ആധാര്‍ ബന്ധിപ്പിക്കല്‍: ടെലികോം കമ്പനികള്‍ക്ക് യുഐഡിഎഐയുടെ കര്‍ശന നിര്‍ദേശം
ദില്ലി: ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച് നിര്‍ണായക സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ യുഐഡിഎഐ നീക്കം. മൊബൈല്‍ ഉപയോക്താക്കളുടെ കസ്റ്റമര്‍ ഓതറൈസേഷന്‍ ഉപയോക്താക്കളുടെ ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കാന്‍ പദ്ധതി സമര്പ്പിക്കിനാണ് ടെലികോം കമ്പനികള്‍ക്ക് യുഐഡിഎഐ നല്‍കിയിട്ടുള്ള നിര്‍ദേശം. 15 ദിവസത്തെ സമയം അനുവദിച്ച യുഐഡിഎഐ സമയപരിധിക്കുള്ളില്‍ പദ്ധതികള്‍ നിര്‍ദേശിക്കാനാണ് സര്‍ക്കുലറില്‍ അറിയിച്ചിട്ടുള്ളത്.
രാജ്യത്തെ ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍, ഐഡിയ തുടങ്ങിയവര്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഈ ഇക്കാര്യം നിര്‍ദേശിക്കുന്നത്. സെപ്തംബര്‍ 26ലെ സുപ്രീം കോടതി വിധി കണക്കിലെടുത്ത് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പറുകള്‍ തല്‍സ്ഥിതിയിലാക്കാന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് യുഐഡിഎഐ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നത്. ഒക്ടോബര്‍ 15ന് പ്രതികരണം അറിയിക്കാനാണ് നിര്‍ദേശം.

ആധാര്‍ നിയമത്തിലെ 33(2),47, 57 എന്നീ മൂന്ന് വകുപ്പുകളാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് റദ്ദാക്കിയത്. ജസ്റ്റിസ് സിക്രിയാണ് ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച സുപ്രീം കോടതി ബാങ്ക് അക്കൗണ്ട് തുടങ്ങല്‍, മൊബൈല്‍ കണക്ഷന് എടുക്കല്‍, സ്കൂള്‍ പ്രവേശനം, പരീക്ഷകള്‍ എന്നിവക്ക് പുറമേ സ്വകാര്യ കമ്പനികള്‍ക്കും ആധാര്‍ കാര്‍ഡ് ആവശ്യപ്പെടാനാവില്ലെന്ന് വിധിക്കുകയായിരുന്നു. സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതില്ലെന്നും കോടതി വിധിച്ചു. ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തില്‍ വ്യക്തികള്‍ക്ക് നേരിട്ട് നിയമനടപടികളുമായി മുന്നോട്ടുപോകാനും ഇതോടെ കഴിയും.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications