നിരക്കേതായാലും റെയില്‍വേയ്ക്ക് പരാതിയില്ല!അപൂര്‍വ്വ സൗകര്യമൊരുക്കി ഇന്ത്യന്‍ റെയില്‍വേ,ഇനി വികല്പ്
ന്യൂഡല്‍ഹി: സാധാരണ നിരക്കില്‍ രാജധാനി, ശതാബ്ദി ട്രെയിനുകളില്‍ യാത്ര ചെയ്യുന്നതിന് സംവിധാനമൊരുങ്ങുന്നു. എക്സ്പ്രസ്, മെയില്‍ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കും രാജധാനി, ശതാബ്ദി ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന പദ്ധതിക്ക് ഏപ്രിലില്‍ തുടക്കം കുറിയ്ക്കും. വികല്പ് എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയ്ക്ക് കീഴിലാണ് ട്രെയിന്‍ യാത്രക്കാര്‍ക്ക് ഈ സൗകര്യമൊരുങ്ങുന്നത്.
എക്സ്പ്രസ്, മെയില്‍ ട്രെയിനുകളില്‍ റിസര്‍വ് ചെയ്ത് വെയ്റ്റിംഗ് ലിസ്റ്റില്‍ ഇടംപിടിച്ചവര്‍ക്ക് അതേ സ്ഥലത്തേക്കുള്ള അടുത്ത ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്നതാണ് പദ്ധതി. എന്നാല്‍ ആ സംവിധാനത്തിന് അധികപണം ഈടാക്കില്ലെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഇതിനായി അപേക്ഷ സമര്‍പ്പിക്കണമെന്നും റെയില്‍വേ നിര്‍ദേശിക്കുന്നു. രാജധാനി, ശതാബ്ദി ട്രെയിനുകളില്‍ സീറ്റ് ഒഴിവുണ്ടെങ്കില്‍ മാത്രമാണ് ഇത്തരത്തില്‍ അവസരമൊരുങ്ങുക. കൂടാതെ, തുരന്തോ, മറ്റു സ്പെഷ്യല്‍ ട്രെയിനുകള്‍ എന്നിവയിലും സീറ്റ് ഒഴിവുണ്ടെങ്കില്‍ സംവിധാനം ലഭിയ്ക്കും.

7,500 കോടി രൂപയാണ് ഒരു വര്‍ഷം റെയില്‍വേ ടിക്കറ്റുകള്‍ റദ്ദാക്കുന്നതിനെ തുടര്‍ന്നു തിരിച്ചുനല്‍കേണ്ടിവരുന്നത്. ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ ഒഴിവു വരുന്ന സീറ്റും വികല്പ് പദ്ധതിയിലൂടെ ഉപയോഗിക്കാന്‍ റെയിവേയ്ക്കു കഴിയുമെന്നാണു കരുതുന്നത്. എന്നാല്‍ ടിക്കറ്റ് നിരക്കില്‍ വ്യത്യാസമുണ്ടെങ്കില്‍ തുക റീഫണ്ട് ചെയ്യില്ലെന്നും റെയില്‍വേ വ്യക്തമാക്കുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications