കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരെടുക്കും പേ ചാനലുകള്‍! ഏഷ്യാനെറ്റിന്റെ 19 നെ ഫ്‌ലവേഴ്‌സിന്റെ 'പൂജ്യം' വെട്ടുമോ

Google Oneindia Malayalam News

തിരുവനന്തപുരം: ട്രായുടെ പുതിയ നിര്‍ദ്ദേശം അനുസരിച്ച് രാജ്യത്തെ ചാനലുകള്‍ എല്ലാം അവരുടെ നിരക്കുകള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇനി ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടം പോലെ ചാനലുകള്‍ തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ട്. കേബിള്‍ ടിവിക്കാരോ ഡിടിഎച്ചുകാരോ നിര്‍ബന്ധിച്ച് അടിച്ചേല്‍പിക്കുന്ന ചാനലുകള്‍ ഇനി സബ്‌സ്‌ക്രൈബ് ചെയ്യണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല.

ടിവി ചാനലുകള്‍ ഇല്ലാത്ത ലോകത്തെ പറ്റി ചിന്തിക്കുക മലയാളികള്‍ക്ക് അസാധ്യമാണ്. സ്മാര്‍ട്ട് ടിവികളൊക്കെ വന്നുകഴിഞ്ഞെങ്കിലും ടിവി കാണാന്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ ഒരു ചെറിയ വിഭാഗം മാത്രമാണ്.

എന്തായാലും ഇനി കാണേണ്ട ചാനലുകള്‍ ഏതൊക്കെ എന്നത് പ്രേക്ഷകരുടെ തിരഞ്ഞെടുപ്പാണ്. ഏറ്റവും അധികം മലയാളികള്‍ കാണുന്ന ചാനല്‍ ഏതെന്ന ചോദ്യത്തിന് ഉത്തരം ഏഷ്യാനെറ്റ് എന്നായിരിക്കും. എന്നാല്‍ ഏഷ്യാനെറ്റ് പേ ചാനല്‍ ആണ്. എത്ര പേര്‍ ഇനി ഏതൊക്കെ ചാനലുകള്‍ തിരഞ്ഞെടുക്കും എന്നത് ചാനലുകളുടെ റേറ്റ് വച്ച് ഒന്ന് പരിശോധിക്കാം.

100 ചാനലുകള്‍, 130 രൂപ

100 ചാനലുകള്‍, 130 രൂപ

130 രൂപയ്ക്ക് 100 സൗജന്യം ചാനലുകള്‍ നല്‍കണം എന്നാണ് ട്രായുടെ നിര്‍ദ്ദേശം. ഇതില്‍ 26 എണ്ണം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചാനലുകള്‍ ആകണം എന്ന് നിര്‍ബന്ധവും ഉണ്ട്. ഫ്രീ ചാനലുകളില്‍ 74 എണ്ണം ആണ് ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പിന് വിധേയമായി ഈ മിനിമം പാക്കേജില്‍ ഉണ്ടാവുക.

മലയാളത്തില്‍ എത്ര ചാനലുകള്‍?

മലയാളത്തില്‍ എത്ര ചാനലുകള്‍?

ട്രായുടെ നിര്‍ദ്ദേശ പ്രകാരം റേറ്റ് പരസ്യപ്പെടുത്തിയ 33 മലയാളം ചാനലുകള്‍ ആണ് ഉള്ളത്. എച്ച്ഡി, എസ്ഡി ചാനലുകള്‍ പ്രത്യേകമായിട്ടാണ് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ തന്നെ എല്ലാ ചാനലുകളും കാണുന്നവരാണ് മലയാളികള്‍ എന്ന് പറയാന്‍ പറ്റുകയും ഇല്ല.

