍വാണ എന്ന പേരില്‍ പോസ്റ്റ് പെയ്ഡ് ഓഫറുകള്‍ പുറത്തിറക്കിയിട്ടുള്ളത്. 389 രൂപ മുതല്‍ 2,999 രൂപ വരെയുള്ള ഓഫറുകളാണുള്ളത്. അണ്‍ലിമിറ്റഡ് വോയ്സ് കോളും, ഫ്രീ റോമിംഗും അണ്‍ലിമിറ്റഡ് മെസേജ് സര്‍വീസുമാണ് ഓഫറിലുള്ളത്. നിര്‍വാണ പോസ്റ്റ് പെയ്ഡ് പ്ലാനില്‍ 50 ജിബി ഡാറ്റ ക്യാരി ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കും. സൗജന്യ അന്താരാഷ്ട്ര കോളിംഗിനൊപ്പം 12 മാസത്തേയ്ക്കുള്ള ഐഡിയ ആന്റി തെഫ്റ്റ്, ആന്റി വൈറസ്, ഡാമേജ് പ്രൊട്ടക്ഷന്‍ പ്ലാന്‍ എന്നിവയും ലഭിക്കും. സൗജന്യ സിനിമാ, മ്യൂസിക്, 12 മാസത്തേയ്ക്ക് ഗെയിം ആപ്പ് ടിവിയും ഓരോ പ്ലാനിലും ഡാറ്റാ ആനുകൂല്യങ്ങളും ലഭിക്കും.
അഞ്ച് പ്ലാനുകളാണ് എയര്‍ടെല്ലിന്റെ മൈ ഇന്‍ഫിനിറ്റി എന്ന് പേരിട്ടിട്ടുള്ള പോസ്റ്റ് പെയ്ഡ് പ്ലാനുകളിലുള്ളത്. ഡാറ്റാ ഓഫറുകള്‍ക്ക് പുറമേ അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകള്‍, സൗജന്യ വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷന്, ലൈവ് ടിവി, സിനിമ, ഹാന്‍ഡ് സെറ്റ് ഡാമേജ് പ്രൊട്ടക്ഷന്‍ എന്നിവയും പോസ്റ്റ് പെയ്ഡ് പ്ലാനിനൊപ്പമുണ്ട്.

389 ഐഡിയ നിര്‍വാണ പോസ്റ്റ് പെയ്ഡ് പ്ലാന്‍
389 രൂപയുടെ ഐഡിയ നിര്‍വാണ പോസ്റ്റ് പെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകള്‍ക്ക് പുറമേ സൗജന്യ റോമിംഗും ലഭിക്കും. 10 ജിബി ഹൈസ്പീഡ് ഡാറ്റ, പ്രതിദിനം 100 എസ്എംഎസുകള്‍ എന്നിവയും ലഭിക്കും. 200 ജിബി ഡാറ്റ ക്യാരി ഫോര്‍വേഡ് ചെയ്യാനും സാധിക്കും. ഇതിനെല്ലാം പുറമേ സിനിമ സബ്സ്ക്രിപ്ഷന്, ഗെയിം, മ്യൂസിക് എന്നീ സേവനങ്ങള്‍ 12 മാസത്തേയ്ക്കും ലഭിക്കും.

499 രൂപയുടെ നിര്‍വാണ പ്ലാന്‍
ഐഡിയയുടെ 499 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകള്‍ക്ക് പുറമേ റോമിംഗില്‍ സൗജന്യ ഇന്‍കമിംഗ് കോളുകളും 20 ജിബി ഹൈസ്പീഡ് ഡാറ്റയും ലഭിക്കും. പ്രതിദിന 100 എസ്എംഎസുകളും ലഭിക്കും. 200 ജിബി ഡാറ്റ ക്യാരി ഫോര്‍വേഡ് ചെയ്യാനും സാധിക്കും.

649 രൂപയ്ക്ക് 35 ജിബി
35 ജിബി ഡാറ്റയാണ് ഐഡിയ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. റോമിംഗില്‍ സൗജന്യ ഇന്‍കമിംഗ് ഓഫര്‍ ലഭിക്കുന്നതിനൊപ്പം പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും. 35ജിബി ഡാറ്റയാണ് ലഭിക്കുക.

