വൈകല്യമുള്ളവരെ പരിചരിക്കുന്നവര്‍ക്ക് ബജറ്റില്‍ ആശ്വാസ പദ്ധതി: ജെയ്റ്റ്ലിയുടെ ബജറ്റില്‍ പ്രതീക്ഷ!!
ദില്ലി: എന്‍ഡിഎ സര്‍ക്കാരിന്റെ പുതിയ ബജറ്റ് അവതരിപ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പരിഷ്കാരങ്ങള്‍ക്കൊരുങ്ങി കേന്ദ്രം. ശാരീരിക- മാനസിക വൈകല്യമുള്ളവരെ പരിപാലിക്കുന്ന കുടുംബങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുമെന്ന വാഗ്ദാനം പാലിക്കാനാണ് സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം ബജറ്റിന് മുന്നോടിയായി നല്‍കിയിട്ടുള്ള നിര്‍ദേശം. വരാനിരിക്കുന്ന കേന്ദ്രധനകാര്യ ബജറ്റില്‍ അരുണ്‍ ജെയ്റ്റ്ലി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാര്‍ട്ടി അധികാരത്തിലേറിയിട്ടും ഇതു വരെ പാലിക്കപ്പെടാത്ത ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓരോ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. വൈകല്യം അനുഭവിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് നികുതിയില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച കാര്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് ധനകാര്യമന്ത്രാലയത്തിന് ഇമെയില്‍ അയച്ചതായും സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ പദ്ധതി നടപ്പിലാക്കുമ്പോഴുള്ള പഴുതുകളെക്കുറിച്ച് ധനകാര്യ മന്ത്രാലയം ആരാഞ്ഞിരുന്നുവെന്നും വരാനിരിക്കുന്ന ബജറ്റില്‍ സഹായ പദ്ധതി നടപ്പിലാക്കാനാണ് നീക്കമെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കിയെന്നും ന്യൂസ് 18 റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications