കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപഭോക്താക്കളോട് പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് റിലയന്‍സ്: കേരളത്തില്‍ സര്‍വീസ് നിര്‍ത്തുന്നു!

Google Oneindia Malayalam News

ദില്ലി: റിലയന്‍സ് ഉപഭോക്താക്കളോട് മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ഉത്തരവിട്ട് ട്രായ്. ഷില്ലോങ് - കേരള സര്‍ക്കിളുകളിലുള്ള റിലയന്‍സ് ഉപഭോക്താക്കള്‍ക്കാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗിച്ച് മറ്റ് ടെലികോം സര്‍വ്വീസുകളിലേയ്ക്ക് മാറാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള ട്രായിയുടെ ഉത്തരവ് ബാധകമാകുക. ഇക്കാര്യം കാണിച്ച് രണ്ട് സര്‍ക്കിളുകളിലുമുള്ള ഉപഭോക്താക്കള്‍ക്ക് ട്രായ് എസ്​​എം​സ് അയച്ചുതുടങ്ങിയിട്ടുണ്ട്. റിലയന്‍സ് 2ജി സര്‍വ്വീസ് അവസാനിപ്പിച്ച രണ്ട് സര്‍ക്കിളുകളിലെ ഉപഭോക്താക്കളാണ് ഇതോടെ നമ്പര്‍ പോര്‍ട്ട് ചെയ്യേണ്ടത്.

reliance

നവംബര്‍ ആറിനുള്ളില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗപ്പെടുത്തി മറ്റ് സര്‍വീസുകളിലേയ്ക്ക് മാറാത്തവര്‍ക്ക് ഈ കാലയളവിന് ശേഷം സര്‍വ്വീസ് തടസ്സപ്പെടുമെന്നും ട്രായ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പോര്‍ട്ട് ചെയ്യുന്നതിനുള്ള കോഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ട്രായ് ഉപഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ നിരവധി പേര്‍ റിലയന്‍സില്‍ നിന്ന് മറ്റ് സര്‍വീസുകളിലേയ്ക്ക് പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.

English summary
The telecom regulator has ordered Reliance Communications and its unit Reliance Telecom to immediately issue and communicate unique porting codes – required to move to other carriers through mobile number portability
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X