കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ-ആന്ധ്ര ബാങ്ക്-കോർപ്പറേഷൻ ബാങ്ക്: രാജ്യത്തെ അഞ്ചാമത്തെ വലിയ പൊതുമേഖലാ ബാങ്ക്

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ സാമ്പത്തിക പരിഷ്കാരത്തിനിടെ പൊതുമേഖലാ ബാങ്ക് ലയന പ്രഖ്യാപനവുമായി ധനകാര്യമന്ത്രാലയം. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്ര ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നീ ബാങ്കുകളെ ലയിപ്പിക്കുന്നതോടെ രാജ്യത്തെ അഞ്ചാമത്തെ വലിയ ബാങ്കായി ഇത് മാറും. ബാങ്കുകളുടെ ലയനം പൂർത്തിയാകുന്നതോടെ രാജ്യത്ത് 27പൊതുമേഖലാ ബാങ്കുകൾ 12 ബാങ്കുകൾ മാത്രമായി മാറും. ബാങ്കിംഗ് മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് രണ്ടാംഘട്ട സാമ്പത്തിക ഉത്തേജന നടപടികളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ വായ്പാ മേഖലക്ക് 3,300 കോടിയുടെ സഹായ പ്രഖ്യാപനവും നടത്തിയിട്ടുണ്ട്.

പിഎന്‍ബി+ഒബിസി+ യുനൈറ്റഡ് ബാങ്ക്, എസ്ബിഐ കഴിഞ്ഞാല്‍ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക്പിഎന്‍ബി+ഒബിസി+ യുനൈറ്റഡ് ബാങ്ക്, എസ്ബിഐ കഴിഞ്ഞാല്‍ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക്

പഞ്ചാബ് നാഷണൽ ബാങ്ക്, യുണൈറ്റഡ് ബാങ്ക്, ഓറിയന്റൽ ബാങ്ക് എന്നിവയെയാണ് ലയിപ്പിക്കുകു. 17. 95 ലക്ഷം കോടിയുടെ ബിസിനസും 11,437 ബ്രാഞ്ചുകളുമുള്ള രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കാക്കി ഇതിനെ മാറ്റുകയാണ് ധനകാര്യമന്ത്രാലയത്തിന്റെ നീക്കം. ഇതിന് പുറമേ കാനറ ബാങ്ക്, സിൻഡിക്കറ്റ് ബാങ്ക് എന്നിവ ലയിപ്പിച്ച് രാജ്യത്തെ നാലാമത്തെ പൊതുമേഖലാ ബാങ്കിനാണ് രൂപം നഷകുന്നത്.

nirmala-sitharaman21-

സിൻഡിക്കേറ്റ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, അലഹാബാദ് ബാങ്ക് എന്നിവയും ലയിപ്പിക്കുന്നവയിൽ ഉൾപ്പെടുന്നു. ഇതിന് പുറമേ ഇന്ത്യൻ ബാങ്കും അലഹാബാദ് ബാങ്കും ലയിപ്പിക്കും. ഇതോടെ രാജ്യത്തെ 8.08 ലക്ഷംകോടി ബിസിനസുള്ള ഏഴാമത്തെ വലിയ ബാങ്കായി ഇത് മാറും.

English summary
Union Bank of India, with Andhra Bank and Corporation Bank shall become the fifth largest public sector bank now.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X