കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അ‍ഞ്ചുരൂപയ്ക്ക് നാല് ജിബി ഡാറ്റ: എയര്‍ടെല്‍ കിടിലനാണ്, എല്ലാം പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രം

പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്ക് അഞ്ച് രൂപയ്ക്ക് നാല് ജിബി ഡാറ്റയാണ് എയര്‍ടെല്‍ ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചിട്ടുള്ള ഓഫര്‍

Google Oneindia Malayalam News

ദില്ലി: റിലയന്‍സ് ജിയോയെ വെല്ലുന്ന കിടിലന്‍ ഓഫറുകളുമായി ഭാരതി എയര്‍ടെല്‍. ടെലികോം വിപണിയിലേയ്ക്ക് റിലയന്‍സ് ജിയോ കടന്നുവന്ന് ഒരു വര്‍ഷം തികയുമ്പോഴാണ് എയര്‍ടെല്‍ കിടിലന്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നത്. പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്ക് അഞ്ച് രൂപയ്ക്ക് നാല് ജിബി ഡാറ്റയാണ് എയര്‍ടെല്‍ ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചിട്ടുള്ള ഓഫര്‍.

8രൂപ, 15 രൂപ, 40 രൂപ, 349 രൂപ, 399 രൂപ എന്നിങ്ങനെയാണ് എയര്‍ടെല്‍ അടുത്ത ദിവസങ്ങളില്‍ അവതരിപ്പിച്ചിട്ടുള്ള മറ്റ് ഓഫറുകള്‍. റിലയന്‍സ് ജിയോയുടെ കടന്നുവരവോടെയാണ് രാജ്യത്ത് ടെലികോം വിപണിയില്‍ മത്സരം ശക്തമായതും അത്യാകര്‍ഷക ഓഫറുകള്‍ മത്സരിച്ച് കൊടുക്കാന്‍ ടെലികോം കമ്പനികള്‍ തയ്യാറായതും.

 അഞ്ചുരൂപ ഓഫര്‍

അഞ്ചുരൂപ ഓഫര്‍

ഡാറ്റയും വോയ്സ് കോളും ഉള്‍പ്പെടുന്ന അഞ്ച് രൂപ മുതലുള്ള ഓഫറുകളാണ് ​എയര്‍ടെല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ഓരോ മേഖലകള്‍ക്കനുസരിച്ച് ഓഫറില്‍ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കുമെന്ന് മാത്രം. ഏഴ് ദിവസത്തേയ്ക്ക് നാല് ജിബി 3ജി /4ജി ഡാറ്റയാണ് അഞ്ചുരൂപയുടെ ഓഫറില്‍ ലഭിക്കുക. എന്നാല്‍ 4ജി സിം അപ്ഗ്രേഡ് ചെയ്തവര്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂവെന്ന പ്രത്യേകതയുമുണ്ട്. ഒരിക്കല്‍ മാത്രം ലഭ്യമാകുന്ന ഈ ഓഫര്‍ എല്ലാ പ്രീപെയ്ഡ് ഉപയോക്താകള്‍ക്കും ലഭിച്ചേക്കില്ല.

8 രൂപക്ക്

8 രൂപക്ക്

എയര്‍ടെല്‍ പുതുതായി അവതരിപ്പിച്ച 8 രൂപയുടെ പ്ലാനില്‍ ലോക്കല്‍, എസ്ടിഡി കോളുകള്‍ മിനിറ്റില്‍ 30 പൈസ നിരക്കില്‍ ലഭിക്കും. 56 ദിവസമാണ് ഓഫര്‍ കാലാവധി. ഇക്കാലയളവിനുള്ളില്‍ മറ്റ് നിബന്ധനകളൊന്നുമില്ലാതെ ഉപയോഗിക്കാന്‍ കഴിയും.

