കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീമില്‍ 361 കോടിയുടെ ഇടപാട് നടന്നു!!അവകാശവാദവുമായി കേന്ദ്രം,മോദിജിയുടെ ഡിജിറ്റല്‍ ഇക്കോണമി വിജയകരം

Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പേയ്‌മെന്റ് ആപ്പ് വഴി 361 കോടി രൂപയുടെ പണമിടപാടുകള്‍ നടന്നതായി കേന്ദ്രസര്‍ക്കാര്‍. ഉപയോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് വിവിധ ബാങ്കുകളെ ഭീം ആപ്പ് ഉപയോഗിച്ച് ഒറ്റക്കുടക്കീഴില്‍ കൊണ്ടുവരുമെന്ന് സ്റ്റേറ്റേ പ്ലാനിംഗ് മന്ത്രി റാവു ഇന്ദ്രജിത് സിംഗ് വ്യക്തമാക്കി.

നേരത്തെ വ്യത്യസ്ത ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന വ്യത്യസ്ത ആപ്പുകളാണ് ഉപയോക്താക്കള്‍ ഉപയോക്താക്കള്‍ ഉപയോഗിച്ചു വരുന്നതെന്നും മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മൂന്ന് ശതമാനം പേര്‍ മാത്രമാണ് ഡിജിറ്റല്‍ പണമിടപാടുകളെ ആശ്രയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

കള്ളപ്പണം ഇല്ലാതാക്കാന്‍

കള്ളപ്പണം ഇല്ലാതാക്കാന്‍

രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ 22 ശതമാനമായി വര്‍ധിയ്ക്കുന്നതോടെ ഇന്ത്യന്‍ സാമ്പത്തികാവസ്ഥയിലെ കള്ളപ്പണത്തിന്റെ ഒഴുക്ക് വെട്ടിക്കുറയ്ക്കാന്‍ സഹായിക്കുമെന്നും ഇന്ദ്രജിത് സിംഗ് വ്യക്തമാക്കി.

ഏഴ് ഭാഷകളില്‍

ഏഴ് ഭാഷകളില്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസംബറില്‍ ആരംഭിച്ച മൊബൈല്‍ ആപ്പ് ഭീം ജനുവരിയില്‍ തന്നെ ഏഴ് ഭാഷകളില്‍ സേവനം ആരംഭിച്ചിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, കന്നഡ, ഒഡിയ, തമിഴ്, ബംഗാളി, മലയാളം ഭാഷകളാണ് ഒടുവില്‍ ലഭ്യമാക്കിയത്.

റെക്കോര്‍ഡുമായി മുന്നില്‍

റെക്കോര്‍ഡുമായി മുന്നില്‍

ഭീം ആപ്പ് ഔദ്യൗഗികമായി ആരംഭിച്ച് നാല് ദിവസത്തിനുള്ളില്‍ തന്നെ മുപ്പത് ലക്ഷം പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ ആരംഭിച്ചത്.

10 ദിവസത്തിനുള്ളില്‍

10 ദിവസത്തിനുള്ളില്‍

ഡിസംബര്‍ 31 ന് പുറത്തിറക്കിയ യുപിഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന ഭീം ആപ്പ് പത്ത് ദിവസത്തിനുള്ളില്‍ 10 ലക്ഷം പേരാണ് ഡൗണ്‍ലോഡ് ചെയ്തത്. മൂന്ന് ദിവസത്തിനുള്ളില്‍ ഏറ്റവും ജനപ്രിയ ആപ്പായി ഭീം മാറുകയും ചെയ്തു.

പേടിഎമ്മിനും ഫ്രീചാര്‍ജിനും തിരിച്ചടി

പേടിഎമ്മിനും ഫ്രീചാര്‍ജിനും തിരിച്ചടി

ആധാറുമായി ബന്ധിപ്പിച്ച് പുറത്തിറക്കിയ ഭീം ആപ്പ് ഇ വാലറ്റ് സര്‍വ്വീസുകളായ പേടിഎമ്മിനും ഫ്രീചാര്‍ജ്ജിനും തിരിച്ചടി നല്‍കിക്കൊണ്ടായിരുന്നു രംഗപ്രവേശം ചെയ്തത്.

English summary
ransactions worth Rs 361 crore have been made using the newly-launched BHIM application for mobile phones, Lok Sabha was informed on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X