കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാറില്‍ ഫേഷ്യല്‍ ഓതന്റിക്കേഷന്‍: സുരക്ഷ ഉയര്‍ത്താന്‍ യുഐഡിഎഐ, പുതിയ സംവിധാനം ജൂലൈ മുതല്‍!!

Google Oneindia Malayalam News

ദില്ലി: ബയോമെട്രിക് വേരിഫിക്കേഷന് ഫേഷ്യല്‍ ഓതന്റിക്കേഷന്‍ നടപ്പിലാക്കാനൊരുങ്ങി യുഐഡിഎഐ. ഫിംഗര്‍ പ്രിന്റ് സ്കാനിംഗ്, ഐറിസ് സ്കാനിംഗ് എന്നിവയ്ക്ക് സമാനമായ ബയോമെട്രിക് വേരിഫിക്കേഷന് വേണ്ടിയാണ് ഫേഷ്യല്‍ ഓതന്റിക്കേഷന്‍ അവതരിപ്പിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത ഉപകരണങ്ങളില്‍ 2018 ജൂലെ മുതല്‍ ഈ സംവിധാനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫിംഗര്‍ പ്രിന്റ്, ഐറിസ് സ്കാന്‍, ഒടിപി എന്നിവയ്ക്കൊപ്പം ഏതെങ്കിലും ഓതന്റിഫിക്കേഷനൊപ്പമായിരുക്കും ഫേഷ്യല്‍ ഓതന്റിഫിക്കേഷന്‍ പ്രാബല്യത്തില്‍ വരിക.

പ്രായാധിക്യം മൂലമോ കഠിനമായ ജോലി മൂലമോ ഫിംഗര്‍‌ പ്രിന്റ് വ്യക്തതയില്ലാതെ വരുന്ന സാഹചര്യങ്ങളില്‍ ഇത് മറികടക്കാനാണ് ഫേഷ്യല്‍ ഓതന്റിക്കേഷന്‍ സംവിധാനം ഉപയോഗപ്രദമാകുകയെന്ന് യുഐഡിഎഐയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആവശ്യത്തിനുസരിച്ച് ഈ സംവിധാനം നടപ്പില്‍വരുത്തുമെന്നും യുഐഡിഎഐ ചൂണ്ടിക്കാണിക്കുന്നു.

സുരക്ഷ എങ്ങനെ

സുരക്ഷ എങ്ങനെ


ആധാര്‍ വിവരങ്ങള്‍ ചോരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഫിംഗര്‍ പ്രിന്‍റ്, ഐറിസ് ഡാറ്റ എന്നിവയില്‍ സുരക്ഷാ പഴുതുകളില്ലെന്ന് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കിയിരുന്നു. ആധാര്‍ സംവിധാനത്തിലെ ശേഖരിക്കപ്പെട്ടിട്ടുള്ള വിവരങ്ങള്‍ ഹാക്ക് ചെയ്യാനോ തകര്‍ക്കാനോ കഴിയില്ലെന്നും ഇതാണ് ഇന്ത്യന്‍ സാങ്കേതിക വിദ്യയെന്നും മന്ത്രി കൂട്ടിച്ചേര്‍ക്കുന്നു. ആധാര്‍ വിവരങ്ങള്‍ ചോരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന.

 ട്രിബ്യൂണിനും മാധ്യമപ്രവര്‍ത്തകയ്ക്കുമെതിരെ

ട്രിബ്യൂണിനും മാധ്യമപ്രവര്‍ത്തകയ്ക്കുമെതിരെ

ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തക രചന ഖൈറയ്ക്കും ദി ട്രിബ്യൂണിനുമെതിരെ ക്രൈം ബ്രാഞ്ചിന്റെ സൈബര്‍ സെല്ലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന അനില്‍കുമാര്‍, രാജ്, സുനില്‍ കുമാര്‍ എന്നിവരുടെ വിവരങ്ങളാണ് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കാര്യം ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ അലോക് കുമാര്‍ സ്ഥിരീകരിച്ചതായും എക്സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

