• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

കൂടുതൽ ഭംഗി... കാര്യശേഷി... ഫോര്‍ച്യൂണര്‍ പൂര്‍ണ്ണ എസ്‌യുവികള്‍ക്ക് മികച്ച പ്രതികരണം...

ഫോര്‍ച്യൂണര്‍ പൂര്‍ണ്ണ എസ്‌യുവികള്‍ക്ക് മികച്ച പ്രതികരണം. ഇന്ത്യന്‍ എസ്‌യുവി ലോകത്തെ അതികായനാണ് ടൊയോട്ട ഫോര്‍ച്യൂണര്‍. ഫോര്‍ച്യൂണര്‍ കഴിഞ്ഞേയുള്ളൂ ഇന്ത്യന്‍ ജനതയ്ക്ക് മറ്റേതു വലിയ എസ്‌യുവിയും. ഒരുലക്ഷത്തിൽപരമുള്ള സംതൃപ്ത ഫോർച്യൂണർ ഉടമകൾ ടൊയോട്ട എസ്‌യുവിയുടെ പ്രചാരം തുറന്നുകാട്ടുന്നു. 2009ൽ ഇറങ്ങഇയ ഫോർച്യൂണറിനെ പ്രായം ഒരിക്കലും പിൻനിരയിലെത്തിച്ചിട്ടില്ല.

നിലവില്‍ വില്‍പനയിലുള്ള ഫോര്‍ച്യൂണര്‍ പൂര്‍ണ്ണ എസ്‌യുവികള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫോര്‍ച്യൂണറിന്റെ പ്രഗാത്ഭ്യം കുന്നും മലയും താണ്ടുന്നതില്‍ മാത്രമല്ല; തിരക്കുനിറഞ്ഞ നഗരഗതാഗതത്തില്‍ ആയാസമില്ലാതെ നീങ്ങാനുള്ള എസ്‌യുവിയുടെ കഴിവും പ്രശംസനീയമാണ്.

2.8 ലിറ്റര്‍ ഡീസല്‍, 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പതിപ്പുകളാണ് ഫോര്‍ച്യൂണറില്‍. മാനുവല്‍ ഗിയര്‍ബോക്‌സുള്ള ഡീസല്‍ എഞ്ചിന്‍ 174.5 bhp കരുത്തും 420 Nm torque ഉം പരമാവധി സൃഷ്ടിക്കും. കരുത്തു സമാനമാണെങ്കിലും ആറു സ്പീഡ് ഓട്ടോമാറ്റിക് മോഡല്‍ 450 Nm torque കുറിക്കും. പെട്രോള്‍ പതിപ്പിന്റെ കാര്യമെടുത്താല്‍ 164 bhp കരുത്തും 254 Nm torque -മാണ് എഞ്ചിന്‍ ഉത്പാദിപ്പിക്കുക. അഞ്ചു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഫോര്‍ച്യൂണര്‍ പെട്രോളിലുണ്ട്.

ഓള്‍ വീല്‍ ഡ്രൈവ് ഘടനയാണ് ഫോര്‍ച്യൂണര്‍ ഡീസലിലെ പ്രധാന വിശേഷം. കഠിനമായ പ്രതലങ്ങളില്‍ ചുവടുറപ്പിച്ചു മുന്നോട്ടുനീങ്ങാന്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം എസ്‌യുവിയെ സഹായിക്കും. 29 ഡിഗ്രി അപ്രോച്ച്, 25 ഡിഗ്രി ഡിപാര്‍ച്ചര്‍ കോണുകളുള്ള ഫോര്‍ച്യൂണര്‍ ഏതു സാഹചര്യവും നേരിടാന്‍ സജ്ജമാണ്. ഓള്‍ വീല്‍ ഡ്രൈവ് പവര്‍ട്രെയിനിലുള്ള ഹൈ, ലോ റേഞ്ച് മോഡുകള്‍ ആവശ്യമായ കരുത്തു എസ്‌യുവിക്ക് സമര്‍പ്പിക്കും. ദൃഢതയേറിയ ഷാസിയും ഫോര്‍ച്യൂണറിന്റെ കരുത്തു നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്.

വലുപ്പമുണ്ടെങ്കിലും ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ഫോര്‍ച്യൂണര്‍ അത്ര പിന്നോക്കമല്ല. ഫോര്‍ച്യൂണര്‍ പെട്രോള്‍ 10 കിലോമീറ്റര്‍ മൈലേജ് കുറിക്കുമ്പോള്‍, ഡീസല്‍ മോഡല്‍ 12 മുതല്‍ 14 കിലോമീറ്റര്‍ വരെ മൈലേജ് കാഴ്ച്ചവെക്കും. ഫീച്ചറുകളാല്‍ സമ്പന്നാണ് എസ്‌യുവിയുടെ ഉള്‍വശം. കറുപ്പും തവിട്ടും കലര്‍ന്ന ഇരട്ടനിറ ക്യാബിനും സില്‍വര്‍ അലങ്കാരങ്ങളുള്ള ഡാഷ്‌ബോര്‍ഡും അകത്തളത്തില്‍ ശ്രദ്ധയാകര്‍ഷിക്കും.

നാവിഗേഷന്‍ സൗകര്യമുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഓട്ടോ റിയര്‍ കൂളറുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, വലിയ മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേ എന്നിങ്ങനെ നീളും ഫോര്‍ച്യൂണര്‍ വിശേഷങ്ങള്‍. ഇക്കോ, പവര്‍ എന്നിങ്ങനെ രണ്ടു ഡ്രൈവിംഗ് മോഡുകള്‍ എസ്‌യുവിയിലുണ്ട്. ഭേദപ്പെട്ട ഇന്ധനക്ഷമത ഉറപ്പുവരുത്താന്‍ ഡ്രൈവിംഗ് മോഡുകള്‍ സഹായിക്കും.

60:40 അനുപാതത്തില്‍ രണ്ടാംനിര സീറ്റുകള്‍ വിഭജിച്ചാണ് മൂന്നാംനിര സീറ്റുകളിലേക്കുള്ള പ്രവേശനം. ഫോര്‍ച്യൂണറില്‍ ഏഴു പേര്‍ക്കുവരെ സുഖമായി ഇരിക്കാം. ശ്രേണിയില്‍ ഏറ്റവും മികവേറിയ മൂന്നാംനിര സീറ്റുകള്‍ ടൊയോട്ട ഫോര്‍ച്യൂണറാണ് അവകാശപ്പെടുന്നത്. സുരക്ഷയുടെ കാര്യത്തിലും ടൊയോട്ട ഫോര്‍ച്യൂണര്‍ മുന്‍പന്തിയിലാണ്. ഏഴു എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റ്, വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഡൗണ്‍ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ (നാലു വീല്‍ ഡ്രൈവ് മോഡലുകളില്‍ മാത്രം) എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ എസ്‌യുവിയിലുണ്ട്.

നിലവില്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച ഏഴു സീറ്റര്‍ എസ്‌യുവി ഫോര്‍ച്യൂണറാണ്. കരുത്തും ചാരുതയും വിശാലതയും ആഢംബരവം ഫോര്‍ച്യൂണറില്‍ കൃത്യതയോടെ സമന്വയിക്കുന്നു. കാലമിത്ര കടന്നുപോയിട്ടും ശ്രേണിയില്‍ കിരീടമില്ലാത്ത രാജാവായി ടൊയോട്ട ഫോര്‍ച്യൂണര്‍ തുടരുന്നതിന് കാരണവുമിതുതന്നെ.

English summary
Toyota Fortuner - India’s Favourite Premium SUV
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more