ഇനി വൈഫൈയ്ക്കൊപ്പം പറക്കാം! ട്രായിയും സര്‍ക്കാരും കൈകോര്‍ക്കുന്നു, വിമാനയാത്രക്കിടെ വൈഫൈ സുലഭം!
ദില്ലി: വിമാനങ്ങളില്‍ വൈഫൈ ലഭ്യമാക്കാനുള്ള പദ്ധതിയ്ക്ക് ഡിസംബറില്‍ തുടക്കമാകും. ഡിസംബര്‍ അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോ വിമാനങ്ങളില്‍ വൈഫൈ കണക്ഷന് ലഭ്യമാക്കുമെന്ന് ടെലികോം റെഗുലേറ്റര്‍ ട്രായിയാണ് വ്യക്തമാക്കിയത്. ട്രായ് ചെയര്മാന് ആര് എസ് ശര്‍മയെ ഉദ്ധരിച്ച് ഡിഎന്‍എയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബ്രോഡ്ബാന്‍ഡ് ഇന്ത്യാ ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ വൈഫൈ കണക്ഷന് ലഭിക്കും.
വിമാനയാത്രക്കിടെ വൈഫൈ കണക്ഷന് ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് 80 ശതമാനം യാത്രക്കാരുമെന്നാണ് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് നടത്തിയ സര്‍വേയില്‍ നിന്ന് ലഭിച്ച വിവരം. 2014ലാണ് അയാട്ട ആഗോള തലത്തില്‍ വിമാന യാത്രക്കാര്‍ക്കിടയില്‍ സര്‍വേ നടത്തിയത്. ഇതോടെ വിമാനങ്ങളില്‍ വൈഫൈ ലഭ്യമാക്കുന്നതിനായി പുതിയ നയം രൂപീകരിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതി ഡിസംബര്‍ അവസാനമോ 2018ന്റെ തുടക്കത്തിലോ രാജ്യത്ത് നിലവില്‍ വരും.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഐഎഫ്സിയും ട്രായിയും തമ്മില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണ്. കഴിഞ്ഞ സെപ്തംബറിലാണ് ട്രായി ഇത് സംബന്ധിച്ച പേപ്പര്‍ അവതരിപ്പിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കുന്നതിന് അവസരം നല്കിക്കൊണ്ടായിരുന്നു ട്രായിയുടെ നീക്കം.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications