എയര്‍ടെല്ലിനും പേയ് മെന്റ് ബാങ്കിനും കിട്ടിയത് കിടിലന്‍ പണി: ലൈസന്‍സ് റദ്ദാക്കി, ആധാര്‍ ദുരുപയോഗം!!
ദില്ലി: എയര്‍ടെല്ലിന്റെയും എയര്‍ടെല്‍ പേയ്മെന്റ് ബാങ്കിന്റെയും കെവൈസി ലൈസന്‍സ് റദ്ദാക്കി. ആധാര്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുഐഡിഎഐയുടെ നീക്കം. ഇതോടെ താല്‍ക്കാലികമായി എയര്‍ടെല്ലിന്റെ സിം കാര്‍ഡ് വേരിഫിക്കേഷനും പേയ്മെന്റ് ബാങ്ക് ഉപയോക്താക്കളുടെ ഇ- കെവൈസി വേരിഫിക്കേഷനും തടസ്സപ്പെട്ടിട്ടുണ്ട്. ഉപയോക്താക്കളുടെ അനുമതിയില്ലാതെ മൊബൈല്‍ വേരിഫിക്കേഷന് ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് പേയ്മെന്റ് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നുണ്ടെന്ന ആരോപണങ്ങളെത്തുടര്‍ന്നാണ് യുഐഡിഎഐയുടെ നീക്കം.
യുഐഡിഎഐ പുറത്തിറക്കിയ ഇടക്കാല ഉത്തരവിലാണ് എയര്‍ടെല്ലിന്റെയും എയര്‍ടെല്‍ പേയ്മെന്റ് ബാങ്കിന്റെയും കെവൈസി ലൈസന്‍സ് റദ്ദാക്കിയിട്ടുള്ളത്. ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും യുഐഡിഎഐ വ്യക്തമാക്കിയിട്ടുണ്ട്. എല്‍പിജി സബ്സിഡി ലഭിക്കുന്നതിനായി പേയ്മെന്റ് ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നുവെന്ന എയര്‍ടെല്ലിനെതിരെയുള്ള ആരോപണത്തോട് യുഐഡിഎഐ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇ വേരിഫിക്കേഷന് നടക്കില്ല!!
യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ലൈസന്‍സ് റദ്ദാക്കിയതോടെ ആധാറും മൊബൈലും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള എയര്ടെല്ലിന്രെ ഇലക്ട്രോണിക് വേരിഫിക്കേഷന് ഇടക്കാലത്തേയ്ക്ക് തടസ്സപ്പെടും. കെവൈസി വിവരങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ഇലക്ട്രോണിക് വേരിഫിക്കേഷന് നടത്തുന്നതിനുള്ള നടപടികളാണ് തടസ്സപ്പെടുന്നത്. ഈ കാലയളവില്‍ എയര്‍ടെല്‍ പേയ്മെന്റ് ബാങ്കില്‍ അക്കൗണ്ട് ആരംഭിക്കാനും കഴിയില്ല.

കമ്പനിയില്‍ നിന്ന് സ്ഥിരീകരണം
എയര്‍ടെല്ലിന്റെയും പേയ്മെന്റ് ബാങ്കിന്റെയും ലൈസന്‍സ് റദ്ദാക്കിയതായി എയര്‍ടെല്‍ വക്താവ് സ്ഥിരീകരിച്ചുവെന്ന് കമ്പനിയെ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കെവൈസി വേരിഫിക്കേഷന് ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് ലഭിച്ചുവെന്നും യുഐഡിഎഐയ്ക്ക് പ്രവര്‍ത്തനങ്ങള്‍ ബോധ്യപ്പെടുന്നതുവരെ ചുരുങ്ങിയ കാലയളവിലേയ്ക്ക് വേരിഫിക്കേഷന് തടസ്സപ്പെട്ടുവെന്നും എയര്‍ടെല്‍ വക്താവ് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. പദ്ധതി നടപ്പിലെ വീഴ്ചകള്‍ പരിഹരിച്ച് ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്നും ഉപയോക്താക്കള്‍ നേരിടുന്ന താല്‍ക്കാലിക തടസ്സത്തില്‍ ഖേദിക്കുന്നുവെന്നും വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.

കോടികള്‍ അക്കൗണ്ടില്‍
എയര്‍ടെല്‍ പേയ്മെന്റ് ബാങ്കില്‍ അക്കൗണ്ട് ആരംഭിക്കാത്ത നിരവധി പേരുടെ എയര്‍ പേയ്മെന്റ് അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പരാതി ലഭിച്ചതാണ് നടപടിയ്ക്ക് വഴിവെച്ചിട്ടുള്ളത്. 23 ലക്ഷം എയര്‍ടെല്‍ ഉപയോക്താക്കളുടെ അക്കൗണ്ടുകളിലായി 47 കോടി രൂപ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നാണ് യുഐഡിഎഐയ്ക്ക് ലഭിച്ച പരാതി. എന്നാല്‍ തങ്ങളുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് ഇത് സംഭവിച്ചതെന്നുമാണ് ചൂണ്ടിക്കാണിക്കുന്നത്. ഇവരില്‍ പലരുടേയും എല്‍പിജി സബ്സിഡിയും ഇപ്രകാരം പേയ്മെന്റ് ബാങ്ക് അക്കൗണ്ടുകളിലേയ്ക്കാണ് എത്തിയിട്ടുള്ളത്.

ഓഡിറ്റിന് ഉത്തരവ്!!
എയര്‍ടെല്ലോ എയര്‍ടെല്‍ പേയ്മെന്റ് ബാങ്കോ ആധാര്‍ ആക്ടിന് വിരുദ്ധമായി ഏതെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി പ്രൈസ്വാട്ടര്ഹൗസ്കൂപ്പേഴ്സിനോട് ഓഡിറ്റ് നടത്താന്‍ യുഐഡിഎഐ ഉത്തരവിട്ടിട്ടുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും എയര്‍ടെല്ലിനെതിരെ സ്വീകരിക്കേണ്ട അനന്തര നടപടികളെക്കുറിച്ച് യുഎഡിഎഐ ധാരണയിലെത്തുക.

എടിഎമ്മും ഡെബിറ്റ് കാര്‍ഡുമില്ല
എയര്‍ടെല്ലിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് എടിഎം/ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കില്ല, എന്നാല്‍ എയര്‍ടെല്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകള് വഴി പണം പിന്‍വലിക്കാനുള്ള സൗകര്യമാണ് പകരം ഏര്‍പ്പെടുത്തുക. ഓരോ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിന്മേലും ഒരു ലക്ഷം വരെയുള്ള സൗജന്യ വ്യക്തിഗത ആക്സിഡന്റ് കവറേജും എയര്‍ടെല്‍ പേയ്മെന്റ് നല്‍കും.

മൊബൈല്‍ നമ്പറും അക്കൗണ്ടും
ഉപയോക്താക്കള്‍ക്ക് മൊബൈല്‍ നമ്പര്‍ തന്നെയാണ് അക്കൗണ്ട് നമ്പറായിരിക്കുക എന്നതാണ് എയര്‍ടെല്ലിന്റെ പേയ്മെന്റ് ബാങ്കിന്റെ പ്രത്യേകത. പൂര്‍ണ്ണമായി ഡിജിറ്റലിലേക്ക് മാറുന്ന എയര്‍ടെല്ലിന്റെ ഇടപാടുകളും പേപ്പര്‍ ഉപയോഗം പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ടുള്ളതായിരിക്കും. ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇകെവൈസി സംവിധാനത്തോടെയായിരിക്കും അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുക.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications