കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി വൈഫൈയ്ക്കൊപ്പം പറക്കാം! ട്രായിയും സര്‍ക്കാരും കൈകോര്‍ക്കുന്നു, വിമാനയാത്രക്കിടെ വൈഫൈ സുലഭം!

Google Oneindia Malayalam News

ദില്ലി: വിമാനങ്ങളില്‍ വൈഫൈ ലഭ്യമാക്കാനുള്ള പദ്ധതിയ്ക്ക് ഡിസംബറില്‍ തുടക്കമാകും. ഡിസംബര്‍ അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോ വിമാനങ്ങളില്‍ വൈഫൈ കണക്ഷന്‍ ലഭ്യമാക്കുമെന്ന് ടെലികോം റെഗുലേറ്റര്‍ ട്രായിയാണ് വ്യക്തമാക്കിയത്. ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മയെ ഉദ്ധരിച്ച് ഡിഎന്‍എയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബ്രോഡ്ബാന്‍ഡ് ഇന്ത്യാ ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ വൈഫൈ കണക്ഷന്‍ ലഭിക്കും.

വിമാനയാത്രക്കിടെ വൈഫൈ കണക്ഷന്‍ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് 80 ശതമാനം യാത്രക്കാരുമെന്നാണ് ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ നടത്തിയ സര്‍വേയില്‍ നിന്ന് ലഭിച്ച വിവരം. 2014ലാണ് അയാട്ട ആഗോള തലത്തില്‍ വിമാന യാത്രക്കാര്‍ക്കിടയില്‍ സര്‍വേ നടത്തിയത്. ഇതോടെ വിമാനങ്ങളില്‍ വൈഫൈ ലഭ്യമാക്കുന്നതിനായി പുതിയ നയം രൂപീകരിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതി ഡിസംബര്‍ അവസാനമോ 2018ന്‍റെ തുടക്കത്തിലോ രാജ്യത്ത് നിലവില്‍ വരും.

airplane-flying

കഴിഞ്ഞ രണ്ട് വര്‍ഷമായി ഐഎഫ്സിയും ട്രായിയും തമ്മില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണ്. കഴിഞ്ഞ സെപ്തംബറിലാണ് ട്രായി ഇത് സംബന്ധിച്ച പേപ്പര്‍ അവതരിപ്പിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കുന്നതിന് അവസരം നല്‍കിക്കൊണ്ടായിരുന്നു ട്രായിയുടെ നീക്കം.

English summary
The Telecom Regulatory Authority of India (TRAI) is planning to issue regulations pertaining to in-flight connectivity (IFC) by the end of this month. This means that Indian fliers will be able to access internet while onboard an aircraft.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X