Get Updates
Get notified of breaking news, exclusive insights, and must-see stories!

വിപണി പിടിക്കാന്‍ യൂബര്‍ ടാക്‌സികള്‍ നിരക്ക് കുറച്ചു

ദില്ലി: രാജ്യത്തെ പ്രധാന നോണ്‍ മെട്രോ നഗരങ്ങളിലെ യൂബര്‍ ടാക്‌സി നിരക്കുകളില്‍ 22 ശതമാനം വരെ കുറവ് വരുത്തി. ഇന്ത്യയിലെ പത്തോളം പ്രമുഖ നഗരങ്ങളിലാണ് കുറവു വരുത്തിയിരിക്കുന്നത്. നാഗ്പൂര്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ ഒമ്പത് ശതമാനമാണ് നിരക്കു കുറച്ചിരിക്കുന്നത്.

യൂബറിന്റെ പുതിയ തീരുമാനം പ്രാദേശിക ടാക്‌സികളില്‍ നിന്നുള്ള മത്സരത്തിനു കൂടിയാണ് വഴിവെക്കുക. എന്നാല്‍ നിരക്കു കുറവു വരുത്തുന്നത് സേവനം കൂടുതല്‍ മെച്ചപ്പെട്ടതാക്കുന്നതിനിടയാക്കുമെന്നും, കുറഞ്ഞ ചിലവില്‍ യാത്രക്കാര്‍ക്ക് ലക്ഷ്യസ്ഥാനത്തേക്കുന്നതിന് ഉപകരിക്കുമെന്ന് യൂബര്‍ കമ്പനി ബ്ലോഗിലൂടെ വ്യക്തമാക്കി.

Uber Taxi

കിലോമീറ്ററിന് അഞ്ച് രൂപയാണ് വിസാഗ്, നാഗ്പൂര്‍, ഇന്‍ഡോര്‍, അഹമ്മദാബാദ് തുടങ്ങഇയ നഗരങ്ങളിലെ പുതിയ നിരക്ക്. പൂനെ, അജ്മീര്‍, മംഗലൂരു എന്നീ നഗരങ്ങളിലെ നിരക്കിലും വ്യത്യാസമുണ്ട്. കൂടുതല്‍ ജോലി ചെയ്യുമ്പോള്‍ ഡ്രൈവര്‍മാരുടെ വൈദഗ്ദ്ധ്യം കൂടും. വെറുതെ കളയുന്ന സമയത്തിന് കുറവ് വരുമെന്നും യൂബര്‍ കൂട്ടിചേര്‍ത്തു.

ബെംഗലൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒല കമ്പനിയുടെ വാഹനമായ 'മൈക്രോ' ഒരു കിലോമീറ്ററിന് ആറു രൂപ എന്ന നിരക്കില്‍ സേവനം നല്‍കിയിരുന്നു. രാജ്യത്തെ പതിമൂന്ന് പ്രധാന നഗരങ്ങളില്‍ 'മൈക്രോ' സേവനം നല്‍കുന്നുണ്ട്. യൂബറിനെ കടത്തിവെട്ടാന്‍ തങ്ങള്‍ക്ക് ആകുമെന്ന് ഒല അവകാശപെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+