 27 രൂപ റീച്ചാര്‍ജ്

27 രൂപ റീച്ചാര്‍ജ്

27 രൂപ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 37 രൂപയുടെ ടോക്ക് ടൈമാണ് ലഭിക്കുക. ഇത് ഒരു ദിവസത്തേയ്ക്കാണ് ഉപയോഗിക്കാന്‍ കഴിയുക. ഇതിനെല്ലാം പുറമേ എയര്‍ടെല്‍ നമ്പരുകളിലേയ്ക്ക് മൂന്ന് എസ്എംഎസുകളും ഈ ഓഫറില്‍ ലഭിക്കും.

 30 രൂപ റീച്ചാര്‍ജ്

30 രൂപ റീച്ചാര്‍ജ്

30 രൂപയുടെ എയര്‍ടെല്‍ റീച്ചാര്‍ജില്‍ 27 രൂപയുടെ ടോക്ക് ടൈമാണ് ലഭിക്കുക. എന്നാല്‍ ഓഫറിന് വാലിഡിറ്റി ഉണ്ടായിരിക്കുകയില്ല.

 40 രൂപയ്ക്ക് ടോക് ടൈം!

40 രൂപയ്ക്ക് ടോക് ടൈം!

40 രൂപയുടെ പ്ലാനില്‍ 35 രൂപ ടോക്ക് ടൈമാണ് ലഭിക്കുക. അതും അണ്‍ലിമിറ്റഡ് വാലിഡിറ്റിയില്‍.

99 രൂപ പ്ലാനില്‍ പ്രതിദിനം ഒരു ജിബി

99 രൂപ പ്ലാനില്‍ പ്രതിദിനം ഒരു ജിബി


എയര്‍ടെല്ലിന്റെ 399 പ്ലാനില്‍ ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നു. ഇതില്‍ 84ജിബി 4ജി ഡാറ്റയും ലഭിക്കും. 84 ദിവസമാണ് വാലിഡിറ്റി. 1ജിബിയാണ് പ്രതി ദിന ലിമിറ്റ്.

60 രൂപയുടെ ഓഫര്‍

60 രൂപയുടെ ഓഫര്‍

60 രൂപയുടെ പ്ലാനില്‍ 58 രൂപയാണ് ടോക്ക് ടൈമായി ലഭിക്കുക. ഈ പ്ലാനിലും വാലിഡിറ്റി അണ്‍ലിമിറ്റഡ് ആണ്.

 149 രൂപയുടെ പ്ലാന്‍

149 രൂപയുടെ പ്ലാന്‍

149 രൂപയുടെപ്ലാനില്‍ എയര്‍ടെല്‍ ടു എയര്‍ടെല്‍ നമ്പറുകളിലേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളിങ്ങ് സൗകര്യം നല്‍കുന്നുണ്ട്. ഇതിനും പുറമേ 2ജി 4ജി ഡാറ്റയും നല്‍കുന്നു. 28 ദിവസമാണ് ഓഫര്‍ വാലിഡിറ്റി.

 198 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഓഫര്‍

198 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഓഫര്‍

198 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി കോളുകളും 1 ജിബി ഡാറ്റയും 28 ദിവസ കാലയളവിനുള്ളിലേയ്ക്ക് ലഭിക്കും. എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്ക് വഴി റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് പത്ത് ശതമാനം ക്യാഷ് ബാക്ക് ഓഫറും ലഭിക്കും.

349 രൂപയ്ക്ക് ഡാറ്റയും വോയ്സ് കോളും

349 രൂപയ്ക്ക് ഡാറ്റയും വോയ്സ് കോളും



എയര്‍ടെല്ലിന്റെ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകള്‍, വോയിസ് കോളിങ്ങ്, 28ജിബി 4ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കും. 1ജിബി ആണ് പ്രതി ദിന ലിമിറ്റ്.

 399 രൂപ പ്ലാന്‍

399 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ 399 പ്ലാനില്‍ ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നു. ഇതില്‍ 84ജിബി 4ജി ഡാറ്റയും ലഭിക്കും. 84 ദിവസമാണ് വാലിഡിറ്റി. 1ജിബിയാണ് പ്രതി ദിന ലിമിറ്റ്.

English summary
At a time when the telecom space has been entirely shaken by the entry of Reliance Jio and its dirt-cheap offers, telecom operators are leaving no stone unturned to compete with the newest entrant.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X