 വിര്‍ച്വല്‍ ഐഡിയുടെ പ്രത്യേകതകള്‍

വിര്‍ച്വല്‍ ഐഡിയുടെ പ്രത്യേകതകള്‍

യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നോ ആധാർ എന്‍ റോൾമെന്റ് സെന്ററില്‍ നിന്നോ മൊബൈലിൽ ആധാര്‍ ആപ്പില്‍ നിന്നോ 16 അക്ക വിർച്വൽ ഐഡി ക്രിയേറ്റ് ചെയ്യാൻ സാധിക്കും. എന്നാല്‍ ഈ 16 അക്ക നമ്പർ‍ പരിമിത കാലത്തേയ്ക്ക് മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. അല്ലെങ്കിൽ ആധാർകാര്‍ഡ് ഉടമ നിശ്ചയിക്കുന്ന കാലയളവിലേയ്ക്ക് മാത്രമായിരിക്കും ഇതിന്‌ മൂല്യമുണ്ടായിരിക്കുക.

വിര്‍ച്വല്‍ ഐഡി എങ്ങനെ ലഭിക്കും

വിര്‍ച്വല്‍ ഐഡി എങ്ങനെ ലഭിക്കും


ആധാര്‍ ഉപയോക്താക്കള്‍ യുഐഡിഎഐ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് 12 ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്ത് നല്‍കുക. ഇതോടെ വെബ്സൈറ്റ് 16 അക്കമുള്ള വിര്‍ച്വല്‍ ഐഡി ക്രിയേറ്റ് ചെയ്ത് നല്‍കും. ഓണ്‍ലൈന്‍ വഴി നിരവധി തവണ ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് പുതിയ വിര്‍ച്വല്‍ ഐഡി ക്രിയേറ്റ് ചെയ്യാനും സാധിക്കും. ആവശ്യങ്ങള്‍ക്കനുസരിച്ച് സേവനദാതാക്കളുമായി കെവൈസി വിവരങ്ങളാണ് വിര്‍ച്വല്‍ ഐഡി പങ്കുവെയ്ക്കുക.

എല്ലാ സേവനങ്ങള്‍ക്കും

എല്ലാ സേവനങ്ങള്‍ക്കും

വിർച്വൽ ഐഡി റെയില്‍വേ ടിക്കറ്റ് ബുക്കിംഗ്, വിമാനടിക്കറ്റ് ബുക്കിംഗ് എന്നിങ്ങനെ ആധാർ ആവശ്യമായ എല്ലാ സേവനങ്ങൾക്കും വിർച്വൽ ഐഡി ഉപയോഗിക്കാൻ സാധിക്കും. ആധാർ നമ്പര്‍ വെളിപ്പെടുത്താതെ ആധാര്‍ കാർഡ് ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകതകളിൽ ഒന്ന്. ആധാർ സെർവറുമായി 16 അക്ക വിർച്വൽ ഐഡി കണക്ട് ചെയ്യുന്നതോടെ വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ പരിശോധിച്ച് ഐഡന്റിറ്റി പരിശോധിക്കാൻ സാധിക്കും.

 മൊബൈൽ വേരിഫിക്കേഷൻ

മൊബൈൽ വേരിഫിക്കേഷൻ


ആധാർ- മൊബൈല്‍ വേരിഫിക്കേഷൻ നടപടികൾക്കും ആധാര്‍ വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന വിർച്വൽ ഐഡി ഉപയോഗിക്കാം. 2018 മാർച്ച് ഒന്നുമുതൽ പുതിയ വിര്‍ച്വൽ ഐഡികള്‍ ആധാർ ആവശ്യമുള്ള സന്ദർഭങ്ങളിൽ സ്വീകരിച്ചു തുടങ്ങും. ജൂൺ ഒന്നുമുതൽ എല്ലാ ഏജന്‍സികള്‍ വിര്‍ച്വല്‍ ഐഡികള്‍ ആധാറിന് പകരമായി സ്വീകരിക്കേണ്ടത് നിർബന്ധമാക്കും.

English summary
The Unique Identification Authority of India (UIDAI) has decided to introduce facial authentication for Aadhaar for people encountering issues with other forms of biometric verification, like fingerprint and iris scanning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X