ഭീമില്‍ 361 കോടിയുടെ ഇടപാട് നടന്നു!!അവകാശവാദവുമായി കേന്ദ്രം,മോദിജിയുടെ ഡിജിറ്റല്‍ ഇക്കോണമി വിജയകരം
ദില്ലി: കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പേയ്മെന്റ് ആപ്പ് വഴി 361 കോടി രൂപയുടെ പണമിടപാടുകള്‍ നടന്നതായി കേന്ദ്രസര്‍ക്കാര്‍. ഉപയോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് വിവിധ ബാങ്കുകളെ ഭീം ആപ്പ് ഉപയോഗിച്ച് ഒറ്റക്കുടക്കീഴില്‍ കൊണ്ടുവരുമെന്ന് സ്റ്റേറ്റേ പ്ലാനിംഗ് മന്ത്രി റാവു ഇന്ദ്രജിത് സിംഗ് വ്യക്തമാക്കി.
നേരത്തെ വ്യത്യസ്ത ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന വ്യത്യസ്ത ആപ്പുകളാണ് ഉപയോക്താക്കള്‍ ഉപയോക്താക്കള്‍ ഉപയോഗിച്ചു വരുന്നതെന്നും മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മൂന്ന് ശതമാനം പേര് മാത്രമാണ് ഡിജിറ്റല്‍ പണമിടപാടുകളെ ആശ്രയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

കള്ളപ്പണം ഇല്ലാതാക്കാന്‍
രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ 22 ശതമാനമായി വര്ധിയ്ക്കുന്നതോടെ ഇന്ത്യന്‍ സാമ്പത്തികാവസ്ഥയിലെ കള്ളപ്പണത്തിന്റെ ഒഴുക്ക് വെട്ടിക്കുറയ്ക്കാന്‍ സഹായിക്കുമെന്നും ഇന്ദ്രജിത് സിംഗ് വ്യക്തമാക്കി.

ഏഴ് ഭാഷകളില്‍
പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസംബറില്‍ ആരംഭിച്ച മൊബൈല്‍ ആപ്പ് ഭീം ജനുവരിയില്‍ തന്നെ ഏഴ് ഭാഷകളില്‍ സേവനം ആരംഭിച്ചിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, കന്നഡ, ഒഡിയ, തമിഴ്, ബംഗാളി, മലയാളം ഭാഷകളാണ് ഒടുവില്‍ ലഭ്യമാക്കിയത്.

റെക്കോര്‍ഡുമായി മുന്നില്‍
ഭീം ആപ്പ് ഔദ്യൗഗികമായി ആരംഭിച്ച് നാല് ദിവസത്തിനുള്ളില്‍ തന്നെ മുപ്പത് ലക്ഷം പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ ആരംഭിച്ചത്.

10 ദിവസത്തിനുള്ളില്‍
ഡിസംബര്‍ 31 ന് പുറത്തിറക്കിയ യുപിഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന ഭീം ആപ്പ് പത്ത് ദിവസത്തിനുള്ളില്‍ 10 ലക്ഷം പേരാണ് ഡൗണ്‍ലോഡ് ചെയ്തത്. മൂന്ന് ദിവസത്തിനുള്ളില്‍ ഏറ്റവും ജനപ്രിയ ആപ്പായി ഭീം മാറുകയും ചെയ്തു.

പേടിഎമ്മിനും ഫ്രീചാര്‍ജിനും തിരിച്ചടി
ആധാറുമായി ബന്ധിപ്പിച്ച് പുറത്തിറക്കിയ ഭീം ആപ്പ് ഇ വാലറ്റ് സര്‍വ്വീസുകളായ പേടിഎമ്മിനും ഫ്രീചാര്ജ്ജിനും തിരിച്ചടി നല്കിക്കൊണ്ടായിരുന്നു രംഗപ്രവേശം ചെയ്തത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications