കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍ ബന്ധിപ്പിക്കല്‍: ടെലികോം കമ്പനികള്‍ക്ക് യുഐഡിഎഐയുടെ കര്‍ശന നിര്‍ദേശം

  • By Desk
Google Oneindia Malayalam News

ദില്ലി: ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച് നിര്‍ണായക സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ യുഐഡിഎഐ നീക്കം. മൊബൈല്‍ ഉപയോക്താക്കളുടെ കസ്റ്റമര്‍ ഓതറൈസേഷന് ഉപയോക്താക്കളുടെ ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കാന്‍ പദ്ധതി സമര്‍പ്പിക്കിനാണ് ടെലികോം കമ്പനികള്‍ക്ക് യുഐഡിഎഐ നല്‍കിയിട്ടുള്ള നിര്‍ദേശം. 15 ദിവസത്തെ സമയം അനുവദിച്ച യുഐഡിഎഐ സമയപരിധിക്കുള്ളില്‍ പദ്ധതികള്‍ നിര്‍ദേശിക്കാനാണ് സര്‍ക്കുലറില്‍ അറിയിച്ചിട്ടുള്ളത്.

രാജ്യത്തെ ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍, ഐഡിയ തുടങ്ങിയവര്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഈ ഇക്കാര്യം നിര്‍ദേശിക്കുന്നത്. സെപ്തംബര്‍ 26ലെ സുപ്രീം കോടതി വിധി കണക്കിലെടുത്ത് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പറുകള്‍ തല്‍സ്ഥിതിയിലാക്കാന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് യുഐഡിഎഐ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നത്. ഒക്ടോബര്‍ 15ന് പ്രതികരണം അറിയിക്കാനാണ് നിര്‍ദേശം.

email-mobile-aadhaar-

ആധാര്‍ നിയമത്തിലെ 33(2),47, 57 എന്നീ മൂന്ന് വകുപ്പുകളാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് റദ്ദാക്കിയത്. ജസ്റ്റിസ് സിക്രിയാണ് ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച സുപ്രീം കോടതി ബാങ്ക് അക്കൗണ്ട് തുടങ്ങല്‍, മൊബൈല്‍ കണക്ഷന്‍ എടുക്കല്‍, സ്കൂള്‍ പ്രവേശനം, പരീക്ഷകള്‍ എന്നിവക്ക് പുറമേ സ്വകാര്യ കമ്പനികള്‍ക്കും ആധാര്‍ കാര്‍ഡ് ആവശ്യപ്പെടാനാവില്ലെന്ന് വിധിക്കുകയായിരുന്നു. സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതില്ലെന്നും കോടതി വിധിച്ചു. ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തില്‍ വ്യക്തികള്‍ക്ക് നേരിട്ട് നിയമനടപടികളുമായി മുന്നോട്ടുപോകാനും ഇതോടെ കഴിയും.

English summary
UIDAI asks telecom companies to submit plan to delink Aadhaar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X