999 രൂപ പ്ലാന്‍
അണ്‍ലിമിറ്റഡ് വോയ്സ് കോള്‍ ഓഫറിന് പുറമേ നാഷണല്‍ റോമിംഗില്‍ ഇന്‍കമിംഗ് ഔട്ട്ഗോയിംഗ് കോളുകളും സൗജന്യമായി ലഭിക്കും. പ്രതിദിനം 100 എസ്എംഎസുകള്‍ക്ക് പുറമേ ഒരുമാസത്തിനുള്ളില്‍ 60 ജിബി ഡാറ്റയാണ് ലഭിക്കുക. 200 ജിബി ഡാറ്റ വരെ ക്യാരി ഫോര്‍വേഡ് ചെയ്യുന്നതിനുള്ള സംവിധാനവും ഐഡിയ ഉപയോക്താക്കള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.

1299 രൂപയുടെ നിര്‍വാണ പ്ലാന്‍
1299 രൂപയ്ക്ക് ഫ്രീം റോമിംഗ് കോളുകള്‍, 100 ഇന്റര്‍നാഷണല്‍ കോളിംഗ് മിനിറ്റുകള്‍, പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും. ഓഫര്‍ കാലയളവായ ഒരു മാസത്തിനിടെ 85 ജിബി ഡാറ്റയാണ് ലഭിക്കുക. 200 ജിബി ഡാറ്റയാണ് ഈ പോസ്റ്റ് പെയ്ഡ് പ്ലാനുകളിലെല്ലാം ക്യാരി ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുക.

1699 രൂപയുടെ പ്ലാന്‍
അണ്‍ലിമിറ്റഡ് ലോക്കല്‍ - എസ്ടിഡി വോയ്സ് കോളുകള്‍ക്ക് പുറമേ 110 ജിബി ഡാറ്റയാണ് ഒരു മാസക്കലയളവിലേയ്ക്ക് ലഭിക്കുന്നത്. പ്രതിദിനം 100 എസ്എംഎസുകള്‍ ലഭിക്കുന്ന ഓഫറില്‍ 500 ജിബി ഡാറ്റയാണ് ക്യാരി ഫോര്‍വേഡ് ചെയ്യാന്‍ കഴിയുക.

1999 നിര്‍വാണ പോസ്റ്റ് പെയ്ഡ് പ്ലാന്‍
1999 നിര്‍വാണ പോസ്റ്റ് പെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകള്‍ക്ക് പുറമേ നാഷണല്‍ റോമിംഗില്‍ ഇന്‍കമിംഗ്- ഔട്ട് ഗോയിംഗ് കോളുകളും ലഭിക്കും. 200 സൗജന്യ ഇന്റര്‍നാഷണല്‍ മിനിറ്റുകളും ഇതിനൊപ്പം ലഭിക്കും. 135 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനില്‍ 500 ജിബി വരെ ക്യാരി ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കും.

2,999 രൂപ നിര്‍വാണ പോസ്റ്റ് പെയ്ഡ് പ്ലാന്‍
അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍ക്ക് പുറമേ സൗജന്യ റോമിംഗും 200 ഇന്റര്‍നാഷണല്‍ മിനിറ്റുകളുമാണ് ലഭിക്കുക. 220 ജിബി ഡാറ്റയ്ക്കൊപ്പം പ്രതിദിനം 100 എസ്എംഎസുകളുമാണ് ലഭിക്കുന്നത്. ഈ ഓഫറില്‍ 500 ജിബി ഡാറ്റ വരെ ക്യാരി ഫോര്‍വേഡ് ചെയ്യാനും സാധിക്കും.

ഓഫറിനൊപ്പമുള്ളത് വേറെയും
ഐഡിയ അവതരിപ്പിച്ച നിര്‍വാണ പോസ്റ്റ് പെയ്ഡ് പ്ലാനില്‍ ഐഡിയ സെക്യുറിന്റെ സൗജന്യ സബ്സ്ക്രിപ്ഷന്, ഫ്രീ മാഗസിന് സബ്സ്ക്രിപ്ഷന്, സൗജന്യ സിനിമാ സബ്സ്ക്രിപ്ഷന്, ഗെയിം ആന്‍ഡ് മ്യൂസിക് എന്നീ സേവനങ്ങള്‍ മൂന്ന് മാസത്തേയ്ക്കും ലഭിക്കും. മൈ ഐഡിയ ആപ്പില്‍ പറയുന്ന ഓഫറുകളും നിര്‍വാണ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് ലഭിക്കും.

ഇന്‍ഫിനിറ്റി പോസ്റ്റ് പെയ്ഡ് പ്ലാന്‍
549 രൂപ, 799 രൂപ എന്നിങ്ങനെ രണ്ട് പുതിയ ഇന്‍ഫിനിറ്റി പോസ്റ്റ് പെയ്ഡ് പ്ലാനാണ് ഭാരതി എയര്‍ടെല്‍ പുറത്തിറക്കിയിട്ടുള്ളത്.

549 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാന്‍
അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി റോമിംഗ് കോളുകളും വിങ്ക് മ്യൂസിക്, വിങ്ക് മൂവി എന്നിവയുമാണ് 549 രൂപയുടെ പോസ്റ്റ് പെയ്ഡ് ഇന്‍ഫിനിറ്റി ഓഫറിലുള്ളത്. ഇതിന് പുറമേ 100 ലോക്കല്‍ എസ്ടിഡി ടെക്സ്റ്റ് മെസേജുകള്‍, 3ജിബി 4ജി ഡാറ്റ, 3ജി ഉപയോക്താക്കള്‍ക്ക് 1ജിബി ഇന്റര്‍നെറ്റും ഓഫറിനൊപ്പം ലഭിയ്ക്കും.

799 ന്റെ മൈ പ്ലാന്‍ ഇന്‍ഫിനിറ്റി
ഓരോ മാസവും വര്‍ധിക്കുന്ന ഡാറ്റാ പ്ലാനാണ് 799 ന്റെ മൈ പ്ലാന്‍ ഇന്‍ഫിനിറ്റി ഓഫറിന്റെ മുഖ്യ ആകര്‍ഷണം. 5ജിബി 4ജി ഡാറ്റ, 3ജി ഉപയോക്താക്കള്‍ക്ക് 3ജിബി ഡാറ്റ എന്നിവയ്ക്ക് പുറമേ ഔട്ട്ഗോയിംഗ് റോമിംഗ് കോളുകളുടെ ഓഫറും പുതിയ ഓഫറിനൊപ്പം ലഭിയ്ക്കും.

വോഡഫോണ്‍ റെഡില്‍ കിടിലന്‍ പ്ലാനുകള്‍
വോഡഫോണ്‍ റെഡ് പോസ്റ്റ് പെയ്ഡ് പ്ലാനില്‍ ഓഫറുമായി വോഡഫോണ്‍. അണ്‍ലിമിറ്റഡ് എസ്ടിഡി- ലോക്കല്‍ വോയ്സ് കോളും മൂന്നിരട്ടി ഡാറ്റയും ഉള്‍പ്പെട്ടതാണ് പുതിയ ഓഫര്‍. 3ജിബി 4ജി ഡാറ്റയാണ് പുതിയ പ്ലാനില്‍ കമ്പനി ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 499 രൂപയില്‍ തുടങ്ങുന്ന പോസ്റ്റ് പെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ്കോളും മൂന്നിരട്ടി 4ജി ഡാറ്റയുമാണ് പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് ലഭിയ്ക്കുക. ഇതിന് പുറമേ 100 ലോക്കല്‍ നാഷണല്‍ എസ്എംഎസും ലഭിയ്ക്കും. 4ജി ഫോണ്‍ ഉപയോക്താക്കള്‍ക്ക് 3ജിബി 4ജി ഡാറ്റയും അല്ലാത്തവര്‍ക്ക് 1ജിബി ഡാറ്റയുമാണ് ലഭിയ്ക്കുക. വോഡഫോണ്‍ റെഡിന്റെ 699 രൂപയുടെ ഓഫറില്‍ ജി സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് 5ജിബി 4ജി ഡാറ്റയും മറ്റ് ഉപയോക്താക്കള്‍ക്ക് 2.5 ജിബി ഡാറ്റയുമാണ് ലഭിയ്ക്കുക. അണ്‍ലിമിറ്റഡ് കോളിംഗിന് പുറമേ നാഷണല്‍ റോമിംഗും സൗജന്യമായിരിക്കും. ഇതിന് പുറമേ 999 രൂപ, 1,299 രൂപ, 1,699 രൂപ, 1999 രൂപ എന്നീ നിരക്കുകളിലും വോഡഫോണ്‍ റെഡ് പോസ്റ്റ്പെയ്ഡ് ഓഫറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications