സ്കൂള്‍ ചെലവുകള്‍ക്ക് നികുതിയില്ല! ബജറ്റില്‍ രക്ഷിതാക്കളെ കാത്തിരിക്കുന്നത് നിര്‍ണായ പ്രഖ്യാപനം
ദില്ലി: ആദായനികുതി നിയമം അനുസരിച്ച് കുട്ടികളുടെ വിദ്യാഭ്യാസത്തിന് പണം ചെലവഴിക്കുന്നവര്‍ക്ക് നികുതിയിളവ് ലഭിക്കും. ആദായനികുതി വകുപ്പ് നിയമത്തിലെ 80 സി, 80 ഇ വകുപ്പുകള്‍ പ്രകാരം കുട്ടികളുടെ വാര്‍ഷിക ട്യൂഷന്‍ ഫീസും നികുതി ഒഴിവാക്കല്‍ പരിധിയായ 1.5൦ ലക്ഷത്തില്‍ ഉള്‍പ്പെടുന്നുണ്ടെങ്കില്‍ മാത്രമേ കൂട്ടിച്ചേര്‍ക്കുന്നുണ്ടെങ്കില്‍ മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂ. ഒരു സ്ഥാപിക സര്‍വ്വകലാശാല, കോളേജ്, സ്കൂള്‍, ഏതെങ്കിലും തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിങ്ങനെ ഫീസ് നല്‍കിക്കൊണ്ടുള്ള മുഴുവന്‍ സമയ കോഴ്സുകള്‍ മാത്രമാണ് നികുതി ഇളവ് പരിധിയില്‍ ഉള്‍പ്പെടുന്നത്. ഇതിന് പുറമേ പ്രീ നഴ്സറി, പ്ലേ സ്കൂള്‍, നഴ്സറി സ്കൂള്‍, എന്നിവയും നികുതി ഇളവിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതാണ്.
കുട്ടികളുടെ ഫീസിന് പുറമേ ഒരു വ്യക്തിയുടെ ശമ്പളത്തിന്റെ നല്ലൊരു ഭാഗവും ഹോസ്റ്റല്‍ ഫീസ്, മെസ്, പുസ്തകം, സ്റ്റേഷനറി. ഡൊണേഷന്‍ ഫീസ് എന്നീ ഇനങ്ങളിലാണ് ചെലവഴിക്കപ്പെടുന്നത്. പ്രൈവറ്റ് ട്യൂഷന്‍, ഹോം ട്യൂഷന്‍, കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, പാര്‍ട്ട് ടൈം കോഴ്സ്, കറസ്പോണ്ടന്‍സ് കോഴ്സ് എന്നിവ നികുതി ഇളവിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നില്ല. ഇതിന് പുറമേ മക്കള്‍ വിദേശത്ത് പഠിക്കുന്നവരെ ആദായനികുതി ഇളവിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള വകുപ്പുകളില്ല. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ട്യൂഷന്‍ ഫീസ് മാത്രം ഇളവിന്റെ പരിധിയില്‍ വരികയുള്ളൂ. മക്കളുടെ ട്യൂഷന്‍ ഫീസിന് മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂ. ജീവിത പങ്കാളിയ്ക്ക് നല്‍കുന്ന ഫീസുകള്‍ ആദായനികുതി ഇളവിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നില്ല.

ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന ധനകാര്യ ബജറ്റില്‍ സ്കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. സ്കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ ചെലവുകള്‍ നികുതി ഒഴിവാക്കല്‍ പരിധിയില്‍ വന്നേക്കുമെന്നാണ് സൂചനകള്‍. സ്കൂള്‍ വിദ്യാഭ്യാസത്തിനുള്ള മുഴുവന്‍ ചെലവുകളും നികുതി ഒളിവാക്കല്‍ പരിധിയ്ക്ക് കീഴില്‍ കൊണ്ടുവരുമെന്നും സൂചനകളുണ്ട്.












Click it and Unblock the Notifications