മലയാളത്തിലെ പേ ചാനലുകള്‍

മലയാളത്തിലെ പേ ചാനലുകള്‍

33 ചാനലുകളില്‍ 14 എണ്ണവും പേ ചാനലുകള്‍ ആണ് മലയാളത്തിലുള്ളത്. അവയുടെ റേറ്റുകള്‍ 0.1 രൂപ മുതല്‍ 19 രൂപ വരെയാണ്. എസ്ഡി ചാനലുകളില്‍ ഏറ്റവും അധികം വാടകയുള്ളത് ഏഷ്യാനെറ്റിനാണ്- 19 രൂപ. എച്ച്ഡി ചാനലുകളുടെ കാര്യമെടുത്താല്‍ ഏഷ്യാനെറ്റ്, മഴവില്‍ മനോരമ, സൂര്യ ടിവി എന്നിവയെല്ലാം 19 രൂപ നിരക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഫ്‌ലവേഴ്‌സ്-0 , മഴവില്‍ മനോരമ എസ്ഡിയും

ഫ്‌ലവേഴ്‌സ്-0 , മഴവില്‍ മനോരമ എസ്ഡിയും

അടുത്തകാലത്തായി തുടങ്ങി ഏറ്റവും അധികം ശ്രദ്ധേയമായ ചാനല്‍ ആണ് ഫ്‌ലവേഴ്‌സ്. എന്നാല്‍ പൂര്‍ണമായും സൗജന്യമാണ് ഫ്‌ലവേഴ്‌സിന്റെ ചാനല്‍ പരിപാടികള്‍.

തന്ത്രപരമായ ഒരു നിലപാടാണ് മഴവില്‍ മനോരമയും സ്വീകരിച്ചിരിക്കുന്നത്. എച്ച്ഡി ചാനലിന് 19 രൂപ ഈടാക്കുമ്പോള്‍ എസ്ഡി ചാനല്‍ പൂര്‍ണമായും സൗജന്യമാണ്.

ന്യൂസ് ചാനലുകള്‍ ഫ്രീ... പക്ഷേ, ന്യൂസ് 18!

ന്യൂസ് ചാനലുകള്‍ ഫ്രീ... പക്ഷേ, ന്യൂസ് 18!

കേരളത്തിലെ എല്ലാ ന്യൂസ് ചാനലുകളും ഫ്രീ ചാനലുകള്‍ ആണ്. ആരും പണം ഈടാക്കുന്നില്ല. എന്നാല്‍ ദേശീയ ന്യൂസ് ചാനല്‍ നെറ്റ് വര്‍ക്ക് ആയ ന്യൂസ് 18 കേരളം മാത്രം ഫ്രീ അല്ല. 0.5 രൂപയാണ് ഇവരുടെ പ്രതിമാസ നിരക്ക്.

എത്ര രൂപ മുടക്കും?

എത്ര രൂപ മുടക്കും?

പാക്കേജുകള്‍ക്കനുസരിച്ച് വ്യത്യാസമാണ് കേബിള്‍ ടിവി നിരക്കുകള്‍. നേരത്തേ തന്നെ കൂടുതല്‍ പേ ചാനലുകള്‍ ഉള്ള പാക്കേജുകള്‍ക്ക് ചാര്‍ജ്ജ് കൂടുതല്‍ ആണ്. ശരാശരി 150 രൂപ മുതല്‍ ആണ് കേബിള്‍ ടിവി സേവനദാതാക്കള്‍ പണം ഈടാക്കിക്കൊണ്ടിരുന്നത്. എന്നാല്‍ ഈ പണത്തിന് മലയാളികള്‍ ആഗ്രഹിക്കുന്ന ചാനലുകള്‍ എല്ലാം ഇനിയും കിട്ടുമോ എന്നാണ് ചോദ്യം.

