കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരക്കേതായാലും റെയില്‍വേയ്ക്ക് പരാതിയില്ല!അപൂര്‍വ്വ സൗകര്യമൊരുക്കി ഇന്ത്യന്‍ റെയില്‍വേ,ഇനി വികല്‍പ്

Google Oneindia Malayalam News

ന്യൂഡല്‍ഹി: സാധാരണ നിരക്കില്‍ രാജധാനി, ശതാബ്ദി ട്രെയിനുകളില്‍ യാത്ര ചെയ്യുന്നതിന് സംവിധാനമൊരുങ്ങുന്നു. എക്‌സ്പ്രസ്, മെയില്‍ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കും രാജധാനി, ശതാബ്ദി ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന പദ്ധതിക്ക് ഏപ്രിലില്‍ തുടക്കം കുറിയ്ക്കും. വികല്‍പ് എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയ്ക്ക് കീഴിലാണ് ട്രെയിന്‍ യാത്രക്കാര്‍ക്ക് ഈ സൗകര്യമൊരുങ്ങുന്നത്.

എക്‌സ്പ്രസ്, മെയില്‍ ട്രെയിനുകളില്‍ റിസര്‍വ് ചെയ്ത് വെയ്റ്റിംഗ് ലിസ്റ്റില്‍ ഇടംപിടിച്ചവര്‍ക്ക് അതേ സ്ഥലത്തേക്കുള്ള അടുത്ത ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്നതാണ് പദ്ധതി. എന്നാല്‍ ആ സംവിധാനത്തിന് അധികപണം ഈടാക്കില്ലെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഇതിനായി അപേക്ഷ സമര്‍പ്പിക്കണമെന്നും റെയില്‍വേ നിര്‍ദേശിക്കുന്നു. രാജധാനി, ശതാബ്ദി ട്രെയിനുകളില്‍ സീറ്റ് ഒഴിവുണ്ടെങ്കില്‍ മാത്രമാണ് ഇത്തരത്തില്‍ അവസരമൊരുങ്ങുക. കൂടാതെ, തുരന്തോ, മറ്റു സ്‌പെഷ്യല്‍ ട്രെയിനുകള്‍ എന്നിവയിലും സീറ്റ് ഒഴിവുണ്ടെങ്കില്‍ സംവിധാനം ലഭിയ്ക്കും.

25-train

7,500 കോടി രൂപയാണ് ഒരു വര്‍ഷം റെയില്‍വേ ടിക്കറ്റുകള്‍ റദ്ദാക്കുന്നതിനെ തുടര്‍ന്നു തിരിച്ചുനല്‍കേണ്ടിവരുന്നത്. ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ ഒഴിവു വരുന്ന സീറ്റും വികല്‍പ് പദ്ധതിയിലൂടെ ഉപയോഗിക്കാന്‍ റെയിവേയ്ക്കു കഴിയുമെന്നാണു കരുതുന്നത്. എന്നാല്‍ ടിക്കറ്റ് നിരക്കില്‍ വ്യത്യാസമുണ്ടെങ്കില്‍ തുക റീഫണ്ട് ചെയ്യില്ലെന്നും റെയില്‍വേ വ്യക്തമാക്കുന്നു.

English summary
Come April and a passenger can avail the opportunity of travelling in Rajdhani or Shatabdi trains even if he or she has booked tickets in other mail/express trains for the same destinations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X