റിലയന്‍സ് ജിയോ: അണ്‍ലിമിറ്റഡ് പ്ലാനുകള്‍ ട്രായ് ചട്ടങ്ങള്‍ ലംഘിക്കുന്നത്, നടപടി ഉടന്‍!!!
ദില്ലി: റിയലന്‍സിന്റെ റിലയന്‍സ് ജിയോ നല്‍കുന്ന അണ്‍ലിമിറ്റഡ് പ്ലാനുകള്‍ ട്രായിയുടെ ചട്ടങ്ങള്‍ ലംഘിക്കുന്നതെന്ന് കണ്ടെത്തല്‍. റിലയന്‍സ് ജിയോയുടെ പ്രചരണാര്‍ത്ഥം അവതരിപ്പിച്ച ഓഫറുകളാണ് ചട്ടങ്ങള്‍ ലംഘിച്ചിട്ടുള്ളത്.
പ്രമുഖ ടെലികോം സേവന ദാതാക്കള്‍ പരാതിയുമായി ട്രായിയെ സമീപിച്ചതോടെ ട്രായി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഭാരതി എയര്‍ടെല്ലിന്റെ ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തലാണ് ഇക്കണോമിക്‌സ് ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ ഈ പ്രശ്‌നം ചൂണ്ടിക്കാണിച്ചത്.

ട്രായ്
റിലയന്‍സ് ജിയോ വിപണിയില്‍ അവതരിപ്പിക്കുന്നതിന്റെ മുന്നോടിയായി കമ്പനി അവതരിപ്പിച്ച അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, ഡാറ്റാ ഓഫറുകള്‍ ചട്ടം ലംഘിച്ചുവെന്നാണ് ട്രായ് കണ്ടെത്തിയിടുള്ളത്.

ഐഡിയ സെല്ലുലാര്‍
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ദാതാക്കളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍ എന്നിവരാണ് വിഷയത്തില്‍ വ്യക്തത ആവശ്യപ്പെട്ട് ട്രായിയെ സമീപിച്ചിട്ടുള്ളത്.

അണ്‍ ലിമിറ്റഡ് ഡാറ്
ജിയോ മൂന്ന് മാസത്തേയ്ക്ക് നല്‍കുന്ന അണ്‍ ലിമിറ്റഡ് ഡാറ്റാ, വോയ്‌സ് ഓഫറുകള്‍ ഡിസംബര്‍ 31നാണ് അവസാനിക്കുക. ഇന്റര്‍നെറ്റിന് ഈടാക്കുന്ന ചാര്‍ജ്ജിലുള്ള വ്യതിയാനവും കമ്പനികള്‍ ട്രായ്ക്ക് മുമ്പാകെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

താരിഫ്
ട്രായി 2004ല്‍ പുറത്തിറക്കിയ നിര്‍ദേശപ്രകാരം ടെലികോം സേവനദാതാക്കളുടെ താരിഫ് വിവേചനമില്ലാത്തതും ഉപയോക്താക്കളെ കവര്‍ച്ച ചെയ്യുന്നതുമാവരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. മറ്റ് നെറ്റ് വര്‍ക്കുകളില്‍ നിന്നുള്ള കോളുകള്‍ സ്വീകരിക്കുമ്പോള്‍ മിനിറ്റിന് 14 പൈസ വരെ ഈടാക്കാമെന്നും ഇതില്‍ വ്യക്തമാക്കുന്നു.

ടെലികോം കമ്പനി
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സംരംഭമാണ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ്. ഇന്ത്യയിലെ ടെലികോം രംഗത്തേക്ക് വമ്പന്‍ ഓഫറുകളുമായി കടന്നുവന്ന ജിയോ തുടക്കത്തിലേ മറ്റ് ടെലികോം കമ്പനികളോട് യുദ്ധംകുറിച്ചിരുന്നു.












Click it and Unblock the Notifications