മിനിമം പാക്കേജ്

മിനിമം പാക്കേജ്

എല്ലാ ന്യൂസ് ചാനലുകള്‍ക്കും പുറമേ ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് മൂവീസ്, ഏഷ്യാനെറ്റ് പ്ലസ്, സൂര്യ ടിവി, സൂര്യ മൂവീസ്, സൂര്യ കോമഡി, സൂര്യ മ്യൂസിക്, കൊച്ചു ടിവി എന്നിവയാണ് മലയാളം പാക്കേജില്‍ നിങ്ങള്‍ താത്പര്യപ്പെടുന്നത് എന്ന് വയ്ക്കുക (എസ്ഡി ചാനലുകള്‍ മാത്രമാണെങ്കില്‍).... 77 രൂപ നിങ്ങള്‍ അധികമായി നല്‍കേണ്ടി വരും. അതായത് 130 രൂപയ്ക്ക് പുറമേ 77 രൂപ കൂടി കൂട്ടിയാല്‍ 207 രൂപ വരും.

മലയാളം മാത്രമോ

മലയാളം മാത്രമോ

മലയാളികള്‍ ആണെങ്കിലും മലയാളം ചാനലുകള്‍ മാത്രം കാണുന്നവര്‍ ആയിരിക്കില്ല മിക്കവരും. സ്‌പോര്‍ട്‌സ് ചാനലുകളും ഇംഗ്ലീഷ് സിനിമ ചാനലുകളും ഡിസ്‌കവറി, നാഷണല്‍ ജിയോഗ്രാഫിക് തുടങ്ങിയ ചാനലുകളും എല്ലാം മലയാളികള്‍ക്ക് പ്രിയപ്പെട്ടവയാണ്. ഇതെല്ലാം കൂടി വരുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് 300 രൂപയെങ്കിലും പ്രതിമാസം കേബിള്‍ ടിവിയ്ക്കായി ചെലവഴിക്കേണ്ടി വരും.

ബൊക്കെകളുണ്ട്

ബൊക്കെകളുണ്ട്

എന്നാല്‍ ഇതിലും അല്‍പം ആശ്വാസത്തിന് വകയുണ്ട്. ബൊക്കെ നിരക്കാണിത്. ചാനല്‍ കമ്പനികള്‍ക്ക് അവരുടെ കൂട്ടായുള്ള നിരക്ക് പ്രഖ്യാപിക്കാം. അങ്ങനെ നോക്കുമ്പോള്‍ സ്റ്റാര്‍ മലയാളം പ്രതിമാസം വെറും 39 രൂപയ്ക്ക് ലഭ്യമാകും. എന്നാല്‍ സ്റ്റാറിന്റെ മുഴുവന്‍ പാക്കേജും എടുക്കണമെങ്കില്‍ 287 രൂപ ചെലവാക്കേണ്ടി വരും.

പേ ചാനല്‍ വേണ്ടെങ്കില്‍ ലാഭം

പേ ചാനല്‍ വേണ്ടെങ്കില്‍ ലാഭം

എന്തായാലും പേ ചാനലുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് ഈ പുതിയ നിര്‍ദ്ദേശം ലാഭം തന്നെ ആയിരിക്കും. അത്യാവശ്യം വേണ്ട പേ ചാനലുകള്‍ മാത്രം സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്കും അധിക ബാധ്യത വരില്ല. അല്ലാത്തവരുട പോക്കറ്റ് കാലിയാവുകയും ചെയ്യും.

ചാനലുകളും റേറ്റുകളും ഇങ്ങനെ

ചാനലുകളും റേറ്റുകളും ഇങ്ങനെ

ഏഷ്യാനെറ്റ്- 19

ഏഷ്യാനെറ്റ് എച്ച്ഡി- 19

ഏഷ്യാനെറ്റ് മൂവീസ്- 15

ഏഷ്യാനെറ്റ് പ്ലസ്- 5

സൂര്യ ടിവി എച്ച്ഡി- 19

സൂര്യ ടിവി- 12

സൂര്യ മൂവീസ് - 11

കൊച്ചു ടിവി- 5

സൂര്യ മ്യൂസിക്- 4

സൂര്യ കോമഡി- 4

മഴവില്‍ മനോരമ എച്ച്ഡി- 19

സീ കേരളം- 0.1

ന്യൂസ് 18 കേരളം- 0.5

English summary
Trai's new decision on Cable TV subscription: What will be the outcome in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X